കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്മസ് സമ്മാനങ്ങള്‍ മോഷ്ടിച്ച് കള്ളന്മാര്‍; നിരാശയ്ക്കിടെ സമ്മാനങ്ങള്‍ തിരിച്ചുതന്ന് മോഷ്ടാക്കള്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ക്രിസ്മസ് ഒക്കെയായി നമ്മള്‍ ഈ വലിയ അവധിക്കാലം ആഘോഷിക്കാന്‍ നില്‍ക്കുകയാവും. ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് വീട്ടില്‍ സാധനങ്ങള്‍ നിറച്ച് അലങ്കരിക്കുന്ന തിരക്കിലായിരിക്കും നമ്മള്‍. എന്നാല്‍ ക്രിസ്മസ് സമ്മാനങ്ങള്‍ കള്ളന്മാര്‍ കൊണ്ടുപോയാലോ. ആരുടെ മനസ്സും തകര്‍ന്ന് പോകുന്ന സംഭവമായിരിക്കും ഇത്.

അമേരിക്കയിലെ ടെക്‌സസിലാണ് ഒരു കുടുംബത്തിന്റെ ക്രിസ്മസ് സമ്മാനങ്ങള്‍ കള്ളന്മാര്‍ കൊണ്ടുപോയത്. മനസ്സ് തകര്‍ന്ന് പോയ സംഭവമായിരുന്നു ഇത്. എന്നാല്‍ ഇവര്‍ വിചാരിച്ചത് പോലെയല്ലായിരുന്നു കള്ളന്മാര്‍. ഇവര്‍ മോഷ്ടിച്ച് കൊണ്ടുപോയ സമ്മാനം തിരിച്ചുതന്നിരിക്കുകയാണ്. എന്താണ് കാരണമെന്ന് വിശദമായി പരിശോധിക്കാം...

1

യുഎസ്സിലെ ടെക്‌സസിലാണ് കള്ളന്മാരെ കൊണ്ട് ക്രിസ്മസ് തന്നെ മോശമായി പോകുന്ന അവസ്ഥയിലേക്ക് ഒരു കുടുംബമെത്തിയത്. പാക്കേജ് മോഷ്ടിക്കുന്ന കള്ളന്മാരാണ് ക്രിസ്മസ് സമ്മാനങ്ങള്‍ ഒരു കുടുംബത്തില്‍ നിന്ന് മോഷ്ടിച്ചത്. കഴിഞ്ഞയാഴ്ച്ചയായിരുന്നു സംഭവം. എന്നാല്‍ കഴിഞ്ഞ ദിവസം ഇവര്‍ ഈ ഗിഫ്റ്റ് വാങ്ങിയ കുടുംബത്തിന്റെ അഡ്രസ്സിലേക്ക് ഈ സമ്മാനങ്ങള്‍ അയച്ച് കൊടുക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരിക്കുകയാണ് ഈ കള്ളന്മാരുടെ സത്യസന്ധത.

2

ബാബ വംഗയ്ക്ക് മുകളില്‍; ഫൈനലിസ്റ്റുകളെ പ്രവചിച്ച ജ്യോതിഷി പറയുന്നു 'അര്‍ജന്റീന' കപ്പുയര്‍ത്തുംബാബ വംഗയ്ക്ക് മുകളില്‍; ഫൈനലിസ്റ്റുകളെ പ്രവചിച്ച ജ്യോതിഷി പറയുന്നു 'അര്‍ജന്റീന' കപ്പുയര്‍ത്തും

പോര്‍ച്ച് പൈറേറ്റ്‌സ് എന്നാണ് ഇവര്‍ അറിപ്പെടുന്നത്. പാക്കേജുകള്‍ മോഷ്ടിക്കുകയും, പിന്നീട് മറ്റ് ആളുകളുടെ വീട്ടിലേക്ക് അയക്കുകയും ചെയ്യുന്നവരാണ് ഇത്തരക്കാര്‍, നോര്‍ത്ത്ഈസ്റ്റ് ഹൂസ്റ്റണിലെ താമസക്കാരായ ക്ലാര്‍ക്ക്‌സ് കുടുംബത്തിന്റെ മോഷ്ടിച്ച് സാധനങ്ങളാണ് അവര്‍ക്ക് തന്നെ അയച്ച് കൊടുത്തത്. ഇതിന് കാരണം ഈ കള്ളന്മാരുടെ മാതാപിതാക്കളാണ്. ഇവരുടെ നിര്‍ബന്ധപ്രകാരമാണ് ഈ കള്ളന്മാര്‍ക്ക് മാനസാന്തരം ഉണ്ടായത്. ഇവര്‍ ശരിയായ കാര്യം ചെയ്യാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഇവര്‍ സാധനങ്ങള്‍ മടക്കികൊടുക്കുകയായിരുന്നു.

3

അതേസമയം ആ അമ്മമാരെ ആലോചിച്ച് തനിക്ക് അഭിമാനമുണ്ടെന്ന് വീട്ടുടമസ്ഥനായ ബ്രയാന്‍ ക്ലാര്‍ക്ക് പറയുന്നു. നിങ്ങളൊരു തെറ്റ് ചെയ്‌തെന്ന് മക്കളോട് പറയാന്‍ അവര്‍ ധൈര്യം കാണിച്ചു. അത് ശരിയല്ലെന്നും, ആ തെറ്റ് തിരുത്തണമെന്നും അവര്‍ മക്കളോട് പറഞ്ഞുവെന്നും ബ്രയാന്‍ ക്ലര്‍ക്ക് പറഞ്ഞു. ഇവരുടെ വീടിന്റെ ഡോര്‍ബെല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പോര്‍ച്ച് പൈറേറ്റ്‌സ് എത്തുന്നതും, സാധനങ്ങള്‍ കൊണ്ടുപോകുന്നതുമാണ് ഇതിലുള്ളത്. അതായത് ഇവ വീട്ടില്‍ ഡെലിവെറി ചെയ്ത് മിനുട്ടുകള്‍ക്കുള്ളിലായിരുന്നു മോഷണം പോയത്.

4

Skin Care: റെഡ് വൈന്‍ അത്ര നിസ്സാരക്കാരനല്ല; ചര്‍മത്തിന് കിട്ടാന്‍ പോകുന്നത് ഇതാ ഈ ഗുണങ്ങള്‍!!

19കാരിയായ ഒരു പെണ്‍കുട്ടിയാണ് സമ്മാനങ്ങള്‍ മോഷ്ടിക്കുന്നത്. ആ പെണ്‍കുട്ടി സമ്മാനം തിരിച്ച് തന്നതില്‍ ബ്രയാന്‍ ക്ലാര്‍ക്ക് അഭിനന്ദിച്ചു. തന്റെ മരുമക്കള്‍ക്കും, അനന്തരവള്‍ക്കും വേണ്ടിയാണ് ഈ ക്രിസ്മസ് സമ്മാനങ്ങള്‍ വാങ്ങിയത്. അതേസമയം ഈ പെണ്‍കുട്ടിയും ഒപ്പം മൂന്ന് യുവതികളും സംഭത്തില്‍ അറസ്റ്റിലായിരുന്നു ഇവര്‍ മോഷണത്തിന് ഈ പെണ്‍കുട്ടിയെ സഹായിച്ചെന്നായിരുന്നു കണ്ടെത്തല്‍. അതേസമയം ഇവരുടെ മാതാപിതാക്കള്‍ മോഷ്ടിച്ച പെണ്‍കുട്ടിയെ അടക്കം നന്നായി ഉപദേശിച്ചപ്പോഴാണ് എല്ലാം മാറി മറിഞ്ഞത്.

5

ഒരു മാസത്തോളം ലോട്ടറി പേഴ്‌സില്‍, സമ്മാനമില്ലെന്ന് കരുതി ഉപേക്ഷിച്ചു, ദമ്പതികളെ തേടിയെത്തി മഹാഭാഗ്യംഒരു മാസത്തോളം ലോട്ടറി പേഴ്‌സില്‍, സമ്മാനമില്ലെന്ന് കരുതി ഉപേക്ഷിച്ചു, ദമ്പതികളെ തേടിയെത്തി മഹാഭാഗ്യം

ഈ പാക്കേജുകള്‍ തിരികെയേല്‍പ്പിക്കാനും, മാപ്പുപറയാനുമാണ് മാതാപിതാക്കള്‍ ആവശ്യപ്പെട്ടത്. ഇവരുടെ മോഷണം അറിഞ്ഞതോടെയാണ് മാതാപിതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം ഭയത്തോടെ ഇക്കാര്യം ചെയ്യുമെന്ന് പറഞ്ഞത് നല്ല കാര്യമാണെന്ന് ബ്രയാന്‍ പറയുന്നു. അതിലൊരു ധൈര്യമുണ്ട്. ഞാന്‍ അതിനെ ബഹുമാനിക്കുന്നു. ഞാനും യുവത്വത്തിലൂടെ കടന്നുപോയ ആളാണ്. തെറ്റായ തീരുമാനങ്ങള്‍ ഞാനും എടുത്തിട്ടുണ്ട്. അതൊക്കെ നടക്കാവുന്നതാണ്. പക്ഷേ അത് തിരുത്താനുള്ള മനസ്സാണ് വലുതെന്ന് ബ്രയാന്‍ പറഞ്ഞു.

English summary
us: thieves taken away christmas gifts from family but their returned it, here is the hilarious reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X