പശ്ചിമ ടെക്‌സസിനെ പ്രകമ്പനം കൊള്ളിച്ച് ശക്തമായ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 5.4
വാഷിംഗ്ടണ്‍: അമേരിക്കയിലെ പശ്ചിമ ടെക്‌സസില്‍ അതിശക്തമായ ഭൂചലനം. നഗരത്തെയാകെ പ്രകമ്പനം കൊള്ളിക്കുന്ന ഭൂചലനമാണ് നടന്നിരിക്കുന്നത്. ടെക്‌സസിന്റെ ചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്ന ശക്തമായ ഭൂചലനങ്ങളിലൊന്നാണിത്. വെള്ളിയാഴ്ച്ച വൈകീട്ടാണ് റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.
അതേസമയം ആര്‍ക്കെങ്കിലും പരിക്കുള്ളതായോ അപകടങ്ങള്‍ ഉള്ളതായോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വൈകീട്ട് 5.35നാണ് ഭൂകമ്പം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

പ്രാഥമിക ഘട്ടത്തില്‍ 5.3 തീവ്രതയെന്നായിരുന്നു ജിയോളജിക്കല്‍ സര്‍വേ നല്‍കിയിരുന്ന വിവരം. എന്നാല്‍ പിന്നീട് ഇത് പുനപ്പരിശോധനയില്‍ മാറുകയായിരുന്നു. ടെക്‌സസ് സംസ്ഥാന ചരിത്രത്തില്‍ നാലാമത്തെ ശക്തിയേറിയ ഭൂചലനമാണിതെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് മിഡ്‌ലാന്‍ഡ് ഓഫീസ് അറിയിച്ചു.
1500 പേരോളം വരുന്ന വലിയൊരു ഏരിയയിലാണ് ഭൂകമ്പമുണ്ടായിരിക്കുന്നതെന്ന് ജിയോ ഫിസിസ്റ്റ് ജാനാ പര്‍സ്ലി പറഞ്ഞു. അമാരില്ലോയും ആബിലെന്നും അടങ്ങുന്ന മേഖലയാണിത്. പശ്ചിമ മേഖലയായ ന്യൂമെക്‌സിക്കോയിലെ കാള്‍സ്ബാഡിലേക്ക് നീളുന്നതാണ് ഇതിന്റെ പ്രഭാവം.
Skin Care: റെഡ് വൈന്‍ അത്ര നിസ്സാരക്കാരനല്ല; ചര്‍മത്തിന് കിട്ടാന്‍ പോകുന്നത് ഇതാ ഈ ഗുണങ്ങള്‍!!
ഈ മേഖലയ്ക്ക് വലിയൊരു ഭൂകമ്പമാണിതെന്ന് ജാനാ പര്‍സ്ലി പറഞ്ഞു. ഇതിന്റെ പ്രകമ്പനം നൂറ് കണക്കിന് മൈലുകള്‍ അപ്പുറം വരെ നീളുമെന്നും ഇവര്‍ പറഞ്ഞു. അതേസമയം ഭൂകമ്പത്തിന് പിന്നാലെ തുടര്‍ചലനങ്ങള്‍ വീര്യം കുറഞ്ഞ നിലയിലാണ് അനുഭവപ്പെട്ടത്. കുറഞ്ഞ അളവില്‍ ഇനിയും ഭൂകമ്പങ്ങള്‍ അനുഭവപ്പെടാമെന്ന് പര്‍സ്ലി പറഞ്ഞു.
ഇതുവരെ നാശനഷ്ടങ്ങളെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത് തടസ്സങ്ങള്‍ റോഡുകളില്‍ അടക്കം ഉണ്ടാക്കാമെന്നാണ് ഇവര്‍ പറുന്നത്. പ്രധാനമായും പ്രഭവകേന്ദ്രത്തിന്റെ അടുത്തായിരിക്കും തടസ്സങ്ങളുണ്ടായിരിക്കുന്നത്. പശ്ചിമ ടെക്‌സസില്‍ ഇതിന് സമാനമായ ഒരു ഭൂചലനം ഒരു മാസം മുമ്പുണ്ടായിരുന്നു.












Click it and Unblock the Notifications