കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാഡാക്കിനെ ചൈനയുടെ അധീനതയിലാക്കി ലോകാരോഗ്യ സംഘടനയുടെ മാപ്പ്, കശ്മീരിനും വേരെ നിറം

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടനയ്ക്കെതിരെ വലിയ വിമര്‍ശനമായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയത്. ചൈനയുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി നിലകൊണ്ട സംഘടന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തി. ബിജിംഗിന്‍റെ നിര്‍ദേശപ്രകാരം കോവിഡ്-19 മഹാമാരിയായി പ്രഖ്യാപിക്കുന്നത് കാലതാമസം വരുത്തി, എന്ന് തുടങ്ങിയ ആരോപണങ്ങളായിരുന്നു ട്രംപ് നടത്തിയത്.

ഈ വിവാദം ഒരു വിധം അടങ്ങി വരുന്നതിനിടയിലാണ് ഇന്ത്യയുടെ ചൈനയുടെ ഭൂപടം വെബ്‌സൈറ്റിൽ ചിത്രീകരിക്കുന്നതിൽ സംഘടന ഗുരുതര വീഴ്ച വരുത്തിയെന്ന ആരോപണം ഉയരുന്നത്. ഇന്ത്യയുടെ ഭാഗമായ ലാഡാക്കിലെ അക്സായി ചിന്‍ ഉള്‍പ്പടേയുള്ള ചില ഭാഗങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ ഭൂപടത്തില്‍ ചൈനയുടെ ഭാഗമായാണ് കാണിക്കുന്നത്. ചൈനയുടെ മറ്റ് ഭാഗങ്ങള്‍ക്കും ഈ പ്രദേശത്തിനും ഒരേ നിറമാണ് ഭൂപടത്തില്‍ നല്‍കിയിരിക്കുന്നത്.

world

മാത്രവുമല്ല, ജമ്മുകശ്മീരിന് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ നിറവുമാണ് നല്‍കിയിരിക്കുന്നത്. പാക്ക് അധിനിവേശ കശ്മീര്‍ കുത്തുകള്‍ ഇട്ട രേഖകൊണ്ട് സൂചീപ്പിച്ച് ഒരു തര്‍ക്കപ്രദേശം എന്ന സൂചനയുമാണ് നല്‍കിയിരിക്കുന്നത്. പല യുഎൻ മാപ്പുകളിലും കശ്മീരിലെ ചില ഭാഗങ്ങൾ "തർക്കവിഷയമുള്ളവ" ആയി നേരത്തെ തന്നെ കാണിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ്, യുഎൻ ബോഡിയുടെ ഭൂപടത്തിൽ ജമ്മുകശ്മീര്‍, ലഡാക് എന്നിവ ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് വ്യത്യസ്ത നിറങ്ങളിൽ കാണിക്കുന്നത് .

ലോകാരോഗ്യ സംഘടന ചിത്രീകരിച്ച ഇന്ത്യയുടെ ഭൂപടം ഐക്യരാഷ്ട്രസഭയുടെ സ്റ്റാൻഡേർഡ് ചിത്രീകരണത്തിൽ നിന്ന് വ്യത്യസ്തമാണെന്നാണ് ചൈനയിലെ മുന്‍ ഇന്ത്യന്‍ പ്രതിനിധിയായ ഗൗതം ബംബാവലെ അഭിപ്രായപ്പെടുന്നത്. നമ്മുടെ രാജ്യത്തിന്റെ ഭാഗമായുള്ള യഥാര്‍ത്ഥ കശ്മീരിനെ ചിതീകരിക്കാതെ ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായ കളര്‍ നല്‍കിയ ലോകാരോഗ്യ സംഘടനയുടെ ഭൂപടം തീര്‍ത്തും വിചിത്രവും തെറ്റുമാണെന്നും അദ്ദേഹം പറയുന്നു.

1960 കളിൽ പാക് അധിനിവേശ കശ്മീരിന്‍റെ ഒരു ഭാഗം പാകിസ്ഥാന്‍ ചൈനയ്ക്ക് നൽകിയിരുന്നു. സിൻജിയാങ് പ്രവിശ്യയുടെ അതിർത്തിയിൽ ലഡാക്കിൽ 37,000 ചതുരശ്ര കിലോമീറ്റർ ചൈന ഇതോടെ കൈവശപ്പെടുത്തി. മാത്രവുമല്ല സ്കൈമാപ്പിന്‍റെ പുതിയ പതിപ്പ് പ്രകാരം അരുണാചല്‍ പ്രദേശിന്‍റെ ചില ഭാഗങ്ങള്‍ തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ വരുന്നതായിട്ടുമായിരുന്നു അവര്‍ ചിത്രികരിച്ചത്.

അര്‍ണബിനെതിരെ രൂക്ഷ വിമര്‍ശനം: ഒരോ കെട്ടുകഥകള്‍, സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് നല്‍കണംഅര്‍ണബിനെതിരെ രൂക്ഷ വിമര്‍ശനം: ഒരോ കെട്ടുകഥകള്‍, സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് നല്‍കണം

English summary
WHO website shows parts of Ladakh as Chinese territory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X