കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് അന്‍ജെം ചൗധരി, ഐസിസിനെ പിന്തുണയ്ക്കുന്നത് ഇസ്ലാമിക് പണ്ഡിതന്മാര്‍!!

  • By Sandra
Google Oneindia Malayalam News

ലണ്ടന്‍: ഐസിസിനെ പിന്തുണച്ചതിന് ബ്രിട്ടനിലെ മുസ്ലിം പ്രഭാഷകനായ അന്‍ജെം ചൗധരി കുറ്റക്കാരനെന്ന് ബ്രിട്ടന്‍. മുസ്ലിം പണ്ഡിതന്മാരും തീവ്ര മുസ്ലിം ചിന്താഗതി പുലര്‍ത്തുന്നവരുമാണ് ലോകത്ത് ഐസിസിന വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കുന്നതെന്നാണ് ആരോപണം. വിവാദ ഇന്ത്യന്‍ മുസ്ലിം പണ്ഡിതന്‍ സാക്കിര്‍ നായിക്ക് ഭീകരവാദ പ്രവര്‍ത്തനങ്ങളെയും ഐസിസിനേയും പിന്തുണയ്ക്കുന്നുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ബ്രിട്ടനില്‍ നിന്നുള്ള സംഭവം പുറത്തുവരുന്നത്.

ഹിജാബ് ധരിച്ചവരെല്ലാം ഐസിസാണോ, പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കുന്ന സന്ദേശമിങ്ങനെ...ഹിജാബ് ധരിച്ചവരെല്ലാം ഐസിസാണോ, പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കുന്ന സന്ദേശമിങ്ങനെ...

സിറിയയിലെയും ഇറാഖിലെയും ഐസിസ് അതിക്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ആളുകളെ റിക്രൂട്ട് ചെയ്യുന്ന ചൗധരി നേരത്തെ പല കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഒരിക്കല്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. സാക്കിര്‍ നായിക്കിന് സമാനമാണ് ചൗധരിയുടെ പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങള്‍ വഴി മുസ്ലിം യുവാക്കളെയും മറ്റ് മതസ്ഥരേയും ആകര്‍ഷിച്ച് ജിഹാദിസ്റ്റ് പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കകുകയാണ് മുസ്ലിം പണ്ഡിതനും പ്രഭാഷകനുമായ അന്‍ജെം ചൗധരി.

 അന്‍ജെം ചൗധരി

അന്‍ജെം ചൗധരി

ഭീകരവാദത്തെ പിന്തുണയ്ക്കുകയും ഐസിസിനേ വേണ്ടിയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ആഹ്വാനം ചെയ്യുന്ന അന്‍ജെം ചൗധരി കുറ്റക്കാരനാണെന്ന് ബ്രിട്ടന്‍ നേരത്തെ കണ്ടെത്തിയതാണ്.

 പിന്തുണ പ്രഖ്യാപനം

പിന്തുണ പ്രഖ്യാപനം

49 കാരനായ ചൗധരിയും മറ്റൊരു മുസ്ലിം പണ്ഡിതനായ മുഹമ്മദ് മിസനൂര്‍ റഹ്മാനും 2014ല്‍ ഇറാഖിലും സിറിയയിലും ഐസിസ് നടത്തിയ ആക്രമണ പരമ്പരകള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും സഖ്യം ചേരുകയും ചെയ്തിരുന്നു. ഐസിസിനെ പിന്തുണയ്ക്കുന്ന വീഡിയോകളും ഇരുവരും പ്രചരിപ്പിച്ചിരുന്നു.

 ചൗധരിയും മുഹമ്മദ് മിസനൂറും

ചൗധരിയും മുഹമ്മദ് മിസനൂറും

ചൗധരിയും മുഹമ്മദ് മിസനൂറും ഒരുമിച്ച് കുറ്റക്കാരായ കേസുകള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജൂണില്‍ ഓള്‍ഡ് ബെയ്‌ലിയിലുണ്ടായ സംഭവത്തില്‍ വിധി വരാനിരിക്കുന്നതേയുള്ളൂ. പാമേഴ്‌സ് ഗ്രീന്‍ എന്ന സംഘടനയുടെ പ്രതിനിധിയായ റഹ്മാനും ചൗധരിയും 2014 സെപ്തംബറില്‍ ഭീകരവാദ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

 ഇസ്ലാമിന് വേണ്ടി

ഇസ്ലാമിന് വേണ്ടി

താന്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന അന്‍ജെം കഴിഞ്ഞ 20 വര്‍ഷമായി താന്‍ പിന്തുണയ്ക്കുന്നത് ഇസ്ലാമിക വിശ്വാസങ്ങളെ ആണെന്നും വാദിക്കുന്നു.

 അബു റുമൈയ്‌സാ

അബു റുമൈയ്‌സാ

ചൗധരി വക്താവായ നിരോധിത സംഘടന അല്‍ മുഹാജിറൗണിലെ അംഗവും ചൗധരിയുടെ സഹായിയുമായ സിദ്ധാര്‍ത്ഥ ധര്‍ എന്ന അബു റുമൈയ്‌സാ, സിറിയയിലേക്ക് പോയി ഐസിസിനൊപ്പം ചേര്‍ന്ന് ജിഹാദിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ പങ്കാളിയായി.

 പകരക്കാരനും ബ്രിട്ടനില്‍ നിന്ന് തന്നെ

പകരക്കാരനും ബ്രിട്ടനില്‍ നിന്ന് തന്നെ

സിറിയയിലെത്തിയ അബു ജനുവരിയില്‍ ഐസിസ് പുറത്തിറക്കിയ ആശയപ്രചരണ വീഡിയോയിസല്‍ ആക്രമിക്കാനുള്ള ആഹ്വാനങ്ങളുമായി പങ്കെടുത്തിരുന്നു. ഡ്രോണ്‍ ആക്രമണത്തില്‍ അബു കൊല്ലപ്പെട്ടതോടെ ബ്രിട്ടീഷ് പൗരനും സംഘടനാംഗവുമായിരുന്ന മുഹമ്മദ് എംവാസിയെ പകരക്കാരനായി അയച്ചു.

ദി സേവ്ഡ് സെക്ട്

ദി സേവ്ഡ് സെക്ട്

ബ്രിട്ടനിലെ മുസ്ലിം വര്‍ഗ്ഗീയ വാദത്തിലെ അറിയപ്പെടുന്ന തീപ്പൊരി പ്രാസംഗികനാണ് ചൗധരി. എന്നാല്‍ ചൗധരി വക്താവായിരുന്ന രണ്ട് സംഘടനകളും ബ്രിട്ടനില്‍ നിരോധിക്കപ്പെട്ടതാണ്. നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അല്‍ ഗുറാബ, ദി സേവ്ഡ് സെക്ട് എന്നീ സംഘടനകളും തീവ്രവാദത്തെ പിന്തുണയ്ക്കുന്നു.

നിരോധനത്തിലേക്ക് നയിച്ചത്.

നിരോധനത്തിലേക്ക് നയിച്ചത്.

2014 മാര്‍ച്ചിനും ജൂണിനും ഇടയില്‍ അന്‍ജെം നടത്തിയ തീപ്പൊരി പ്രഭാഷണങ്ങളുടെ പരമ്പരയാണ് നിരോധനത്തിലേക്ക് നയിച്ചത്.

 കാലിഫേറ്റിന് പിന്തുണ

കാലിഫേറ്റിന് പിന്തുണ

കാലിഫേറ്റിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ട്വീറ്റുകള്‍ ഷെയര്‍ ചെയ്തതും ഇസ്ലാമിന് കാലിഫേറ്റിന്റെ പേരിലുള്ള പ്രതിജ്ഞയില്‍ ഒപ്പുവെയ്ക്കുകയും ചെയ്തതിനെ തുടര്‍ന്ന് ചൗധരിയെ 2014ല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 ദാറുല്‍ ഇസ്ലാമിലേക്ക്

ദാറുല്‍ ഇസ്ലാമിലേക്ക്

ബ്രിട്ടനിലെ മുസ്ലിങ്ങളോട്് ജിഹാദിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ചൗധരി രംഗത്തെത്തിയിരുന്നു. ഐസിസ് അധീനപ്രദേശമായ ദാറുല്‍ ഇസ്ലാമിലേക്ക് പോകാനായിരുന്നു ആഹ്വാനം.

 റിക്രൂട്ടിംഗ് ഏജന്റ്

റിക്രൂട്ടിംഗ് ഏജന്റ്

ജിഹാദിസ്റ്റ് സംഘടനയായ ഐസിസിന് വേണ്ടിയും ജിഹാദിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും കഴിഞ്ഞ 20 വര്‍ഷമായി അന്‍ജം റിക്രൂട്ടിംഗ് ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്ന് ബ്രിട്ടീഷ് പോലീസ് കണ്ടെത്തിയിരുന്നു.

 ബാഗ്ദാദിക്ക് പിന്തുണ

ബാഗ്ദാദിക്ക് പിന്തുണ

2014 ജൂലൈ 2ന് ബ്രിട്ടനിലെ റസ്‌റ്റോറന്റില്‍ വച്ച് നടന്ന യോഗത്തില്‍ ചൗധരി ഐസിസിനും തലവനായിരുന്ന അബൂബക്കര്‍ അല്‍ ബാഗ്ദാദിക്കും പിന്തുണ പ്രഖ്യാപിച്ച് ഇന്തോനേഷ്യന്‍ ഭീകരനായ മുഹമ്മദ് ഫക്രിയുമായി സംസാരിച്ചിരുന്നു.

ശരിഅത്ത് നിയമം

ശരിഅത്ത് നിയമം

ശരിഅത്ത് നിയമം പ്രാബല്യത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്ന സുന്നികളില്‍പ്പെട്ട ആളാണ് ചൗധരി. ഇസ്ലാമിന് വേണ്ടി വാദിക്കുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്യുന്ന ചൗധരി വര്‍ഗ്ഗീയത വളര്‍ത്തുന്നതിലും ജിഹാദിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിലും മുഖ്യ പങ്കുവഹിക്കുന്നു.

English summary
who is Anjem chaudary, Britain's is Islamic preacher supporting ISIS and directing ISIS recruitment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X