160 വര്‍ഷം പഴക്കമുള്ള തലയോട്ടി; ലഭിച്ചത് മദ്യശാലയില്‍ നിന്ന്, ഇന്ത്യയെയും ബ്രിട്ടനെയും അലട്ടി!!
ലണ്ടന്‍: ഇന്ത്യയിലും ബ്രിട്ടനിലും ഒരു തലയോട്ടി ചര്‍ച്ചയാകുന്നു. താടിയെല്ല് പൊട്ടിയ, പല്ലുകള്‍ നഷ്ടമായ തലയോട്ടി. ആരുടേതാണിത്. തലയോട്ടി സൂക്ഷിച്ചുവച്ചിരിക്കുന്ന കുടുംബത്തിന് സമാധാനം ലഭിക്കാതെ വന്നതോടെ തുടങ്ങുന്നു ഇരുരാജ്യങ്ങള്‍ക്കിടയില്‍ നിലനിന്ന സംഘര്‍ഷങ്ങളുടെയും കലാപങ്ങളുടെയും പോരാട്ടങ്ങളുടെയും കഥ. തലയോട്ടിയെ കുറിച്ചുള്ള നേരിയ വിവരം മാത്രം വച്ച് തുടങ്ങിയ പരിശോധനയും പഠനങ്ങളും അലച്ചിലും ഒടുവില്‍ പ്രതീക്ഷയ്ക്ക് വക വച്ചിരിക്കുന്നു.
തലയോട്ടിയുള്ളത് ഒരു ദമ്പതികളുടെ കൈവശമാണ്. പ്രമുഖ ചരിത്രകാരന് കിം വാഗ്നര്‍ക്ക് ഇവര്‍ അയച്ച ഇമെയിലാണ് തലയോട്ടി ആരുടേതാണ് എന്ന അന്വേഷണത്തിന് വഴിവെച്ചത്. ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന 1857ല്‍ കൊല്ലപ്പെട്ട ശിപായിയുടേതാണിതെന്നാണ് സംശയം. പിന്നീട് തുടങ്ങിയ അന്വേഷണം വഴി തെളിയിച്ചത് രക്തപങ്കിലമായ ഒരുകാലത്തേക്കാണ്. അതില്‍ ഏറെ അതിശപ്പിക്കുന്ന കാര്യങ്ങളും അടങ്ങിയിരിക്കുന്നു...

നിര്‍ണായകമായ കത്ത്
ബംഗാള്‍ റെജിമെന്റിലെ ഹവില്‍ദാര്‍ അലും ബേഗ്് 1857ലെ യുദ്ധകാലത്ത് സിയാല്‍കോട്ടില്‍ (ഇപ്പോള്‍ പാക് പഞ്ചാബില്‍) വച്ച് ബ്രിട്ടീഷുകാരായ ഡോ. ഗ്രഹാം, മകള്‍, ക്രിസ്ത്യന്‍ മിഷനറി പ്രവര്ത്തകന് ഹണ്ടര്‍ എന്നിവരെ കൊലപ്പെടുത്തി. ഈ സംഭവത്തിന് ശേഷം 32കാരനായ ബേഗ് കൊല്ലപ്പെട്ടു. ബേഗ് കൊല്ലപ്പെടുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത് ക്യാപ്റ്റന്‍ കോസ്റ്റലോയായിരുന്നു. ബേഗിന്റെ തല ക്യാപ്റ്റന്‍ കുറച്ചുകാലം സൂക്ഷിച്ച ശേഷം തലയോട്ടി പിന്നീട് ഇംഗ്ലണ്ടിലെ വീട്ടിലേക്ക് കൊണ്ടുപോയി- ഇതാണ് ദമ്പതികള്‍ വാഗ്നര്‍ക്ക് അയച്ച കത്തിലുള്ളത്. ഇപ്പോള്‍ ഈ ദമ്പതികള്‍ ഇംഗ്ലണ്ടിലെ എസ്സക്സിലാണ് താമസം. ഇന്റര്‍നെറ്റില്‍ തപ്പിയിട്ട് ബേഗിനെ കുറിച്ച് ഒരു വിവരവും ഇവര്‍ക്ക് കിട്ടിയില്ല. തുടര്‍ന്നാണ് ചരിത്രകാരനായ വാഗ്നര്‍ക്ക് കത്ത് എഴുതിയത്. ഇന്ത്യന്‍ പ്രക്ഷോഭങ്ങളെ കുറിച്ച് നിരവധി പുസ്തകങ്ങള്‍ എഴുതിയ വാഗ്നര്‍ക്ക് തങ്ങളെ സഹായിക്കാന്‍ കഴിയുമെന്നാണ് ദമ്പതികളുടെ കണക്കുകൂട്ടല്‍.

ബാറിന് പിന്നില്‍ നിന്ന് കിട്ടിയത്
ദമ്പതികളുടെ ബന്ധു 1963ല്‍ ഇംഗ്ലണ്ടിലെ കെന്റില്‍ ഒരു മദ്യശാല തുറന്നു. ഈ കെട്ടിടത്തിന്റെ പിന്നില്‍ നിന്നാണ് തലയോട്ടി ദമ്പതികളുടെ ബന്ധുക്കള്‍ക്ക് ലഭിച്ചത്. ഇത് കൈമാറി ഇപ്പോള്‍ ദമ്പതികളുടെ കൈവശമെത്തിയതാണ്. തലയോട്ടി മദ്യശാലയില്‍ എങ്ങനെ എത്തി എന്നാര്‍ക്കുമറിയില്ല. അക്കാലത്ത് പ്രാദേശിക പത്രങ്ങള്‍ ഇതുസംബന്ധിച്ച് നിരവധി കഥകള്‍ പുറത്തുവിട്ടിരുന്നു. അതിലൊന്ന് ഇന്ത്യക്കാരന്റെ തലയോട്ടിയാണിതെന്നായിരുന്നു. ലണ്ടന്‍ നാച്യുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ വിദഗ്ധര്‍ ഇതുസംബന്ധിച്ച് വിദഗ്ധ പരിശോധന നടത്തി. ഏഷ്യക്കാരനായ പുരുഷന്റേതാണിതെന്നും 19ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വ്യക്തിയുടേതാണെന്നും 30 വയസുകാരന്റേതാണിതെന്നും അവര്‍ പരിശോധനയില്‍ കണ്ടെത്തി.

തലയോട്ടിയുടെ ചരിത്രം
ഈ തലയോട്ടിയുടെ ചരിത്രം കണ്ടെത്താന്‍ സാധിക്കുമെന്ന് വാഗ്നര്‍ക്ക് ഒരു ഉറപ്പും ഇല്ലായിരുന്നു. കാരണം 1857ലെ കലാപത്തില്‍ പതിനായിരങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മാത്രമല്ല, ഇപ്പോള്‍ പറയപ്പെടുന്ന ബേഗ് അത്ര പ്രധാന വ്യക്തിയുമല്ല. പിന്നെ എങ്ങനെ കണ്ടെത്തും. ബേഗിനെ കുറിച്ച് ഒരു ചരിത്ര രേഖയിലും പറയുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. ബ്രിട്ടനിലെയും ഇന്ത്യയിലേയും രേഖകളിലൊന്നും ബേഗിന്റെ കഥ കേട്ടിട്ടില്ല. തലയോട്ടി തിരിച്ചുവേണമെന്നാവശ്യപ്പെട്ട് ഇന്ത്യയില്‍ നിന്ന് ഇതുവരെ ആരും രംഗത്തുവന്നിട്ടുമില്ല.

കുറിപ്പുകള്‍ ലഭിച്ചുതുടങ്ങി
ബേഗ് കൊലപ്പെടുത്തിയെന്ന് കത്തില്‍ പറയുന്നവരുടെ ബന്ധുക്കളുടെ ചില കുറിപ്പുകള്‍ വാഗ്നര്‍ കണ്ടെത്തി. ബന്ധുക്കള്‍ അക്കാലത്ത് അവരുടെ കുടുംബാംഗങ്ങള്‍ക്ക് എഴുതിയതായിരുന്നു കുറിപ്പുകള്‍. അമേരിക്കന്‍ മിഷിണറി പ്രവര്ത്തകന് ആന്‍ഡ്ര്യു ഗോര്ഡോണ് കലാപ കാലത്ത് സിയാല്‍ കോട്ടില്‍ താമസിച്ചിരുന്നു. ഇദ്ദേഹത്തിന് ബേഗ് കൊലപ്പെടുത്തിയെന്ന് പറയുന്നന ഗ്രഹാമിനെയും ഹണ്ടറെയും അറിയാം. മാത്രമല്ല, 1911ല്‍ ദി സ്ഫിയര്‍ എന്ന പത്രത്തിലും സിയാല്‍കോട്ടിലെ കൊലപാതകത്തെ കുറിച്ച് വാര്‍ത്ത വന്നിരുന്നുവെന്ന് പിന്നീട് കണ്ടെത്തി.

കഥ പറയുന്ന രേഖകള്‍
തുടര്‍ന്ന് വാഗ്നര്‍ ലണ്ടനിലെയും ദില്ലിയിലെയും ചരിത്ര രേഖകള്‍ പരിശോധിച്ചു. സിയാല്‍കോട്ടിലെ സംഭവസ്ഥലം സന്ദര്‍ശിച്ചു. ഇവിടെ നിന്നെല്ലാം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് അന്ന് കൊല്ലപ്പെട്ട ബേഗിനെ കുറിച്ചും തലയോട്ടി ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയതിനെ കുറിച്ചുമെല്ലാമുള്ള കൂടുതല്‍ വിവരങ്ങള്‍ വാഗ്നര്‍ക്ക് ലഭിച്ചത്. വിപ്ലവം നടന്ന കാലത്തെ പത്രങ്ങള്‍, രേഖകള്‍, കത്തുകള്‍ എന്നിവയെല്ലാം വാഗ്നര്‍ കണ്ടെത്തി. തുടര്‍ന്ന് അദ്ദേഹം ദി സ്കള് ഓഫ് അലും ബേഗ് എന്ന പുസ്തകം രചിച്ചു. ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയുടെ ചരിത്രം വരച്ചുകാട്ടുന്നതാണ് ഈ പുസ്തകമെന്ന് ഓക്സ്ഫഡ് സര്‍വകലാശാലയിലെ പ്രഫസര്‍ യാസ്മിന് ഖാന് പറയുന്നു. അലും ബേഗിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും വാഗ്നര്‍ കണ്ടെത്തി.

സൈനികന്റെ യഥാര്‍ഥ പേര്
അലും ബേഗ് എന്നല്ല സൈനികന്റെ പേര്. അലിം ബേഗ് ആണ്. ഉത്തരേന്ത്യക്കാരനായ സുന്നി മുസ്ലിമാണിദ്ദേഹം. ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ നിന്നാണ് ബേഗ് ഉള്‍പ്പെട്ട സൈനിക വിഭാഗമായ ബംഗാള്‍ റെജിമെന്റ് ഉയര്‍ന്നുവന്നത്. സൈന്യത്തിന്റെ ഭാഗമായിരുന്ന ബേഗ് ആദ്യകാലത്ത് ഉന്നത ഉദ്യോഗസ്ഥരുടെ രേഖകള്‍ കൈമാറുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്നു. ക്യാംപുകള്‍ക്ക് കാവല്‍ നിന്നിരുന്നു. വിപ്ലവം തുടങ്ങിയ ശേഷം ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്തു. ഒടുവില്‍ പിടിക്കപ്പെട്ടു. വധിക്കപ്പെടുകയും ചെയ്തു. ക്യാപ്റ്റന്‍ കോസ്റ്റല്ലോയാണ് ബേഗിന്റെ തലയോട്ടി ബ്രിട്ടനിലേക്ക് കൊണ്ടുവന്നത്. അയര്‍ലാന്റുകാരനായ ക്യാപ്റ്റനെ 1857ലാണ് ഇന്ത്യയിലേക്ക് അയച്ചത്. ബേഗിന്റെ തലയോട്ടി മാന്യമായി സംസ്കരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഇക്കാര്യത്തില്‍ ഇന്ത്യയിലെയും ബ്രിട്ടനിലെയും ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്നും വാഗ്നര്‍ പറയുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications