കൊവിഡ് വാക്സിനുകൾ കൂട്ടിക്കലർത്തുന്നതിൽ മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന
ജനീവ: ലോകത്ത് കോവിഡ് ഭീതി ഒഴിയാതെ തുടരുന്നതിനിടെയാണ് രോഗപ്രതിരോധത്തിനായി പ്രതിരോധ വാക്സിനുകൾ എത്തുന്നത്. ആദ്യം രണ്ട് ഡോസുള്ള വാക്സിൻ കൃത്യമായ ഇടവേളകളിൽ നൽകിയെങ്കിലും മുൻഗണനാ ക്രമത്തിൽ കൂടുതൽ പേർക്ക് വാക്സിൻ ആവശ്യമായി വന്നതോടെ വാക്സിൻ ക്ഷാമവും രൂക്ഷമായിരുന്നു. ഇതോടെയാണ് രണ്ട് കോവിഡ് വാക്സിനുകൾ കൂട്ടിക്കലർത്തി നൽകാമെന്ന തരത്തിലുള്ള ആശയങ്ങൾ ഉയർന്നുവരുന്നത്. അതായത് ഒരു ഡോസ് കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചയാൾക്ക് രണ്ടാമത്തെ ഡോസായി മറ്റൊരു കമ്പനി നിർമിക്കുന്ന കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാമെന്ന തരത്തിലുള്ള നീക്കം.
ഇതിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ഇത്തരത്തിൽ വിവിധ നിർമാതാക്കളിൽ നിന്നുള്ള കോവിഡ് വാക്സിനുകൾ കലർത്തി ഉപയോഗിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടനയുടെ പ്രധാന ശാസ്ത്രജ്ഞ ഡോ. സൌമ്യ സ്വാമിനാഥൻ തന്നെയാണ് തിങ്കളാഴ്ച രംഗത്തെത്തിയിട്ടുള്ളത്. ഇത്തരത്തിൽ വാക്സിൻ ഉപയോഗിക്കുന്നത് അപകടകരമായ പ്രവണതയെന്നാണ് വിശേഷിപ്പിച്ചത്.

ഇതിന്റെ ആരോഗ്യപരമായ ആഘാതത്തെക്കുറിച്ച് വളരെക്കുറച്ച് വിവരങ്ങൾ മാത്രമാണ് ലഭ്യമായിട്ടുള്ളതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. "രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും ഡോസ് എപ്പോൾ, ആരാണ് എടുക്കേണ്ടതെന്ന് പൗരന്മാർ തീരുമാനിക്കാൻ തുടങ്ങിയാൽ രാജ്യങ്ങളിൽ ഇത് ആശയക്കുഴപ്പമുണ്ടാക്കും."












Click it and Unblock the Notifications