ടിവി കാണുമ്പോള്‍ ശബ്ദമുണ്ടാക്കിയ 4 മാസം പ്രായമുള്ള മകളെ അച്ഛന്‍ ഇടിച്ചുകൊന്നു
മിന്നേപോളിസ്: ടിവി കാണുമ്പോള്‍ ശബ്ദമുണ്ടാക്കിയ നാലുമാസം പ്രായമുള്ള മകളെ അച്ഛന്‍ ഇടിച്ചു കൊലപ്പെടുത്തി. അമേരിക്കയിലെ മിന്നേപോളീസിലാണ് സംഭവം. പിതാവ് കുട്ടിയെ 22 തവണയെങ്കിലും ഇടിച്ചിട്ടുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മുഖത്തും നെഞ്ചിനും ഏറ്റ കനത്ത ഇടിയാണ് പെണ്‍കുട്ടിയുടെ മരണകാരണമായത്.
സംഭവത്തില്‍ കൊറി മോറിസ് (21) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ തന്നെയാണ് പോലീസിനെ കൊലപാതക വിവരം അറിയിച്ചത്. പോലീസ് എത്തുമ്പോള്‍ പെണ്‍കുട്ടി അവശനിലയിലായിരുന്നു. ടെലിവിഷന്‍ കാണുമ്പോള്‍ ശബ്ദമുണ്ടാക്കി ശല്യം ചെയ്തതിനാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

15 തവണ മുഖത്തും 7 തവണ നെഞ്ചിനും ഇയാള്‍ കുട്ടിയെ ഇടിച്ചു. കുട്ടിയെ ഇടിച്ചശേഷം തന്റെ അമ്മയേയും കാമുകിയേയും കൊറി ഫോണ്‍ ചെയ്തിരുന്നു. താന്‍ മോശം കാര്യം ചെയ്‌തെന്നായിരുന്നു ഫോണ്‍. എന്നാല്‍ എന്താണ് ചെയ്തതെന്ന് ഇയാള്‍ വ്യക്തമാക്കിയിരുന്നില്ല. കാമുകി ജോലിക്കുപോകുമ്പോള്‍ ആഴ്ചയില്‍ നാലുദിവസം കുട്ടിയെ നോക്കാനുള്ള ചുമതല മോറിസിനായിരുന്നു.
ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് അമ്മയും കാമുകിയും പറയുന്നത്. പെട്ടെന്ന് ദേഷ്യംവരുന്ന സ്വഭാവക്കാരനായ മോറിസ് പിന്നീട് ഭ്രാന്തുപിടിച്ച അവസ്ഥയിലായിരിക്കുമെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. ഹെന്നപിന്‍ കൗണ്ടി ജയിലില്‍ ഇപ്പോള്‍ തടവിലാണ് മോറിസ്.












Click it and Unblock the Notifications