Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആരും എനിക്ക് ക്രെഡിറ്റ് തരുന്നില്ല'; ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ഇടപെട്ടു എന്ന് ആവര്‍ത്തിച്ച് ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഇല്ലാതാക്കുന്നതില്‍ വ്യക്തിപരമായി ഇടപെട്ടു എന്ന അവകാശവാദം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫോക്‌സ് ന്യൂസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ആണ് അദ്ദേഹത്തിന്റെ പ്രതികരണം. 'ആരും എനിക്ക് ഒരിക്കലും ക്രെഡിറ്റ് നല്‍കാത്ത ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണിത്' എന്നായിരുന്നു ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്.

ഗള്‍ഫിലേക്ക് പോകുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഇന്ത്യയിലേയും പാകിസ്ഥാനിലേയും നേതാക്കളോട് സംഘര്‍ഷത്തിന്റെ വക്കില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. 'ഇവ ( ഇന്ത്യയും പാകിസ്ഥാനും ) പ്രധാന ആണവ ശക്തികളാണ്. അവര്‍ സംഘര്‍ഷത്തിലായിരുന്നു. അടുത്ത ഘട്ടം എന്തായിരിക്കും. എന്‍ എന്ന വാക്ക് എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? ആണവായുധം. അത് വളരെ മോശമായ ഒരു പദമാണ്,' ട്രംപ് പറഞ്ഞു.

Donald Trump

സംഘര്‍ഷങ്ങള്‍ കുറഞ്ഞുകഴിഞ്ഞാല്‍ ഇന്ത്യയിലേക്കുള്ള യു എസ് കയറ്റുമതിയുടെ തീരുവ ഇല്ലാതാക്കും എന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സമാധാനം സ്ഥാപിക്കാനും താന്‍ വ്യാപാരം ഉപയോഗിക്കുന്നു എന്നും ട്രംപ് അവകാശപ്പെട്ടു. അതേസമയം പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാറില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഇല്ല എന്നാണ് ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളത്.

പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ ഡി ജി എം ഒ തലത്തില്‍ നടന്ന ചര്‍ച്ചയുടെ ഭാഗമായി നടന്നതാണ് എന്നും അതില്‍ മൂന്നാമതൊരു കക്ഷിയോ രാജ്യമോ ഇടപെട്ടിട്ടില്ല എന്നും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കുന്നതില്‍ വലിയതും പ്രധാനപ്പെട്ടതുമായ വിജയമാണ് തന്റെ ഗള്‍ഫ് പര്യടനം എന്ന് ട്രംപ് അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

അടുത്തിടെ നടന്ന സൗദി അറേബ്യ, ഖത്തര്‍, യുഎഇ സന്ദര്‍ശങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൂടുതല്‍ ആഴത്തിലുള്ള ചൈനീസ് ഇടപെടല്‍ തടയാന്‍ പ്രാദേശിക നേതാക്കളുമായുള്ള ദീര്‍ഘകാല വ്യക്തിപരമായ ബന്ധങ്ങളെ അദ്ദേഹം പ്രശംസിച്ചു. 'അവരെ ചൈന വശീകരിക്കുകയും അവരുടെ ഇന്ധന പ്രശ്‌നം എന്നെന്നേക്കുമായി പരിഹരിക്കുകയും ചെയ്തു. ഇപ്പോള്‍ അത് സംഭവിക്കുന്നില്ല,' അദ്ദേഹം പറഞ്ഞു.

സൗദി അറേബ്യയില്‍ നിന്ന് 600 ബില്യണ്‍ ഡോളറും ഖത്തറില്‍ നിന്ന് 243.5 ബില്യണ്‍ ഡോളറും ഉള്‍പ്പെടെ 2 ട്രില്യണ്‍ ഡോളറും ഇടപാടുകള്‍ നേടിയതായി ട്രംപ് അവകാശപ്പെട്ടു. ഗള്‍ഫ് പങ്കാളികളെ ഇത് ഇരട്ടിയാക്കാനും അദ്ദേഹം പ്രേരിപ്പച്ചു. മിഡില്‍ ഈസ്റ്റിനായുള്ള തന്റെ നിര്‍ദ്ദിഷ്ട ഗോള്‍ഡന്‍ ഡോം മിസൈല്‍ കവചം ഉള്‍പ്പെടെ യുഎസ് നിര്‍മ്മാണ, പ്രതിരോധ സംരംഭങ്ങള്‍ക്ക് ഈ നിക്ഷേപങ്ങള്‍ നിര്‍ണായകമാണ് എന്നും അദ്ദേഹം പറഞ്ഞു.

താല്‍ക്കാലിക എയര്‍ഫോഴ്സ് വണ്‍ എന്ന നിലയില്‍ ഖത്തര്‍ 42 വര്‍ഷം പഴക്കമുള്ള ബോയിംഗ് 747-8 സമ്മാനിച്ചതിനെ കുറിച്ചുള്ള വിമര്‍ശനത്തെയും അദ്ദേഹം അഭിസംബോധന ചെയ്തു. 'എനിക്ക് എന്തുകൊണ്ട് ആ സമ്മാനം സ്വീകരിച്ചുകൂടാ? ഞങ്ങള്‍ മറ്റെല്ലാവര്‍ക്കും നല്‍കുന്നു. 400 മില്യണ്‍ ഡോളറിന്റെ വിമാനം ഒടുവില്‍ ഭാവിയിലെ ഒരു പ്രസിഡന്‍ഷ്യല്‍ ലൈബ്രറിയില്‍ പ്രദര്‍ശിപ്പിക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വേഗത്തിലുള്ള നടപടിയില്ലെങ്കില്‍ ഇറാന്റെ ആണവ അഭിലാഷങ്ങള്‍ നയതന്ത്ര നിയന്ത്രണത്തിനപ്പുറം വ്യാപിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുന്‍ പ്രസിഡന്റ് ബൈഡന്‍ യുദ്ധം കൈകാര്യം ചെയ്ത രീതിയെ ട്രംപ് വിമര്‍ശിക്കുകയും സമാധാനം സ്ഥാപിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

'പുടിന്‍ ഇതില്‍ മടുത്തു. അദ്ദേഹം നല്ലവനല്ലെന്ന് തോന്നുന്നു. ഇത് ഒരു ആഴ്ചയ്ക്കുള്ളില്‍ അവസാനിക്കേണ്ടതായിരുന്നു,' ട്രംപ് പറഞ്ഞു, ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് അദ്ദേഹത്തിന്റെ പങ്കാളിത്തം അനിവാര്യമാണെന്നും ട്രംപ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+