Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇലോണ്‍ മസ്‌കിന് മുന്നില്‍ ഉടക്കിട്ട് സൗദി രാജകുമാരന്‍; ട്വിറ്ററില്‍ കളിമാറി... ആരാണ് ബിന്‍ തലാല്‍

റിയാദ്: സാമൂഹിക മാധ്യമമായ ട്വിറ്റര്‍ വിലക്കെടുക്കാനുള്ള കോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ശ്രമത്തിന് ഉടക്കുമായി സൗദി രാജകുമാരന്‍. മസ്‌കിന്റെ ഓഫര്‍ അംഗീകരിക്കില്ലെന്ന് ലോക കോടീശ്വരന്‍മാരില്‍ ഒരാളായ സൗദിയിലെ രാജകുടുംബാംഗം അല്‍ വലീദ് ബിന്‍ തലാല്‍ വ്യക്തമാക്കി. ട്വിറ്ററില്‍ ഓഹരിയുള്ള വ്യക്തിയാണ് ബിന്‍ തലാല്‍. നേരത്തെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നടപടി വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു.

Recommended Video

cmsvideo
    ആരാണ് മസ്‌കുമായി ട്വിറ്റര്‍ പോര് നടത്തുന്ന ബിന്‍ തലാല്‍? | Oneindia Malayalam

    ട്വിറ്റര്‍ വിഷയത്തില്‍ ലോകത്തെ കോടീശ്വരന്‍മാര്‍ പോരടിക്കുന്നതാണ് കാഴ്ച. ബിന്‍ തലാലിന്റെ പ്രതികരണം വന്ന പിന്നാലെ രണ്ടു ചോദ്യങ്ങളുമായി ഇലോണ്‍ മസ്‌ക് രംഗത്തുവന്നു. ട്വിറ്ററില്‍ മാത്രമല്ല, ലോകത്തെ മിക്ക വന്‍കിട കമ്പനികളിലും ഓഹരിയുള്ള സൗദി രാജകുമാരനാണ് ബിന്‍ തലാല്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

    1

    ലോക കോടീശ്വരന്‍മാരില്‍ പ്രധാനിയാണ് ഇലോണ്‍ മസ്‌ക്. ഇദ്ദേഹം ട്വിറ്റര്‍ വാങ്ങാന്‍ താല്‍പ്പര്യപ്പെട്ടിരുന്നു. വിലയും നിശ്ചയിച്ചിരുന്നു. 43 ബില്യണ്‍ ഡോളര്‍ ആണ് ഇലോണ്‍ മക്‌സ് ട്വിറ്ററിനിട്ട വില. ഒരു ഓഹരിക്ക് 54.20 ഡോളറും. ട്വിറ്ററില്‍ കൂടുതല്‍ ഓഹരിയുള്ള വ്യക്തി കൂടിയാണ് ഇലോണ്‍ മസ്‌ക്. ഡയറക്ടര്‍ ബോര്‍ഡില്‍ സീറ്റ് നല്‍കാമെന്ന വാഗ്ദാനം മസ്‌ക് അടുത്തിടെ നിരസിച്ചിരുന്നു.

    2

    ലോക കോടീശ്വരന്മാരില്‍ പ്രധാനിയാണ് സൗദി രാജകുമാരന്‍ അല്‍ വലീദ് ബിന്‍ തലാല്‍. ഇലോണ്‍ മസ്‌കിന്റെ ഓഫര്‍ ഇദ്ദേഹം നിരസിച്ചു. മസ്‌കിന്റെ വാഗ്ദാനം നിരസിക്കുന്നു എന്ന് ബിന്‍ തലാല്‍ ട്വീറ്റ് ചെയ്തു. ട്വിറ്ററിന്റെ വളര്‍ച്ച കൂടി കണക്കാക്കുമ്പോള്‍ മസ്‌ക് പറഞ്ഞ വില കുറവാണെന്ന സൂചനയും ബിന്‍ തലാല്‍ നല്‍കി. ട്വിറ്ററിന്റെ പ്രധാന ഓഹരി ഉടമ എന്ന നിലയില്‍ മസ്‌കിന്റെ ഓഫര്‍ തള്ളുന്നുവെന്നും ബിന്‍ തലാല്‍ പറഞ്ഞു.

    3

    ബിന്‍ തലാലിന്റെ കിങ്ഡം ഹോള്‍ഡിങ്‌സ് കമ്പനിക്ക് 5.2 ശതമാനം ഓഹരിയാണ് ട്വിറ്ററിലുള്ളത്. ട്വിറ്ററിന്റെ പ്രധാന ഓഹരി ഉടമയുമാണ് ബിന്‍ തലാല്‍. അതേസമയം, ഇലോണ്‍ മസ്‌കിന് ബിന്‍ തലാലിനേക്കാള്‍ ഓഹരിയുണ്ട്. 9 ശതമാനം ഓഹരി ഇലോണ്‍ മസ്‌കിനാണ്. അല്‍ വലീദ് ബിന്‍ തലാലിന്റെ ട്വീറ്റിന് മറുചോദ്യങ്ങളുമായി ഇലോണ്‍ മസ്‌ക് രംഗത്തുവന്നു.

    4

    രസകരമാണ് കാര്യങ്ങള്‍. കേവലം രണ്ടു ചോദ്യങ്ങള്‍ മാത്രം. താങ്കളുടെ കമ്പനിക്ക് ട്വിറ്ററില്‍ പ്രത്യക്ഷമായും പരോക്ഷമായും എത്ര ഓഹരിയുണ്ട്. സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം സംബന്ധിച്ച് എന്താണ് സൗദി അറേബ്യയുടെ നിലപാട്- എന്നീ രണ്ടു ചോദ്യങ്ങളാണ് ഇലോണ്‍ മസ്‌ക് ഉന്നയിച്ചത്. ഇതിനോട് ബിന്‍ തലാല്‍ രാജകുമാരന്‍ പ്രതികരിച്ചിട്ടില്ല.

    ക്യൂട്ട് ലുക്കില്‍ ഐശ്വര്യ രാജേഷ്; നടിയുടെ പുതിയ വൈറല്‍ ചിത്രങ്ങള്‍ കാണാം

    5

    ഇലോണ്‍ മസ്‌കിന് മുന്നില്‍ നോ പറഞ്ഞ സൗദി രാജകുമാരന്‍ ആര് എന്നാണ് പലരും തിരയുന്നത്. സൗദി രാജകുമാരന്‍ മാത്രമല്ല അദ്ദേഹം. ലോകത്തെ ഏറ്റവും വലിയ ധനികരില്‍ ഒരാളുമാണ്. 2008ല്‍ ലോകത്തെ ഏറ്റവും സ്വാധീനിച്ച ടൈം മാഗസിന്റെ 100 പേരുടെ പട്ടികയില്‍ ഇടം പിടിച്ച വ്യക്തിയാണ് ബിന്‍ തലാല്‍. ആധുനിക സൗദിയുടെ പിതാവായ അബ്ദുല്‍ അസീസ് രാജാവിന്റെ മകന്റെ മകനാണ് അദ്ദേഹം.

    6

    സൗദിയിലെ പ്രമുഖ കമ്പനിയാണ് കിങ്ഡം ഹോള്‍ഡിങ്. ഇതില്‍ 95 ശതമാനം ഓഹരി ബിന്‍ തലാലിന്റേതാണ്. ലോകത്തെ മിക്ക കമ്പനികളിലും നിക്ഷേപമുണ്ട് കിങ്ഡം ഹോള്‍ഡിങ്‌സിന്. ധനകാര്യം, ടൂറിസം, ആശുപത്രി, മാധ്യമം, വിനോദം, ചില്ലറവ്യാപാര രംഗം, കാര്‍ഷികം, പെട്രോകെമിക്കല്‍സ്, വ്യോമയാനം, സാങ്കേതിക രംഗം, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങി എല്ലാ മേഖലകളിലുമായി വ്യാപിച്ച് കിടക്കുകയാണ് ബിന്‍ തലാലിന്റെ ബിസിനസ് സാമ്രാജ്യം.

    7

    അമേരിക്ക കേന്ദ്രമായുള്ള ലോകത്തെ പ്രധാന ധനകാര്യ സ്ഥാപനമാണ് സിറ്റി ഗ്രൂപ്പ്. ഇതില്‍ കൂടുതല്‍ ഓഹരിയുള്ളത് ബിന്‍ തലാലിനാണ്. കൂടാതെ മിക്ക കമ്പനികളിലും ചെറുതും വലുതുമായ ഓഹരികളുണ്ട്. അറേബ്യയിലെ ബാരന്‍ ബഫറ്റ് എന്നാണ് ടൈം മാഗസിന്‍ വിശേഷിപ്പിച്ചത്. 2017ല്‍ ലോകത്തെ ഏഴാമത്തെ ധനികനായി ഫോബ്‌സ് കണ്ടെത്തിയത് ബിന്‍ തലാലിനെയായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+