Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ സന്ദര്‍ശനത്തിന് മുമ്പ് യുഎസ്സിന്റെ സമ്മാനം: ഗ്രീന്‍ കാര്‍ഡ് മാനദണ്ഡങ്ങളില്‍ ഇളവ്

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മുമ്പ് വമ്പന്‍ പ്രഖ്യാപനവുമായി യുഎസ്. ഗ്രീന്‍ കാര്‍ഡ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയിരിക്കുകയാണ് ബൈഡന്‍ ഭരണകൂടം. ജോലി ചെയ്യുന്നതിനും, യുഎസ്സില്‍ തുടരാനുമുള്ള യോഗ്യതാ മാനദണ്ഡങ്ങളിലാണ് ബൈഡന്‍ ഭരണകൂടം ഇളവ് വരുത്തിയിരിക്കുന്നത്.

അതേസമയം ഗ്രീന്‍ കാര്‍ഡ് കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഈ പ്രഖ്യാപനം സഹായകരമാകും. ജൂണ്‍ 21-24 തിയതികളിലായിട്ടാണ് പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനം. ജൂണ്‍ 22ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും, പ്രഥമ വനിത ജില്‍ ബൈഡനും, മോദിയെ വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്.

NARENDRA-MODI-US-VISA

യുഎസ്സിലെ ഗ്രീന്‍ കാര്‍ഡിനും, സ്ഥിരം താമസത്തിനുമായി നിരവധി ഐടി പ്രൊഫഷനുകളാണ് ദീര്‍ഘകാലമായി കാത്തിരിക്കുന്നത്. അപേക്ഷിച്ചിട്ടും വേഗത്തില്‍ നടപടികള്‍ ഉണ്ടായിട്ടില്ല. എംപ്ലോയ്‌മെന്റ് ഓതറൈസേഷന്‍ ഡോക്യുമെന്റിന്റെ പ്രാരംഭ-പുതുക്കല്‍ അപേക്ഷകള്‍ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച്, യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശമാണിത്.

ഇമിഗ്രേഷന്‍ നിയമപ്രകാരം വര്‍ഷത്തില്‍ 1.40 ലക്ഷം തൊഴില്‍ അധിഷ്ഠിത ഗ്രീന്‍ കാര്‍ഡുകളാണ് അനുവദിക്കാറുള്ളത്. എന്നാല്‍ പ്രതിവര്‍ഷം ഗ്രീന്‍ കാര്‍ഡുകളുടെ വെറും ഏഴ് ശതമാനം മാത്രമാണ് ഒരേ രാജ്യത്ത് നിന്നുള്ള വ്യക്തികള്‍ക്ക് ലഭിക്കാറുണ്ടായിരുന്നത്.

ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നവര്‍ യുഎസ് അനുശാസിക്കുന്ന നിയമങ്ങള്‍ പ്രകാരം യോഗ്യരാവേണ്ടതുമുണ്ട്. യുഎസ്സില്‍ നിയമപരമായി ജോലി ചെയ്യാനുള്ള അവരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ നടപടിയെന്ന് അജയ് ഭൂട്ടോറിയ എന്‍ഡിടിവിയോട് പറഞ്ഞു.ഇയാള്‍ കുടിയേറ്റ അവകാശങ്ങള്‍ക്കായി പോരാടുന്ന അഭിഭാഷകനാണ്.

പ്രതികൂലമായ സാഹചര്യങ്ങള്‍ നേരിടുന്നവര്‍ക്ക്, പ്രത്യേകിച്ച് അസുഖമോ, വൈകല്യമോ, നേരിടുന്നവര്‍ക്കും പുതിയ ഇളവുകള്‍ ഏറെ സഹായകരമാകുമെന്നും ഭൂട്ടോറിയ പറഞ്ഞു. പിരിച്ചുവിടപ്പെട്ട ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി ഇടപെടുന്ന സംഘടനയും ഈ നടപടികളെ സ്വാഗതം ചെയ്തിട്ടുണ്ട്.

അതേസമയം പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്താനുള്ളതാണ്. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം യുഎസ്സില്‍ നിന്ന് മുപ്പത് ഡ്രോണുകള്‍ വാങ്ങും. മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായിട്ടാണ് ഈ കരാറിന് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയത്.

ബൈഡനുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം മൂന്ന് മില്യണോളം വരുന്ന കരാറുകളുടെ പ്രഖ്യാപനവും ഇരുരാജ്യങ്ങളും തമ്മിലുണ്ടാവുമെന്നാണ് സൂചന. കൂടുതല്‍ പ്രതിരോധ ഇടപാടുകള്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. യുഎസ്സുമായി ചേര്‍ന്ന് സ്‌ട്രൈക്കര്‍ എന്ന് വിളിപ്പേരുള്ള കോമ്പാറ്റ് വാഹനം നിര്‍മിക്കുന്ന പ്രഖ്യാപനവും ഉണ്ടാവും. ഇതിന്റെ വിവരങ്ങള്‍ യുഎസ് ഇന്ത്യക്ക് കൈമാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+