കമലയുടെ സ്വപ്നങ്ങള്‍ തകർത്ത് പെന്‍സില്‍വാനിയ: ട്രംപ് തന്നെ അടുത്ത അമേരിക്കന്‍ പ്രസിഡന്റ്
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡുമായി റിപ്പബ്ലിക്കന്‍ സ്ഥാനാർത്ഥി ഡൊണാള്‍ഡ് ട്രംപ്. 267 ഇലക്ട്രല്‍ വോട്ടുകളാണുള്ളത് ട്രംപ് ഇതുവരെ നേടിയത്. എതിരാളിയും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയുമായ കമല ഹാരീസ് ഇതുവരെയായി സ്വന്തമാക്കിയത് 214 ഇലക്ട്രല്‍ വോട്ടുകളുമാണ്. പ്രധാനപ്പെട്ട "ചാഞ്ചാട്ട" സംസ്ഥാനങ്ങളിലും ട്രംപിന് ലീഡ് നേടാന്‍ കഴിയുന്നുവെന്നത് റിപ്പബ്ലിക്കുകളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
ഫലം അറിയാനുള്ള സംസ്ഥാനങ്ങളില്‍ പെന്‍സില്‍വാനിയ, ജോർജിയ, മിഷിഗണ്‍, അരിസോണ, വിസ്കോൺസിൻ, മിഷിഗണ്‍ എന്നിവിടങ്ങളിലാണ് ട്രംപ് മുന്നിട്ട് നില്‍ക്കുന്നത്. ഇതില്‍ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടം നടന്നത് പെന്‍സില്‍വാനിയയിലായിരുന്നു. 19 ഇലക്ട്രല്‍ വോട്ടുകളുള്ള സംസ്ഥാനം പിടിക്കാന്‍ സാധിച്ചതോടെയാണ് ട്രംപിന്റെ ലീഡ് നില 267 ലേക്ക് ഉയർന്നത്. 270 വോട്ടുകളാണ് അമേരിക്കയില്‍ പ്രസിഡന്റ് പദത്തിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ വേണ്ട കേവല ഭൂരിപക്ഷം. അതായത് ഇനി മുന്ന് വോട്ട് കൂടി നേടിയാല്‍ ട്രംപ് വിജയം ഉറപ്പിക്കും.

കഴിഞ്ഞ തവണ ജോ ബൈഡനൊപ്പമായിരുന്നു പെന്‍സില്‍വാനിയ നിലനിന്നത്. പെന്‍സില്‍വാനിയ പിടിക്കുന്ന സ്ഥാനാർത്ഥി അമേരിക്കന്‍ പ്രസിഡന്റാകും എന്നതാണ് ചരിത്രം. മുഴുവന്‍ വോട്ടും എണ്ണി കഴിഞ്ഞപ്പോള്‍ 50.8 ശതമാനം വോട്ടുകളാണ് റിപ്പബ്ലിക്കന്‍ പാർട്ടി സ്ഥാനാർത്ഥിക്ക് ലഭിച്ചത്. എതിരാളി കമലഹാരിസിന് 48.8 ശതമാനം വോട്ടുകള്‍ നേടാന്‍ സാധിച്ചു. ട്രംപിന് 3458229 വോട്ടും കമല 3377674 വോട്ടുമാണ് സ്വന്തമാക്കിയത്.
കഴിഞ്ഞ തവണ ജോ ബൈഡനൊപ്പമായിരുന്നു പെന്‍സില്‍വാനിയ നിലനിന്നത്. പെന്‍സില്‍വാനിയ പിടിക്കുന്ന സ്ഥാനാർത്ഥി അമേരിക്കന്‍ പ്രസിഡന്റാകും എന്നതാണ് ചരിത്രം. 89 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ 50.8 ശതമാനം വോട്ടുകളാണ് റിപ്പബ്ലിക്കന്‍ പാർട്ടി സ്ഥാനാർത്ഥിക്ക് ലഭിച്ചത്. എതിരാളി കമലഹാരിസിന് 48.1 ശതമാനം വോട്ടുകള്‍ നേടാന്‍ സാധിച്ചു. ട്രംപിന് 3178244 വോട്ടും കമല 3016316 വോട്ടുമാണ് സ്വന്തമാക്കിയത്.
ജോർജിയ പിടിച്ച് ട്രംപ്
കഴിഞ്ഞ തവണ ബൈഡന്‍ ലീഡ് നേടിയ ജോർജിയ പിടിക്കാന്‍ സാധിച്ചത് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നേറ്റത്തില്‍ നിർണ്ണായകമായി. 16 ഇലക്ടറല്‍ വോട്ടുകളുള്ള ജോർജിയയില്‍ 51 ശതമാനം വോട്ടുകള്‍ റിപ്പബ്ലിക്കന്‍ പാർട്ടി സ്ഥാനാർത്ഥിയും 48 ശതമാനം വോട്ട് കമലഹാരിസും സ്വന്തമാക്കി. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ജോർജിയയില്‍ ലീഡ് സ്വന്തമാക്കാന്‍ ട്രംപിന് സാധിച്ചിരുന്നു.
നോർത്ത് കരോലീന നിലനിർത്തി
മറ്റൊരു പ്രധാനപ്പെട്ട "ചാഞ്ചാട്ട സംസ്ഥാനമായ" നോർത്ത് കരോലീനയും ഡൊണാള്‍ഡ് ട്രംപിനൊപ്പം നിന്നു. കഴിഞ്ഞ തവണ ബൈഡനുമായി ഏറ്റുമുട്ടിയപ്പോഴും സംസ്ഥാനം റിപ്പബ്ലിക്കന്‍ സ്ഥാനാർത്ഥിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. നിർണ്ണായകമായ 16 ഇലക്ടറല്‍ വോട്ടുകളാണ് നോർത്ത് കരോലീനയിലുള്ളത്. ഡൊണാള്‍ഡ് ട്രംപിന് 51 ശതമാനവും കമലഹാരീസിന് 48 ശതമാനവും വോട്ട് ലഭിച്ചു.












Click it and Unblock the Notifications