Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിക്കിനി ധരിച്ച് നടന്ന ഹയാത്ത് പിന്നീട് ബുര്‍ഖയിട്ടു, ഫ്രാന്‍സിലെ ഏറ്റവും വലിയ തീവ്രവാദിയായി

ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൂടെയാണ് ഫ്രാന്‍സ് എന്ന രാജ്യം മുന്നോട്ട് പോകുന്നത്. മൂന്ന് ഭീകരരെയാണ് ഫ്രാന്‍സ് വധിച്ചത്. എന്നാല്‍ വധിച്ച് ഭീകരരെക്കാള്‍ ഫ്രാന്‍സിനെ വിറപ്പിയ്ക്കുന്ന ഒരു ഭീകരിയുണ്ട്. ഹയാത്ത് ബൊമെദ്ദീന്‍.

ഒരു കാലത്ത് ബിക്കിനി ധരിച്ച് നിശക്ളബ്ബുകളില്‍ കയറിയിറങ്ങി നടന്ന താന്തോന്നിയായ ഒരു പെണ്‍കുട്ടി അതായിരുന്നു ഹയാത്ത്. എന്നാല്‍ വിവാഹം ശേഷം അവളെ ബുര്‍ഖ ധരിച്ചല്ലാതെ ആരും കണ്ടിട്ടില്ല. വിവാഹ ശേഷം ഇസ്ലാം മതത്തിലേയ്ക്ക് കൂടുതല്‍ അടുക്കുകയും ചെയ്തു ഈ യുവതി. ഒരു കാഷ്യര്‍ ആയി ജോലി ചെയ്തിരുന്ന ഹയാത്തിന്റെ ജീവിതം മാറ്റിമറിച്ചത് കാമുകനായ അമേഡി കൗലിബാലി ആയിരുന്നു.

അമേഡിയെ വിവാഹം കഴിച്ച ശേഷമാണ് ഹയാത്ത് തീവ്രവാദിയായി മാറിയത്. സായുധയായ ഈ തീവ്രവാദിയെ തിരഞ്ഞ് പൊലീസ് പരക്കം പായുകയാണ്. ഹയാത്തിന്റെ ഭര്‍ത്താവ് അമേഡിയെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഉണ്ടായ ഏറ്റമുട്ടലില്‍ പൊലീസ് കൊലപ്പെടുത്തി. തീവ്രമായ പ്രണയത്തിനൊടുവില്‍ തീവ്രവാദിയായി മാറിയ ഹയാത്ത് തന്റെ ഭര്‍ത്താവിന്റെ ഘാതകരെ വകവരുത്തുമെന്ന പേടിയും പൊലീസിനുണ്ട്. ഹയാത്തിനെപ്പറ്റി കൂടുതല്‍ വിവരങ്ങൾ...

ആരാണ് ഹയാത്ത് ?

ആരാണ് ഹയാത്ത് ?

26 കാരിയായ ഹയാത്ത് അള്‍ജീരിയന്‍ വംശജയാണ്. ഒരു കാഷ്യര്‍ ആയി ഫ്രാന്‍സില്‍ ജോലി ചെയ്യുന്നതിനിടെയാണ് അമേഡിയെ ഹയാത്ത് കണ്ടു മുട്ടുന്നത്. ക്രമേണ ഇരുവരും പ്രണയത്തിലായി. അമേഡി അന്ന് മുതലേ ചെറിയ കവര്‍ച്ചകളും മറ്റും ചെയ്തിരുന്ന ഒരു കുറ്റവാളിയായിരുന്നു.
ബിക്കിനിയും മറ്റും ധരിച്ച് നിശാക്ളബുകളില്‍ അടിപൊളി ജീവിതം നയിച്ച ഹയാത്ത് വിവാഹത്തോടെ ആകെ മാറി.

തീവ്രമായ പ്രണയം

തീവ്രമായ പ്രണയം

ഇരുവരും പ്രണയത്തിലായിരുന്ന സമയത്താണ് അമേഡി ഒരു കവര്‍ച്ചക്കേസില്‍ ജയിലില്‍ ആകുന്നത്. നാല് വര്‍ഷത്തോളം കാത്തിരുന്നു ഹയാത്ത് അമേഡിയ്ക്ക് വേണ്ടി. ജയില്‍ മോചിതനായ ശേഷം മതാചാര പ്രകാരം ഇരുവരും വിവാഹിതരായി.മയക്കുമരുന്ന് ബിസിനസ് ഉള്‍പ്പടെ ഒരു അധോലോക നായകന്‍ കൂടിയാണ് അമേഡി

ഹയാത്ത് എങ്ങനെ തീവ്രവാദിയായി

ഹയാത്ത് എങ്ങനെ തീവ്രവാദിയായി

അമേഡിയെ വിവാഹം കഴിച്ചതോടെ മതത്തോടും ജീവിതത്തോടും ഉള്ള ഹയാത്തിന്റെ കാഴ്ചപ്പാട് മാറി. തീവ്രവാദത്തിലേയ്ക്ക തിരിയുന്നതില്‍ ഹയാത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയത് അമേഡിയായിരുന്നു, ഒട്ടേറെ മതപുസ്തകങ്ങള്‍ ഇവര്‍ വായിച്ചു. ഇതിലൂടെ മതത്തെപ്പറ്റി കൂടുതല്‍ അറിഞ്ഞു. പലസ്തീനിലും ഇറാഖിലും അഫ്ഗാനിസ്ഥാനിലും മുസ്ലിങ്ങള്‍ വേട്ടയാടപ്പെടുന്നുവെന്നും തന്റെ മതത്തിലുള്ളവര്‍ ക്രൂരതകള്‍ക്കിരയാകുന്നുവെന്നും അവര്‍ മനസിലാക്കി. ഹയാത്തിന്റെ ഭാഷയില്‍ അവര്‍ ഒരിയ്ക്കലും തീവ്രവാദി അല്ല...അവരുടെ കാഴ്ചപ്പാടുകളില്‍ അമേരിയ്ക്കയാണ് ഏറ്റവും വലിയ തീവ്രവാദി

അമേഡിയും ജിഹാദിലേയ്ക്ക്

അമേഡിയും ജിഹാദിലേയ്ക്ക്

17 വയസുമുതല്‍ കുറ്റവാളിയായ അമേഡി പിന്നീട് അല്‍ഖ്വയ്ദയുമായി അടുക്കുകയായിരുന്നു. റിക്രൂട്ട്‌മെന്റ് ക്യാമ്പില്‍ വച്ചാണ് അമേഡിയും ഷാര്‍ലി ഹെബ്ദോയില്‍ ആക്രമണം നടത്തിയ ഭീകരരും പരിചയത്തിലാകുന്നത്.

ഏത് നിമിഷവും ആക്രമണം പ്രതീക്ഷിയ്ക്കാം

ഏത് നിമിഷവും ആക്രമണം പ്രതീക്ഷിയ്ക്കാം

ഹയാത്ത് ഏത് നിമിഷവും ആക്രമണം നടത്തിയേക്കാം എന്നാണ് വിവരം, ഭര്‍ത്താവും ഇവരും ചേര്‍ന്നാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ ആളുകളെ ബന്ധികളാക്കിയതെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ബന്ധികള്‍ക്കൊപ്പം ഇവരും രക്ഷപ്പെട്ടു എന്ന് പറയപ്പെടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+