രണ്ട് വര്‍ഷം നീണ്ട ഗര്‍ഭം..! യുവതി പ്രസവിച്ച കുഞ്ഞിനെക്കണ്ടാല്‍ ഞെട്ടും..!! അത് മനുഷ്യക്കുഞ്ഞല്ല..!!

  • By: അനാമിക
Subscribe to Oneindia Malayalam

നൈജീരിയ: പലതരത്തിലുള്ള പ്രസവങ്ങള്‍ നടക്കാറുണ്ട്. ജനിതക പ്രശ്‌നങ്ങള്‍ മൂലം കുഞ്ഞുങ്ങള്‍ വികൃതരൂപത്തില്‍ ജനിക്കുന്നതും സാധാരണം. കുറച്ചുനാളുകള്‍ക്ക് മുന്‍പ് സിംബാബ്വെയിലെ ഗോക്വെയെന്ന ഗ്രാമത്തില്‍ തവളയുടെ രൂപത്തില്‍ കുഞ്ഞുപിറന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.

ശശികലയെ ജയലളിത കൂടെത്താമസിപ്പിച്ചിരുന്നത് എന്തിന്..?? ഇത് സുപ്രീം കോടതി കണ്ടെത്തിയത്..!!

തവളക്കുഞ്ഞ് പിറന്ന വാര്‍ത്തയെ കവച്ചുവെയ്ക്കുന്ന വാര്‍ത്തയാണ് നൈജീരിയയില്‍ നിന്നും വരുന്നത്. ഇവിടെ യുവതി പ്രസവിച്ചത് ആട്ടിന്‍കുട്ടിയെ ആണത്രേ.

പ്രസവിച്ചത് ആടിനെ

യുവതി ആട്ടിന്‍കുട്ടിയെ പ്രസവിച്ചുവെന്ന് നൈജീരിയന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അന്തംവിട്ടുപോകുന്നത് മറ്റൊന്നു കൂടി കേള്‍ക്കുമ്പോഴാണ്. യുവതിയുടെ പ്രസവകാലം കേട്ടാല്‍ ഞെട്ടാതെന്ത് ചെയ്യും.

രണ്ട് വർഷത്തെ ഗർഭം

രണ്ട് വര്‍ഷമാണത്രേ യുവതി ഗര്‍ഭിണിയായിരുന്നത്. രണ്ട് വര്‍ഷം ഈ യുവതിയുടെ വയറ്റില്‍ ഗര്‍ഭത്തിലുണ്ടായിരുന്നത് ഈ ആട്ടിന്‍കുട്ടിയാണെന്ന് പറഞ്ഞാല്‍ കണ്ണുതള്ളാതെന്ത് ചെയ്യാനാണ്.

പേര് പുറത്ത് വിട്ടിട്ടില്ല

ആട്ടിന്‍കുട്ടിയെ പ്രസവിച്ച യുവതിയുടെ പേര് പ്രസവ വാര്‍ത്ത പുറത്ത് വിട്ട മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പ്രസവിക്കാഞ്ഞതിനാല്‍ ഈ യുവതി ഗ്രാമത്തിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റില്‍ സഹായം തേടുകയായിരുന്നുവത്രേ.

ഞെട്ടിക്കുന്ന പ്രസവം

തുടര്‍ന്ന് ഗ്രാമത്തിലെ പുരോഹിതന്‍ സൗജന്യമായി ഒരു ചികിത്സാ ക്ലിനിക്ക് തുടങ്ങുകയും യുവതിയെ അവിടെ ചികിത്സിക്കുകയും ചെയ്തു. ഇവിടെ വെച്ചാണത്രേ ഈ യുവതി ആട്ടിന്‍കുട്ടിയെ പ്രസവിച്ചത്.

ആളുകളുടെ ഒഴുക്ക്

ആട്ടിന്‍കുഞ്ഞിനെക്കാണാന്‍ ആളുകളുടെ ഒഴുക്കാണെന്നും നൈജീരിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രക്തത്തില്‍ കുളിച്ച് തറയില്‍ കിടക്കുന്ന ആട്ടിന്‍കുഞ്ഞിന്റെ ചിത്രം വന്‍തോതില്‍ പ്രചരിക്കുകയാണ്.

വീഡിയോ പ്രചരിക്കുന്നു

യുവതി പ്രസവിച്ചുവെന്ന് പറയപ്പെടുന്ന ആട്ടിന്‍ കുട്ടി രക്തത്തില്‍ കുളിച്ച് കിടക്കുന്ന വീഡിയോയും വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്. സംഭവം സത്യമാണെന്ന് ഗ്രാമീണര്‍ വീഡിയോയില്‍ പറയുന്നതും കേള്‍ക്കാം.

ഞെട്ടൽ മാറാതെ

പ്രസവത്തിലൂടെ ആട്ടിന്‍കുട്ടി പുറത്ത് വന്നതിന്റെ യാഥാര്‍ത്ഥ്യം എന്താണെന്ന് വ്യക്താമയിട്ടില്ല. പ്രസവത്തിലുണ്ടായത് ആട്ടിന്‍കുട്ടിയാണെന്നതിന്റെ ഞെട്ടലിലാണ് ആ കുടുംബവും ഗ്രാമവുമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സോഷ്യൽ മീഡിയാ റിപ്പോർട്ട്

നൈജീരിയയിലെ പോര്‍ട്ട് ഹാക്കോട്ട് എന്ന സ്ഥലത്താണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവം ആദ്യമായി പുറത്ത് വന്നത് സോഷ്യല്‍ മീഡിയ വഴിയാണ്. പിന്നീടാണ് ന്യൂസ് വെബ്‌സൈറ്റുകളായ നൈജീരിയ ടുഡേ, ഡെയ്‌ലി പോസ്റ്റ്, ഹെരാള്‍ഡ് എന്നിവ വാര്‍ത്തയേറ്റെടുത്തത്.

തവളക്കുഞ്ഞ്

നേരത്തെ സിംബാബ്വെയില്‍ പ്രിഷിയസ് ന്യാതിയെന്ന മുപ്പത്തിയാറുകാരി തവളയുടെ രൂപമുള്ള കുഞ്ഞിന് ജന്‍മം നല്‍കിയിരുന്നു. എട്ടാം മാസത്തിലായിരുന്നു യുവതിയുടെ പ്രസവം നടന്നത്.

കൈപ്പത്തിയുടെ വലുപ്പം മാത്രമേ കുഞ്ഞിനുണ്ടായിരുന്നുള്ളൂ. പ്രസവിച്ച ഉടനെ കുഞ്ഞ് പക്ഷേ മരിച്ചുപോയിരുന്നു. ശവം ഗ്രാമീണരുടെ മുന്നില്‍വെച്ച് കത്തിച്ചുകളയുകയായിരുന്നു.

English summary
Nigerian Media reports that a woman has given birth to goat after a two-rear pregnancy.
Please Wait while comments are loading...