Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസിനെതിരെ അമേരിക്ക തുടങ്ങി

ഇര്‍ബില്‍: കുര്‍ദ്ദിഷ് മേഖലയില്‍ ഐസിസിനെതിരെ അമേരിക്കന്‍ സൈന്യത്തിന്റെ വ്യോമാക്രമണം തുടങ്ങി. പോര്‍വിമാനങ്ങളും പൈലറ്റില്ലാ യുദ്ധ വിമാനങ്ങളും ഉപയോഗിച്ചാണ് അമേരിക്ക ആക്രമണം നടത്തുന്നത്.

ഐസിസിന്റെ നേതൃത്വത്തില്‍ ഇതുവരെ പ്രത്യാക്രമണമൊന്നും നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ പ്രദേശത്തെ മതന്യൂനപക്ഷമായ യസീദികളെ കൊന്നും ക്രൂരമായി പീഡിപ്പിച്ചും ആണ് ഇവര്‍ പക വീട്ടുന്നത് .

Iraq

ഐസിസ് തീവ്രവാദികള്‍ ഇറാഖിലെ തന്ത്രപ്രധാന മേഖലകള്‍ പിടിച്ചെടുത്തുകൊണ്ടിരിക്കുകയാണ് . ഇസ്ലാം മതം സ്വീകരിക്കാത്ത അന്യമതസ്ഥരെ കൊന്നുതള്ളുകയാണ് ഇപ്പോള്‍. മതന്യൂനപക്ഷമായ യസീദികളാണ് ഏറ്റവും അധികം പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നത് . പതിനായിരങ്ങളാണ് സിന്‍ജാര്‍ പര്‍വ്വതത്തിന് മുകളില്‍ അഭയം തേടിയിട്ടുളളത് .

മലകള്‍ക്ക് മുകളില്‍ അഭയം തേടിയവര്‍ ഭക്ഷണവും വെള്ളവും ഇല്ലാതെ വലയുകയാണ് . താഴെ ഇറങ്ങിയാല്‍ ഐസിസുകാര്‍ കൊന്നുകളയും എന്ന ഭയത്തിലാണ് ഇവര്‍. ഇതിനകം തന്നെ നിരവധി പേര്‍ വെള്ളം കിട്ടാതെ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട് .

ഇറാഖിലെ ജനതയുടെ സുരക്ഷക്കായി അമേരിക്ക വ്യോമാക്രമണം തുടങ്ങിയതിനെ ബ്രട്ടന്‍ അഭിനന്ദിച്ചു . എന്നാല്‍ തങ്ങള്‍ സൈനിക ഇടപെടലില്‍ പങ്കാളികളാവില്ലെന്ന് ബ്രിട്ടന്‍ അറിയിച്ചിട്ടുണ്ട് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+