കുതിച്ച് കയറി ട്രംപ്.. നിർണായക സംസ്ഥാനങ്ങൾ പിടിച്ചു..നിലവിലെ ലീഡ് നില- 230-210
വാഷിങ്ടൺ; അമേരിക്കയിൽ വോട്ടെണ്ണൽ പുരോഗമിക്കവെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡന് ഇലക്ടറൽ വോട്ടുകളിൽ മുന്നേറ്റം. നിലവിൽ 230 ഇലക്ടറൽ വോട്ടുകൾക്കാണ് ബൈഡൻ മുന്നിൽ നിൽക്കുന്നത്. എന്നാൽ കൂറ്റൽ ലീഡെന്ന ബൈഡന്റെ മോഹത്തിന് തിരച്ചടിയായിരിക്കുകയാണ് ട്രംപിന്റെ ഫ്ളോറിഡയിലേയും ടെക്സാസലിലേയും വിജയം.

കൂടുതൽ വോട്ടുകൾ ഉള്ള ഫ്ളോറിഡയിൽ 51 ശതമാനം വോട്ടുകൾക്കാണ് ട്രംപ് വിജയിച്ചിരിക്കുന്നത്. അതായത് പോൾ ചെയ്ത വോട്ടിന്റെ 51.28ശതമാനം. 5,638,420 വോട്ടുകളാണ് ട്രംപിന് നേടാനായത്.ജോ ബൈഡന് ലഭിച്ചതാകട്ടെ 47.82 ശതമാനവും. 5,257, 405 വോട്ടുകൾ. കഴിഞ്ഞ തവണ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായിരുന്നു ഹിലരി ക്ലിന്റണിൽ നിന്ന് ട്രംപ് പിടിച്ചെടുത്ത സംസ്ഥാനമാണ് ഫ്ളോറിഡ. ഇക്കുറിയും സംസ്ഥാനം പിടിക്കാൻ കഴിഞ്ഞതോടെ തിരഞ്ഞെടുപ്പിന്റെ ഗതി തന്നെ മാറിയിരിക്കുകയാമ്.
അതേസമയം മറ്റൊരു ശ്രദ്ധാകേന്ദ്രമായ ടെക്സാസിൽ 52ശതമാനം വോട്ടുകൾ നേടിയാണ് ട്രംപ് വിജയിച്ചിരിക്കുന്നത്. 5,367,203 വോട്ടുകൾ ട്രംപിന് ലഭിച്ചപ്പോൾ 4,795, 297 വോട്ടുകൾ ബൈഡന് കിട്ടി. 38 ഇലക്ടറൽ വോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. കൂടുതല്ഡ ഇലക്ട്രല്‍ വോട്ടുകള്‍ ഉള്ള ന്യൂ യോർക്ക്, ന്യൂ ജേഴ്സി, ഇല്ലിനോയി, വെര്‍ജീന, ന്യൂ മെക്സിക്കോ, കൊളൊറാണ്ടോ, മേരിലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ജോ ബൈഡനാണ് മുന്നിട്ട് നിൽക്കുന്നത്. നേരത്തേ ട്രംപ് മുന്നേറിയ മിനെസോട്ടയിൽ ബൈഡനാണ് ഇപ്പോൾ ലീഡ്ചെയ്യുന്നത്.ഫ്ളോറിഡയും ടെക്സാസും നഷ്ടമായ സാഹചര്യത്തിൽ ഡെമോക്രാറ്റുകളുടെ ശക്തികേന്ദ്രങ്ങളായ പെന്‍സില്‍വാനിയ, മിഷിഗണ്‍, വിസ്‌കോസിന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ നിര്‍ണായകമാകും.












Click it and Unblock the Notifications