Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ കൈവിട്ടു? വെട്ടിലായി അമേരിക്ക... ബിന്‍ സല്‍മാന്‍ പുടിനുമായി സംസാരിച്ചു

വാഷിങ്ടണ്‍: റഷ്യയ്‌ക്കെതിരായ നീക്കം ശക്തമാക്കിയ അമേരിക്ക പ്രതിസന്ധിയിലാകുമോ?. റഷ്യയുടെ എണ്ണയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിച്ച അമേരിക്ക, സഹായത്തിനായി സൗദി അറേബ്യയെയും യുഎഇയെയും വിളിച്ചെങ്കിലും നേതാക്കളെ കിട്ടിയില്ല എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, റഷ്യയുടെ നേതാക്കളുമായി സൗദിയും യുഎഇയും നിരന്തരം ബന്ധപ്പെടുന്നുമുണ്ട്. ഗള്‍ഫ് വിഷയങ്ങളില്‍ ജോ ബൈഡന്‍ ഭരണകൂടം സ്വീകരിക്കുന്ന നിലപാടില്‍ സൗദിക്കും യുഎഇക്കും അതൃപ്തിയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമാണ് പുതിയ പ്രതിസന്ധി എന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു...

1

റഷ്യയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി യുക്രൈനെതിരായ യുദ്ധത്തില്‍ നിന്ന് പിന്‍വലിപ്പിക്കുക എന്നതാണ് അമേരിക്കയുടെ തന്ത്രം. ഇതിന്റെ ഭാഗമായി പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെതിരെയും റഷ്യയിലെ പ്രമുഖ ഉദ്യോഗസ്ഥര്‍ക്കെതിരെയും അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ റഷ്യന്‍ എണ്ണക്കെതിരെയും ഉപരോധം ചുമത്തി.

2

ലോകത്തെ പ്രധാന എണ്ണ ശക്തിയാണ് റഷ്യ. യൂറോപ്പിലേക്ക് വരുന്ന എണ്ണയില്‍ പ്രധാന ഭാഗം റഷ്യയില്‍ നിന്നാണ്. അമേരിക്ക റഷ്യന്‍ എണ്ണ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചതോടെ ആഗോള വിപണി പ്രതിസന്ധിയിലാകുമെന്ന ഭീതിയിലാണ്. വില കുത്തനെ കയറും. അമേരിക്കക്ക് പിന്നാലെ ബ്രിട്ടനും റഷ്യന്‍ എണ്ണക്കെതിരെ ഉപരോധം പ്രഖ്യാപിച്ചു. പക്ഷേ, യൂറോപ്പ് ഇക്കാര്യത്തില്‍ വിട്ടു നില്‍ക്കുകയാണ്.

3

റഷ്യയുടെ എണ്ണയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിക്കുമ്പോള്‍ ആഗോള വിപണിയില്‍ എണ്ണയുടെ അളവ് കുറയും. ഇത് പരിഹരിക്കണമെങ്കില്‍ ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണ വേണം. ഇതിന് വേണ്ടിയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സൗദിയുടെയും യുഎഇയുടെയും നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ടത്. എന്നാല്‍ രണ്ടു പേരെയും ഫോണില്‍ കിട്ടിയില്ല എന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

4

സൗദിയുടെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, യുഎഇ കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരെയാണ് ജോ ബൈഡന്‍ വിളിച്ചത്. പക്ഷേ, കിട്ടിയില്ല. അതേസമയം, ഇരു നേതാക്കളും റഷ്യയുടെ പുടിനുമായും യുക്രൈന്റെ സെലന്‍സ്‌കിയുമായും ചര്‍ച്ചകള്‍ തുടര്‍ച്ചയായി നടത്തുന്നുണ്ട്. ബൈഡന്‍ ഭരണകൂടത്തിന്റെ ചില നിലപാടുകളില്‍ സൗദിക്കും അമേരിക്കക്കും അവമതിപ്പുണ്ട് എന്നാണ് വിവരം.

5

ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് പല കാര്യങ്ങളിലും ജോ ബൈഡന്‍ പ്രസിഡന്റായ ശേഷം അമേരിക്ക സ്വീകരിക്കുന്നത്. ഇറാനുമായുള്ള നിരന്തര കലഹം അമേരിക്ക നിര്‍ത്തിയിട്ടുണ്ട്. പകരം അവസാനവട്ട ആണവ ചര്‍ച്ച തുടങ്ങിയേക്കുമെന്ന സൂചനകള്‍ നല്‍കുകയും ചെയ്തു. ഇത് സൗദിയുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

6

യമനില്‍ സൗദിയും യുഎഇയും ഹൂതികള്‍ക്കെതിരെ ആക്രമണം നടത്തുന്നുണ്ട്. ഇതിനെതിരെ പല യൂറോപ്യന്‍ രാജ്യങ്ങള്‍ എതിര്‍പ്പിലാണ്. ലോകത്തെ ദരിദ്രരാജ്യമായ യമനില്‍ ആക്രമണം നിര്‍ത്തണമെന്ന് പല മനുഷ്യാവകാശ ഏജന്‍സികളും ആവശ്യപ്പെട്ടിരുന്നു. ഹൂത്തികള്‍ക്കെതിരായ നടപടിയില്‍ അമേരിക്ക വേണ്ട വിധം സഹകരിക്കുന്നില്ല എന്ന ആക്ഷേപം യുഎഇക്കും സൗദിക്കുമുണ്ട്.

ശാലിനിയുടെ അനിയത്തിയാണോ? മകളെ കണ്ട് ആരാധകരുടെ ചോദ്യം... ചിത്രങ്ങള്‍ വൈറല്‍

7

സൗദി മാധ്യമപ്രവര്‍ത്തകര്‍ ജമാല്‍ ഖഷോഗിയുടെ മരണത്തില്‍ സൗദി കിരീടവകാശി ബിന്‍ സല്‍മാനെ കുറ്റപ്പെടുത്തിയാണ് ജോ ബൈഡന്‍ നേരത്തെ സംസാരിച്ചിരുന്നത്. മാത്രമല്ല, ഹൂത്തികള്‍ക്കെതിരായ ആക്രമണത്തില്‍ സഹായിക്കണമെന്ന് സൗദിയും യുഎഇയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുഎഇയുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ക്ക് അമേരിക്ക തുടക്കമിട്ടിട്ടുണ്ടെങ്കിലും ഹൂതികള്‍ക്കെതിരായ ആക്രമണം ആരംഭിച്ചിട്ടില്ല. അതേസമയം, കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് യുഎഇ രംഗത്തുവന്നിട്ടുണ്ട്. ഇത് അമേരിക്കക്ക് അല്‍പ്പം ആശ്വാസം നല്‍കുന്നതാണ്. പക്ഷേ സൗദി മൗനം പാലിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+