കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്ക് അമേരിക്കയുടെ അന്ത്യശാസനം; എണ്ണവില കുത്തനെ വര്‍ധിക്കും!! രാജ്യം പ്രതിസന്ധിയിലേക്ക്

  • By Ashif
Google Oneindia Malayalam News

വാഷിങ്ടണ്‍/ദില്ലി: ഇറാനെതിരെ അമേരിക്ക കടുത്ത നിലപാട് സ്വീകരിച്ചത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നു. അമേരിക്ക ഇറാനെതിരെ ഉപരോധം പുനസ്ഥാപിക്കുക മാത്രമല്ല, ഇന്ത്യയ്ക്ക് അന്ത്യശാസനം നല്‍കുകയും ചെയ്തു. ഇറാനുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്ന പ്രധാന ശക്തികളാണ് ഇന്ത്യയും ചൈനയും. ഇരുരാജ്യങ്ങളും ഇറാന്റെ എണ്ണ വാങ്ങരുതെന്നാണ് അമേരിക്കയുടെ താക്കീത്. ലോകത്തെ ഒരു എണ്ണ കമ്പനികളും ഇറാന്റെ എണ്ണ വാങ്ങരുതെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് ആവശ്യപ്പെട്ടു. ഇറാന്‍ എണ്ണയെ കൂടുതലായി ആശ്രയിക്കുന്ന ഇന്ത്യയിലെ സാമ്പത്തിക സാഹചര്യം മാറ്റിമറിക്കുന്നതാണ് അമേരിക്കയുടെ പുതിയ തീരുമാനം....

ഇറാന്റെ എണ്ണ ഇറക്കരുത്

ഇറാന്റെ എണ്ണ ഇറക്കരുത്

നവംബര്‍ നാലിന് ശേഷം ഇറാന്റെ എണ്ണ ഒരു രാജ്യങ്ങളും ഇറക്കരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടു. സഖ്യരാജ്യങ്ങളിലെ എണ്ണ കമ്പനികളോടാണ് അമേരിക്കയുടെ ആവശ്യം. ഇറാനുമായി ഒബാമ ഭരണകൂടം മുന്‍കൈയ്യെടുത്തുണ്ടാക്കിയ ആണവ കരാര്‍ ട്രംപ് ഭരണകൂടം റദ്ദാക്കിയതിന് പിന്നാലെയാണ് ഉപരോധം ശക്തമാക്കിയത്.

ഇന്ത്യയ്ക്കും ചൈനയ്ക്കും തിരിച്ചടി

ഇന്ത്യയ്ക്കും ചൈനയ്ക്കും തിരിച്ചടി

മറ്റു അമേരിക്കന്‍ സഖ്യരാജ്യങ്ങള്‍ക്ക് അമേരിക്കയുടെ നിര്‍ദേശം വലിയ തിരിച്ചടിയാകില്ല. എന്നാല്‍ ഇന്ത്യയുടെയും ചൈനയുടെയും സ്ഥിതി മറിച്ചാണ്. കാരണം ഇറാന്‍ എണ്ണ കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ഇരുരാജ്യങ്ങളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അമേരിക്കയുടെ നിര്‍ദേശം ഇങ്ങനെ

അമേരിക്കയുടെ നിര്‍ദേശം ഇങ്ങനെ

ഇറാന്‍ എണ്ണ വാങ്ങുന്നത് കുറച്ചുകൊണ്ടുവരണം. നവംബറില്‍ പൂര്‍ണമായും നിര്‍ത്തണം. നവംബര്‍ നാലിന് ശേഷം ഇറാന്റെ എണ്ണ ഒരു രാജ്യങ്ങളും ഇറക്കുമതി ചെയ്യരുതെന്നും അമേരിക്ക ആവശ്യപ്പെട്ടു. ഇറാനെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ഇറാന്‍ ഭീകരവാദികളെ പിന്തുണയ്ക്കുന്നുവെന്നും അമേരിക്ക ആരോപിച്ചു.

അടുത്താഴ്ച ഇന്ത്യ-യുഎസ് ചര്‍ച്ച

അടുത്താഴ്ച ഇന്ത്യ-യുഎസ് ചര്‍ച്ച

അടുത്താഴ്ച ഇന്ത്യ-യുഎസ് ഉന്നത തല ചര്‍ച്ച നടക്കുന്നുണ്ട്. ചര്‍ച്ചയ്ക്ക് വേണ്ടി വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും അമേരിക്കയിലെത്തും. അമേരിക്കന്‍ പ്രതിരോധ-വിദേശ സെക്രട്ടറിമാരുമായി അവര്‍ ചര്‍ച്ച നടത്തും. ഇറാന്‍ വിഷയമായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറാന്‍ ഇന്ത്യ പദ്ധതികള്‍ മുടങ്ങും

ഇറാന്‍ ഇന്ത്യ പദ്ധതികള്‍ മുടങ്ങും

ഇറാനുമായി ചേര്‍ന്ന് ഒട്ടേറെ പദ്ധതികള്‍ ഇന്ത്യ നടത്തുന്നുണ്ട്. ചാബഹാര്‍ തുറമുഖ പദ്ധതി ഇതില്‍ പ്രധാനമാണ്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ വിപണി കണ്ടെത്താനുള്ള മാര്‍ഗമാണിത്. ഈ പദ്ധതിയുടെ ഭാവി ഇപ്പോള്‍ അനിശ്ചിതത്വത്തിലാകുകയണ്. ഇന്ത്യയെ സാമ്പത്തികമായി തളര്‍ത്തുന്നതാണ് അമേരിക്കന്‍ നിര്‍ദേശം. നേരത്തെ ഇറാന്‍-ഇന്ത്യ എണ്ണക്കുഴല്‍ പദ്ധതി അമേരിക്കന്‍ ഭീഷണി മൂലം മരവിച്ചിരുന്നു.

English summary
US wants India to stop oil imports from Iran by November
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X