Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് മെയില്‍ വിപണി തുറക്കും, വൈറ്റ് ഹൗസ് ഡോക്ടര്‍ പറയുന്നു, പക്ഷേ... എല്ലായിടത്തും നടക്കില്ല!!

വാഷിംഗ്ടണ്‍: അമേരിക്കയ്ക്ക് അടുത്ത മാസം മുതല്‍ വിപണി തുറക്കുന്ന കാര്യം പരിഗണിക്കാമെന്ന് വൈറ്റ് ഹൗസ് ഡോക്ടര്‍ ആന്റണി ഫൗസി. ഡൊണാള്‍ഡ് ട്രംപിന്റെ മെഡിക്കല്‍ ടീമിനെ നയിക്കുന്നതും അദ്ദേഹമാണ്. ലോകത്തെ ഏറ്റവും വലിയ ഹോട്ട് സ്‌പോട്ടായി അമേരിക്ക മാറിയിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഫൗസി വിപണി തുറക്കുന്ന കാര്യം പറയുന്നത്. മരണനിരക്കില്‍ ആദ്യ സ്ഥാനത്ത് എത്തിയിരിക്കുകയാണ് അമേരിക്ക. ട്രംപും നേരത്തെ വിപണി സജീവമാക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് നടക്കില്ലെന്ന് വ്യക്തമായിരിക്കുകയാണ്. അമേരിക്കയുടെ സമ്പദ് ഘടനയെ താളം തെറ്റിച്ചിരിക്കുകയാണ് കൊറോണ.

1

അമേരിക്കയില്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ പോലും നിര്‍ത്തിവെച്ചിരിക്കുകയാണ്. പലരും ഓണ്‍ലൈനിലൂടെയാണ് ആഘോഷങ്ങള്‍ നടത്തുന്നത്. ലോക്ഡൗണ്‍ പിന്‍വലിക്കുന്ന ദിവസം പ്രസിഡന്റ് പദവിയിലിരുന്ന് താന്‍ നടപ്പാക്കുന്ന ഏറ്റവും വലിയ തീരുമാനമായിരിക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് ട്രംപ് കടുത്ത സമ്മര്‍ദം നേരിടുന്നുണ്ട്. ലോക്ഡൗണ്‍ നീട്ടാനാണ് അവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ വന്‍കിട ബിസിനസുകാരും കണ്‍സര്‍വേറ്റീവ് സഖ്യകക്ഷികളും വിപണി തുറക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇതിനിടെയാണ് ഫൗസി അടുത്ത മാസം മുതല്‍ വിപണി തുറക്കാമെന്ന് പറഞ്ഞിരിക്കുന്നത്.

രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കൊറോണയുടെ വ്യാപ്തി കുറഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് അടുത്ത മാസം മുതല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് തുടങ്ങാം. എന്നാല്‍ കടുത്ത ജാഗ്രത അത്യാവശ്യമാണ്. സൂക്ഷിച്ച് മാത്രമേ ഇക്കാര്യം ചെയ്യാവൂ എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈ മാസം അവസാനത്തോട കൊറോണ വ്യാപനത്തിന്റെ ശക്തി കുറയുമെന്നാണ് പ്രതീക്ഷ. വളരെ സുരക്ഷിതമായി അമേരിക്കയ്ക്ക് വിപണി തുറക്കാം. അത് സുരക്ഷിതമാണോ എന്ന് പരിശോധിച്ച ശേഷം മതി. സാധ്യമല്ലെങ്കില്‍ ലോക്ഡൗണ്‍ സ്ഥിതി തുടരട്ടെയെന്നും ഫൗസി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ സ്ഥിതി ശാന്തമായി വരുന്നുണ്ട്. ഈ മാറ്റം പല സമയങ്ങളിലായിട്ടാണ് ഉണ്ടാവുക. രാജ്യം മൊത്തം അതേ അവസ്ഥയിലേക്ക് വരാന്‍ സമയമെടുക്കുമെന്നും ഫൗസി പറഞ്ഞു.

അതേസമയം മെയ് ഒന്നിന് വിപണി തുറക്കുമെന്ന ചിന്ത ഒട്ടും പ്രായോഗിമല്ല. അത് അപക്വമാണെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷര്‍ സ്റ്റീഫന്‍ ഹാന്‍ പറഞ്ഞു. നമുക്ക് മുന്നിലുള്ളത് ഒരുപ്രതീക്ഷയാണ്. എന്നാല്‍ മെയ് ഒന്നിന് തുറക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ഹാന്‍ പറഞ്ഞു. മറ്റ് രാജ്യങ്ങളില്‍ പ്രാദേശിക ഭരണകൂടങ്ങളാണ് ലോക്ഡൗണ്‍ അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്. എന്നാല്‍ അമേരിക്കയില്‍ ഇത് പ്രസിഡന്റാണ്. അതുകൊണ്ട് പ്രസിഡന്റ് തീരുമാനിച്ചാല്‍ അത് മാറ്റാം. പക്ഷേ മറ്റിടങ്ങളില്‍ എല്ലാം ലോക്ഡൗണ്‍ കാലാവധി നീട്ടിയിരിക്കുകയാണ്. ഈ സമയം നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ ആരോഗ്യപരമായി അമേരിക്കയ്ക്ക് മെച്ചപ്പെടാനാവില്ല. ഗ്യാസില്‍ തീകൊണ്ട് വെക്കുന്നതിന് തുല്യമായിരിക്കും അവസ്ഥയെന്നും ന്യൂ ജഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+