• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡ് 19: 2019 ഡിസംബറിന് മുമ്പ് വൈറസ് വുഹാനില്‍ ഉണ്ടായിരുന്നതിന് തെളിവില്ലെന്ന് വിദഗ്ദ സംഘം

വുഹാന്‍: കൊറോണ വൈറസിന്റെ ഉത്ഭവം കണ്ടെത്താനായി ചൈനയിലെ വുഹാനിലെത്തിയ ലോകാരോഗ്യ സംഘത്തിന് മൃഗങ്ങളുടെ ഉറവിടം തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടുവെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ലോകത്ത് 2.3 മില്യണ്‍ ജനങ്ങളുടെ ജീവനെടുത്ത ഈ വൈറസ് വാവ്വാലില്‍ നിന്നും ഉത്ഭവിച്ച് മറ്റൊരു സസ്തനി വഴി മനുഷ്യരിലേക്ക് എത്തിയതാവാമെന്നാണ് കരുതുന്നത്. കൂടാതെ വൈറസ് തണുത്ത ശൃംഖലയില്‍പ്പെട്ട ഉല്‍പന്നങ്ങളില്‍ വളരെ ദൂരം സഞ്ചരിക്കാമെന്ന്' പഠനങ്ങള്‍ തെളിയിച്ചതായും വിദഗ്ദര്‍ പറയുന്നു.

2019 ഡിസംബറില്‍ രോഗം പടരുന്നതിന് മുമ്പ് വുഹാനില്‍ കൊറോണ വൈറസിന്റെ പടര്‍ന്നുപിടിച്ചു എന്നതിന് യാതൊരു തെളിവും ലഭിച്ചില്ലെന്നും സംഘം പറയുന്നു. മഹാമാരിയുടെ ഉറവിടത്തെ കുറിച്ച് നടത്തിയ പഠനത്തിന് ശേഷമാണ് സംഘം ഇക്കാര്യം വ്യക്തമാക്കിയത്. 2019 ഡിസംബറിന് മുമ്പ് വൈറസ് ജനങ്ങളിലേക്ക് പടര്‍ന്നുപിടിച്ചു എന്നതിന് യാതൊരു തെളിവുമില്ലെന്നും വിദഗ്ദര്‍ വ്യക്തമാക്കി.

മൂന്ന് മന്ത്രിമാര്‍ ഉള്‍പ്പടെ 6 പ്രമുഖര്‍ ഇത്തവണ മത്സര രംഗത്തുണ്ടാവില്ല; അടിമുടി മാറ്റവുമായി സിപിഐ

കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിന്ന് പുറത്തുവന്നതാണന്ന ചില ഗൂഢാലോചന സിദ്ധാന്തങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടന വുഹാനിലേക്കെത്തിയത്. കനത്ത സുരക്ഷയുള്ള വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ വിദഗ്ധര്‍ ദിവസങ്ങള്‍ക്ക് സന്ദര്‍ശിച്ചിരുന്നു. വൈറസ് ഉത്ഭവവുമായി ബന്ധപ്പെട്ട് മനസിലാക്കുന്നതിന് അവിടത്തെ പ്രമുഖ വൈററോളജിസ്റ്റുമായി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു.

തിരുവനന്തപുരം സെന്‍ട്രലിൽ സുരേഷ് ഗോപിയല്ല, എ പ്ലസ് മണ്ഡലത്തിൽ നടൻ കൃഷ്ണകുമാറിനെ ഇറക്കാൻ ബിജെപി

ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

ചൈനയിലെ ഏറ്റവും മികച്ച വൈറസ് ഇന്‍സ്റ്റി്യൂട്ടുകളിലൊന്നാണ് വുഹാനിലെ വൈറോളജി ലാബ്. സാര്‍സ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 2003ലാണ് ഈ ലാബ് രാജ്യത്ത് സ്ഥാപിച്ചത്. വവ്വാലുകളിലെ ബാറ്റ് കൊറോണ വൈറസുകളെ കുറിച്ചുള്ള ജനിതക വിവരങ്ങളുടെ വലിയ ശേഖരം തന്നെ ഇവിടെയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് അടിസ്ഥാനമാക്കിയാണ് 2019ല്‍ കൊറോണ വൈറസ് ഉത്ഭവിച്ചത് വുഹാനില്‍ നിന്നാണെന്ന പ്രചരണം നടന്നത്. യുഎസ് ഉള്‍പ്പടെയുള്ള മിക്ക രാജ്യങ്ങളും ചൈനയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ എല്ലാ ആരോപണങ്ങളും ചൈന നിഷേധിക്കുകയായിരുന്നു.

പികെ ജയലക്ഷ്മിയുടെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്ക് മറവി രോഗം ഉണ്ടാവാം; പക്ഷെ വയനാട്ടുകാര്‍ക്കില്ല

ഉമ്മന്‍ ചാണ്ടിയുടെ ശ്രമവും പാളി; മലപ്പുറത്ത് കോണ്‍ഗ്രസ് വെട്ടില്‍, വിട്ടുകൊടുക്കാതെ ആര്യാടന്‍ ഷൗക്കത്ത്

'കോണ്‍ഗ്രസിലെ സംഘി ഗ്രൂപ്പിന്റെ തലവന്‍'; രമേശ് ചെന്നിത്തലയെ തവനൂരിലേക്ക് വെല്ലുവിളിച്ച് ജലീല്‍

cmsvideo
  Dr Manoj Vellanad about his vaccine experience

  English summary
  WHO Team says there is No Indication Of Covid Virus was present in Wuhan before December 2019
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X