ട്രംപ് പോയാലും യുഎസ്സില്‍ അത് മാറില്ല, ട്രംപിസത്തിന്റെ സ്വാധീനം ഉയരത്തില്‍, സാധാരണക്കാര്‍ മറക്കില്ല!
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ട്രംപ് തോറ്റാലും കാത്തിരിക്കുന്നത് സാംസ്‌കാരിക മണ്ഡലത്തിലെ മാറ്റം. ട്രംപിസത്തിന്റെ സ്വാധീനം അത്രത്തോളം കഴിഞ്ഞ നാല് വര്‍ഷം അമേരിക്കന്‍ ജനതയിലുണ്ടായിട്ടുണ്ട്. ഫ്‌ളോറിഡ. നോര്‍ത്ത് കരോലിനയൊക്കെ അതിന് തെളിവാണ്. ഡൊണാള്‍ഡ് ട്രംപ് വളരെ മോശം പ്രസിഡന്റാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ജനങ്ങള്‍ക്ക് അദ്ദേഹത്തിന് വേണ്ടി വീണ്ടും കൂട്ടമായി എത്തിയിട്ടുണ്ട്. തോറ്റാലും പൊതുമണ്ഡലത്തില്‍ നിന്ന് അദ്ദേഹം ഇല്ലാതാവില്ല. ഇന്ത്യയില്‍ നരേന്ദ്ര മോദിയും അമേരിക്കയില്‍ ട്രംപും തമ്മില്‍ വളരെയധികം സാമ്യമുണ്ട്. കോവിഡ് രൂക്ഷമായി ബാധിച്ച ഇടങ്ങളില്‍ പോലും ട്രംപിന് വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇത്തവണ ലഭിച്ചിട്ടുണ്ട്.

ട്രംപും മോദിയും ഇന്ത്യയില്‍ പല തവണ പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതൊക്കെ മെട്രോ നഗരങ്ങളിലെ ഇംഗ്ലീഷ് സംസാരിക്കുന്ന ജനങ്ങള്‍ക്കിടയിലാണ്. ഇവിടെയാണ് സാധാരണ ജനങ്ങള്‍ക്കിടയില്‍ ട്രംപിനുള്ള സ്വാധീനം വ്യക്തമാകുന്നത്. വോട്ടെടുപ്പ് തള്ളുന്ന പ്രഖ്യാപനമൊക്കെ ട്രംപ് നടത്തിയ അമേരിക്കയിലെ വര്‍ക്കിംഗ് ക്ലാസ് സമൂഹത്തെ ലക്ഷ്യമിട്ടാണ്. ഇവരാണ് ട്രംപിന്റെ ആരാധകര്‍. അതായത് പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് താനെന്ന് എപ്പോഴും പറയുക. അവര്‍ക്ക് വേണ്ടത് നല്‍കുക. എന്നാല്‍ ധനികരെയും മധ്യവര്‍ഗത്തെയും നികുതിയിലേക്ക് തള്ളിയിടുക. ഇതാണ് ട്രംപ് കൃത്യമായി നടപ്പാക്കിയത്. ട്രംപ് ആര്‍മി എന്ന വെളുത്ത വര്‍ഗത്തിന് സ്വാധീനമുള്ള ഒരു കൂട്ടം തന്നെയുണ്ടായത് ഇത്തരത്തിലാണ്.
റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ വ്യവസ്ഥാപിത നയങ്ങളെ പോലും ട്രംപ് തന്റെ തീരുമാനങ്ങള്‍ കൊണ്ട് പൊളിച്ചെഴുതി. കുടിയേറ്റം, ആഗോള താപനം, കുറഞ്ഞ താരിഫുകള്‍ എന്നിവയിലെ നയമെല്ലാം ട്രംപ് മാറ്റിയെഴുതി. തോറ്റാലും മുന്‍ പ്രസിഡന്റുമാരെ പോലെ ട്രംപ് ഒരിക്കലും ഇല്ലാതാവാന്‍ പോകുന്നില്ല. കാരണം പരമ്പരാഗതമായി തുടര്‍ന്ന് പോരുന്ന ഒന്നും ട്രംപിലില്ല. പല ജനാധിപത്യ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളും ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളും. റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ തന്നെ ട്രംപിന്റെ സ്വാധീനം ഇല്ലാതാവില്ല. ഒരിക്കലും ജനങ്ങളെ നന്നാക്കാന്‍ ഭരണാധികാരികള്‍ക്ക് സാധിക്കില്ല. പക്ഷേ അവര്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കും. അവിടെയാണ് ട്രംപ് വിജയിച്ചത്.
അതായത് ജനങ്ങളുടെ മനസ്സിനെ തൊടുന്ന വിഷയങ്ങളാണ് ട്രംപ് തൊട്ട് കളിച്ചത്. സംസ്‌കാരം, മതം, തുടങ്ങിയവയിലെ വൈകാരിക കാര്യങ്ങളാണ് തന്റെ നേട്ടത്തിനായി ട്രംപ് ഉപയോഗിച്ചത്. അമേരിക്കയില്‍ വര്‍ക്കിംഗ് ക്ലാസ് ഇത്തവണ ധാരാളമായി ട്രംപിന് വോട്ട് ചെയ്തത് ഇത്തരം സിദ്ധാന്തങ്ങള്‍ കാരണാണ്. മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയിന്‍, അമേരിക്ക ഫസ്റ്റ് തുടങ്ങിയ പ്രയോഗങ്ങള്‍ ട്രംപ് ഈ സാധാരണക്കാരെ ലക്ഷ്യമിട്ടാണ് കൊണ്ടുവന്നത്. അവര്‍ പ്രധാനമായും പരിഗണിക്കുക എന്താണ് തങ്ങള്‍ക്ക് ഗുണകരമായി ലഭിക്കുന്നതെന്നാണ്. പിന്നീട് രാജ്യത്തിന് നേട്ടമുണ്ടോ എന്ന് പരോക്ഷമായി നോക്കും. ഇതിന് യാഥാര്‍ത്ഥ്യവുമായി ബന്ധം പോലുമുണ്ടാവില്ല. പക്ഷേ അത് സാധാരണക്കാര്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കും. തോറ്റാലും ട്രംപിസം ജയിക്കുന്നതിലും അതിലാണ്. കൂടുതല്‍ ശക്തിയോടെ ട്രംപ് പൊതുമണ്ഡലത്തിലുണ്ടാവും.












Click it and Unblock the Notifications