• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ട്രംപിനെ തളയ്ക്കാനാവാതെ ഡെമോക്രാറ്റുകൾ: യുഎഇയുമായി $23 ബില്യണിന്റെ ആയുധ കരാർ

വാഷിംഗ്ടൺ: യുഎസ്- യുഎഇ നിർണ്ണായക വിമാന ഇടപാട് തടയാനാവാതെ ഡെമോക്രാറ്റുകൾ. യുഎഇയ്ക്ക് സുപ്രധാന യുദ്ധവിമാനങ്ങൾ വിൽക്കാനുള്ള ട്രംപിന്റെ നീക്കങ്ങൾ തടയുന്നതിലാണ് ഡെമോക്രാറ്റുകൾക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്. ട്രംപ് യുഎസ് പ്രസിഡന്റായി അധികാരത്തിലിരുന്ന കാലയളവിലെ ഏറ്റവും വലിയ ആയുധ ഇടപാടാണ് യുഎഇയുമായുള്ള 23 ബില്യൺ ഡോളറിന്റെ കരാർ. എഫ് 35 പോർ വിമാനങ്ങൾ, ആളില്ലാ ഡ്രോണുകൾ, മറ്റ് ആയുധങ്ങൾ എന്നിവയാണ് ഈ കരാർ പ്രകാരം യുഎഇയ്ക്ക് കൈമാറാൻ ധാരണയായിട്ടുള്ളത്.

ഞാൻ തളർന്നു, തളർത്തി, ഞാൻ നശിച്ചു, ഞാൻ മരിച്ചുപോയി...മോർഫ് ചെയ്ത ഫോട്ടോകൾ കണ്ട് അറപ്പുതോന്നി- അൻസിബ പറയുന്നു

അടുത്ത മാസം ജോ ബൈഡൻ യുഎസ് പ്രസിഡന്റായി അധികാരമേൽക്കാനിരിക്കെ യെമനിൽ സൌദിയുടെ എതിരാളിയായ യുഎഇയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ നീക്കമെന്ന് ധരിപ്പിക്കാൻ 50 സെനറ്റർമാരെയും ധരിപ്പിക്കാനും കഴിഞ്ഞില്ല. യുഎഇയ്ക്ക് ആയുധങ്ങൾ വിൽപ്പന നടത്തുന്നത് യുഎസിന് തൊഴിൽ രംഗത്ത് ഫലപ്രദമാണെന്നും റിപ്പബ്ലിക്കൻ സെനറ്റർ റോയ് ബ്ലണ്ട് പറഞ്ഞു.

സമാധാന കരാറിന്റെ പശ്ചാത്തലത്തിൽ ഇറാനിൽ നിന്നുള്ള ആക്രമണാത്മക പെരുമാറ്റത്തെയും ഭീഷണികളെയും തടയാൻ യുഎസ് വിൽക്കുന്ന ആയുധങ്ങൾ യുഎഇയെ പ്രാപ്തമാക്കുമെന്നാണ് ആയുധ ഇടപാടിനെക്കുറിച്ച് വൈറ്റ് ഹൌസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്.

ഇറാനിൽ നിന്ന് അപകടസാധ്യത നിലനിൽക്കുന്നുണ്ടെന്ന് സമ്മതിച്ചെങ്കിലും എഫ് -35 വിമാനങ്ങളോ സായുധ ഡ്രോണുകളോ ഇറാനിൽ നിന്നുള്ള സൈനിക ഭീഷണിയെ എങ്ങനെ നേരിടുമെന്ന് ഞങ്ങൾക്ക് കൃത്യമായി മനസ്സിലായിട്ടില്ലെന്നാണ് സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിയിലെ ഉന്നത ഡെമോക്രാറ്റായ റോബർട്ട് മെനെൻഡെസ് ചൂണ്ടിക്കാണിക്കുന്നത്.

യുഎഇയുടെയും സൗദി അറേബ്യയുടെയും ഗൾഫ് രാജ്യങ്ങളുടെ ഉപരോധം നിലനിൽക്കുന്ന യുഎസ് സഖ്യകക്ഷിയായ ഖത്തറും ഇതിനകം തന്നെ എഫ് -35 വിമാനങ്ങൾ സ്വന്തമാക്കുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

"നമുക്ക് ഇത് യുഎഇക്ക് മാത്രം വിൽക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ, മറ്റ് രാജ്യങ്ങൾ ഞങ്ങളും ഇതേ ആവശ്യം തന്നെ ഉന്നയിക്കുമ്പോൾ വളരെ നൂതനമായ ഒരു ആയുധ മൽസരം ആരംഭിക്കരുതെന്നാണ്." മെനൻഡെസ് പറയുന്നത്. യുദ്ധം തകർത്ത് കഴിഞ്ഞ ലിബയയിൽ യുഎഇയിൽ നിന്ന് കയറ്റുമതി ചെയ്തിട്ടുള്ള ആയുധങ്ങൾ കണ്ടെത്തിയതിലുള്ള മെനൻസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിലവിൽ ഐക്യാരാഷ്ട്രസഭയുടെ ആയുധനിരോധനത്തിന് കീഴിലാണ് ലിബിയയുള്ളത്. ഇതിനിടെ യുഎഇ ചൈനയുമായും സൈനിക ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

English summary
US Senators Fail To Stop Trump-Backed Sales Of F-35 Jets To UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X