Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്‌സിന്‍ കൊണ്ട് കാര്യമില്ല, അതിവേഗം വ്യാപിക്കും, ഒമൈക്രോണ്‍ ഭീതി ഉറപ്പിച്ച് ലോകാരോഗ്യ സംഘടന

ജനീവ: ഒമൈക്രോണിനെ ഭയപ്പെടേണ്ടതുണ്ടെന്ന് സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. ഡെല്‍റ്റ വകഭേദത്തേക്കാള്‍ അതിതീവ്ര വ്യാപന ശേഷിയുള്ള വേരിയന്റാണ് ഒമൈക്രോണ്‍ കൊവിഡെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അത് മാത്രമല്ല, വാക്‌സിന്‍ കൊണ്ടുള്ളപ്രതിരോധത്തെ മറികടക്കാനുള്ള കരുത്ത് ഒമൈക്രോണിനുണ്ടെന്ന് സംഘടന പറയുന്നു. അതേസമയം ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചതോടെ ലോകരാജ്യങ്ങളും ഒമൈക്രോണ്‍ ഭീതിയിലാണ്. എന്നാല്‍ ഇതിനൊരു ആശ്വാസകരമായ കാര്യം കൂടി ലോകാരോഗ്യ സംഘടന പറഞ്ഞിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഗുരുതരമായിരിക്കില്ലെന്നാണ് ഇതുവരെ ലഭിച്ച ഡാറ്റയില്‍ നിന്ന് മനസ്സിലാവുന്നതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

1

അതേസമയം ഈ വര്‍ഷം കണ്ടെത്തിയ ഡെല്‍റ്റ വേരിയന്റിനായിരുന്നു നേരത്തെ വ്യാപന ശേഷി വളരെ കൂടുതല്‍. ലോകത്തുള്ള ബഹുഭൂരിപക്ഷം കേസുകളും ഡെല്‍റ്റയെ തുടര്‍ന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഒമൈക്രോണ്‍ ഇതിനെ മാറ്റിമറിക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമൈക്രോണ്‍ വേരിയന്റ് അന്‍പതിലേറെ തവണ ജനിതകമാറ്റം വന്നവയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അതിതീവ്ര വ്യാപനമുള്ളത് കൊണ്ടാണ് പല രാജ്യങ്ങളും യാത്രാ വിലക്കുകള്‍ കൊണ്ടുവന്നത്. ഡിസംബര്‍ ഒന്‍പതിലെ കണക്കുകള്‍ പ്രകാരം ഒമൈക്രോണ്‍ 63 രാജ്യങ്ങളിലേക്ക് പടര്‍ന്നിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ദക്ഷിണാഫ്രിക്കയിലാണ് ഇതുവരെയുള്ളതില്‍ ഏറ്റവും തീവ്രമായ വ്യാപനം രേഖപ്പെടുത്തിയിട്ടുള്ളത്.

ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം തന്നെ ബ്രിട്ടനിലും ഒമൈക്രോണ്‍ സാന്നിധ്യം ശക്തമാണ്. ഡെല്‍റ്റ വേരിയന്റും ബ്രിട്ടനില്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. നിലവിലുള്ള പഠനങ്ങളും പരിശോധനങ്ങളും പറയുന്നത് വാക്‌സിനെ കൊണ്ട് ഒമൈക്രോണിനെ പ്രതിരോധിക്കാനാവില്ലെന്നാണ്. എന്നാല്‍ ഒമൈക്രോണ്‍ തീവ്രത കുറയ്ക്കാനും ആശുപത്രിയിലേക്ക് എത്തുന്നത് കുറയ്ക്കാനും വാക്‌സിനെ കൊണ്ട് സാധിക്കും. അതേസമയം ഇപ്പോഴത്തെ വേഗം വെച്ചിട്ടാണെങ്കില്‍ ഡെല്‍റ്റ നേരിയന്റിനെ ഒമൈക്രോണ്‍ കേസുകള്‍ പെട്ടെന്ന് തന്നെ പിന്നിലാക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇതുവരെ വളരെ തീവ്രത കുറഞ്ഞ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഒമൈക്രോണിനെ തുടര്‍ന്ന് രോഗികള്‍ പ്രകടിപ്പിക്കുന്നത്. പലതും രോഗലക്ഷണങ്ങള്‍ യാതൊന്നും പ്രകടിപ്പിക്കാത്തതുമാണ്.

എത്രത്തോളം തീവ്രതയേറിയതാണ് ഒമൈക്രോണെന്ന് പറയാന്‍ ഇപ്പോഴത്തെ ഡാറ്റ മതിയാവില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. നവംബര്‍ 24നാണ് ദക്ഷിണാഫ്രിക്ക ഒമൈക്രോണിനെ കുറിച്ച് ലോകാരോഗ്യ സംഘടനയെ അറിയിക്കുന്നത്. അതേസമയം ഫൈസറിന്റെ വാക്‌സിന്‍ നിര്‍മാതാക്കള്‍ പറയുന്നത് ഇവരുടെ ബൂസ്റ്റര്‍ ഡോസുകള്‍ അടക്കമുള്ളവ എടുത്താല്‍ ഒമൈക്രോണിനെ പ്രതിരോധിക്കുമെന്നാണ്. വാക്‌സിന്‍ ഡോസുകള്‍ കൂടുതലായി സ്‌റ്റോക്കുള്ള ബ്രിട്ടനും ഫ്രാന്‍സും ബൂസ്റ്റര്‍ ഷോട്ടുകള്‍ പ്രോത്സാഹിപ്പിക്കുന്നത്. ഒമൈക്രോണിനെ ബൂസ്റ്റര്‍ ഷോട്ടുകള്‍ പ്രതിരോധിക്കുമെന്നാണ് കരുതുന്നത്. യൂറോപ്പിലാകെ കൊവിഡ് പടരുന്ന സാഹചര്യത്തില്‍ എല്ലാവരും അതേ രീതി പിന്തുടര്‍ന്നേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+