ഗുജറാത്ത് കലാപം: മോദിക്കെതിരെയുള്ള പരാതി അമേരിക്കന്‍ കോടതി തള്ളി
ന്യൂയോര്‍ക്ക്: ഗുജറാത്ത് കലാപത്തിന്റെ പേരില്‍ നരേന്ദ്ര മോദിക്ക് ഇനി അമേരിക്കയില്‍ പഴി കേള്‍ക്കേണ്ടി വരില്ലെന്ന് ഉറപ്പായി. മോദിക്കെതിരെയുള്ള കേസ് അമേരിക്കന്‍ ഫെഡറല്‍ കോടതി തള്ളി. പ്രധാനമന്ത്രിയായതിന് ശേഷം നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കാനൊരുങ്ങിയപ്പോഴായിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചത്.
2002 ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയരിക്കുമ്പോഴാണ് വര്‍ഗ്ഗീയ കലാപം നടക്കുന്നത്. കലാപം തടയാന്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ശ്രമിച്ചില്ലെന്നായിരുന്നു പരാതിക്കാരുടെ ആക്ഷേപം. 2014 സെപ്റ്റംബറില്‍ ആയിരുന്നു സംഭവം കോടതിക്ക് മുന്നിലെത്തിയത്.

യുഎസ് ഡിസ്ട്രിക് ജഡ്ജ് അനലീസ ടോറസ് ആണ് നിയമ നടപടികള്‍ അവസാനിപ്പിക്കാന്‍ ഉത്തരവിട്ടത്. രാഷ്ട്ര നേതാവായ നരേന്ദ്ര മോദിക്കെതിരെ സിവില്‍ കേസുകള്‍ അമേരിക്കന്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് നേരത്തെ വ്യക്തമാക്കിയിരുന്നു. മനുഷ്യാവകാശ സംഘടനയായ അമേരിക്കന്‍ ജസ്റ്റിസ് സെന്റര്‍ ആയിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. നിയമപരമായി ഇത് നിലനില്‍ക്കില്ലെന്ന് അന്നേ വാര്‍ത്തകള്‍ വന്നിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് മോദിക്കെതിരെയുള്ള കോടതി നടപടികള്‍ പിന്‍വലിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ നരേന്ദ്ര മോദിക്ക് ദീര്‍ഘ നാള്‍ അമേരിക്ക വിസ നിഷേധിച്ച സംഭവം വലിയ വിവാദമായിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് വിസക്കുള്ള നിരോധനം അമേരിക്ക പിന്‍വലിച്ചത്. പിന്നീട് ബരാക്ക് ഒബാമ തന്നെ മോദിയെ അമേരിക്ക.യിലേക്ക് ക്ഷണിക്കുകയായിരുന്നു.












Click it and Unblock the Notifications