കൂടുതൽ അപകടകരമായ കൊവിഡ് വകഭേദങ്ങൾ വരാനുള്ള സാധ്യത: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: കൊറോണ വൈറസിന്റെ കൂടുതൽ അപകടരമായ വകഭേദങ്ങൾ ലോകത്ത് വ്യാപിക്കുമെന്ന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ലോകത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇതിൽ കൊവിഡിന്റെ ഡെൽറ്റ വകഭേദം മൂലമുണ്ടായ വർധനവാണ് പ്രധാനമായും. ഒരു ഇടവേളയ്ക്ക് ശേഷം ജൂൺ അവസാനത്തോടെ വീണ്ടും കൊവിഡ് കേസുകൾ വർധിക്കുന്നതിനുള്ള കാരണം ഡെൽറ്റ വകഭേദമാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ 540,000 കേസുകൾ വരെ റിപ്പോർട്ട് ചെയ്യുന്ന നിലയിലേക്ക് എത്തുകയും ചെയ്തിരുന്നു.
കൊവിഡ് വ്യാപനം അവസാനിക്കാറായിട്ടില്ലെന്ന് ലോകാരോഗ്യസംഘടനയുടെ എമർജൻസി കമ്മറ്റി പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ലോകത്തെമ്പാടും ബാധിക്കുന്ന കൂടുതൽ അപകടകാരിയും വെല്ലുവിളിയുയർത്തുന്നതും അതേ സമയം നിയന്ത്രിക്കാൻ കഴിയാത്തതുമായ കൊവിഡ് വകഭേദം ഉണ്ടാകാനുള്ള സാധ്യതയും എമർജൻസി കമ്മറ്റി മുന്നോട്ടുവെക്കുന്നു.

മകളുമായി അദ്ദേഹം വലിയ അടുപ്പമായിരുന്നു; ഒടുവിൽ ജാനിനെ കുറിച്ച് വെളിപ്പെടുത്തി ആര്യ
കൊവിഡ് വ്യാപനത്തിൽ നിന്ന് ഒറ്റ കേസുകളില്ലാത്ത നിലയിലേക്ക് മാറിയ ആസ്ട്രേലിയയിൽ വീണ്ടും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 1000 ഓളം കേസുകളാണ് ഒരു മാസത്തിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മെൽബണിൽ 12 മില്യൺ ആസ്ട്രേലിയൻ ജനതയാണ് വീടുകളിൽ തന്നെ കഴിയുന്നത്. ഇപ്പോഴാവട്ടെ സിഡ്നിയിലും ഇതേ സ്ഥിതി തന്നെയാണുള്ളത്.
കൊവിഡ് ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് നാശം വിതയ്ക്കുന്നത് തുടരുകയാണ്. 2019 ഡിസംബറിൽ ചൈനയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത വൈറസ് ബാധയെത്തുടർന്ന് ലോകത്ത് നാല് ദശലക്ഷത്തിലധികം ആളുകൾ മരണമടഞ്ഞിട്ടുണ്ട്. ടോക്കിയോയിൽ വൈറസ് ബാധമൂലം മാറ്റിവെച്ച ഒളിംപിക്സിന്ററെ ഉദ്ഘാടന ചടങ്ങിന് ഒരാഴ്ച ബാക്കി നിൽക്കെ 1308 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജനുവരിക്ക് ശേഷമുള്ള ഉയർന്ന കണക്കുകളാണിത്. കൂടാതെ ഒരു കായിക താരം, സംഘാടകൻ, അഞ്ച് ഒളിംപിക് ജീവനക്കാർ, എന്നിവർക്ക് രോഗം സ്ഥിരീകരിച്ചതായി സംഘാടകർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ബ്രസീലിലെ ഒളിമ്പിക് ജൂഡോ ടീമിന് ആതിഥേയത്വം വഹിച്ച ഒരു ഹോട്ടലിലെ എട്ട് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇത് സംഭവിച്ചത്. ഇപ്പോഴും കായിക മത്സരങ്ങളുടെ സംഘാടകർക്ക് കോവിഡ് ഒരു വെല്ലുവിളി തന്നെയാണ്. മക്ലാരൻ ഫോർമുല വൺ ടീമിലെ മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആസ്ട്രേലിയൻ പര്യടനത്തിന് ഒരുങ്ങുമ്പോഴാണിത്. ആഫ്രിക്കയിൽ കൊവിഡ് മരണങ്ങൾ ആഴ്ചയിൽ 43 ശതമാനം എന്ന തോതിൽ ഉയർന്നിട്ടുണ്ട്. തീവ്രപരിചരണ കിടക്കകളുടെയും ഓക്സിജന്റെയും അഭാവമാണ് ഇതിന് കാരണമെന്ന് ലോകാരോഗ്യ സംഘടന വ്യാഴാഴ്ച അറിയിച്ചിരുന്നു.












Click it and Unblock the Notifications