Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ് മണിക്കൂര്‍ ഹൃദയം നിലച്ച യുവതിക്ക് പുനര്‍ജന്മം!! ഡോക്ടര്‍മാരെ അതിശയിപ്പിച്ച് ഓഡ്രി മാഷ്

മാന്‍ഡ്രിഡ്: ആറ് മണിക്കൂറിലധികം ഹൃദയം നിലച്ചു. മരിച്ചുവെന്ന് ആശുപത്രിയിലെത്തിച്ചവരും ഡോക്ടര്‍മാരും വിധിയെഴുതി. തുടര്‍ നടപടികളിലേക്ക് കടക്കവെയാണ് ഹൃദയ മിടിപ്പ് ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് ഡോക്ടമാരുടെ തീവ്രയത്‌നം. ഒടുവില്‍ ഓഡ്രി മാഷ് എന്ന 34കാരി അധ്യാപികയ്ക്ക് പുനര്‍ജന്മം.

അത്യത്ഭുതത്തിനാണ് തങ്ങള്‍ സാക്ഷിയായതെന്ന് സ്‌പെയിനിലെ പ്രിനീസിലുള്ള ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. തണുത്ത കാറ്റ് വന്നതിന് പിന്നാലെയാണ് മാഷിന്റെ ഹൃദയം നിലച്ചത്. പിന്നീട് സംഭവിച്ചത് വൈദ്യ ശാസ്ത്രത്തെ പോലും അതിശയിപ്പിക്കുന്ന സംഭവങ്ങളാണ്....

സാങ്കേതികമായ മരണം

സാങ്കേതികമായ മരണം

ബ്രട്ടനില്‍ നിന്ന് സ്‌പെയിനിലേക്ക് രണ്ടുവര്‍ഷം മുമ്പ് കുടിയേറിയവരാണ് ഓഡ്രി മാഷും കുടുംബവും. വടക്കന്‍ സ്‌പെയിനിലെ ഫ്രഞ്ച് അതിര്‍ത്തിയിലുള്ള മലനിരകളില്‍ പോയ വേളയിലാണ് ശക്തമായ തണുത്ത കാറ്റടിച്ചത്. തുടര്‍ന്ന് മാഷിന് ഹൃദയാഘാതമുണ്ടായി. ഹൃദയം നിലയ്ക്കുകയും ചെയ്തു. സാങ്കേതികമായി മാഷ് മരിച്ചുവെന്ന് പറയാം.

ആറ് മണക്കൂറിലധികം

ആറ് മണക്കൂറിലധികം

ആറ് മണക്കൂറിലധികം ഹൃദയമിടിപ്പുണ്ടായില്ല. മഞ്ഞുമലയോട് ചേര്‍ന്ന് ബോധമില്ലാതെ കിടക്കുന്ന മാഷിനെയും ഭര്‍ത്താവിനെയുമാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടത്. തുടര്‍ന്ന് ഇരുവരെയും ബാഴ്‌സലോണയിലെ വാള്‍ദി ഹീബ്രോണ്‍ ആശുപത്രിയിലെത്തിച്ചു. മരിച്ചെന്ന് ആദ്യം വിധിയെഴുതിയെങ്കിലും കാര്യങ്ങള്‍ മാറിമറിഞ്ഞു.

സംഭവം വേറെ കേട്ടിട്ടില്ല

സംഭവം വേറെ കേട്ടിട്ടില്ല

സ്‌പെയിനില്‍ ഇത്രനേരം ശ്വാസ നിലച്ച സംഭവം വേറെ കേട്ടിട്ടില്ലെന്ന് മാഷിനെ ചികില്‍സിച്ച ഡോക്ടര്‍ എഡ്വാര്‍ഡ് ആര്‍ഗുദോ പറയുന്നു. സംഭവം വിശദീകരിക്കാന്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ വാര്‍ത്താസമ്മേളനം വിളിച്ചു. ഏറെ നേരം ഹൃദയം നിലച്ചാല്‍ മരണം ഉറപ്പാണെന്നും മാഷിന്റെ കാര്യത്തില്‍ അത്ഭുതമാണ് സംഭവിച്ചിരിക്കുന്നതെന്നും ഡോക്ടര്‍ പറഞ്ഞു.

അന്ന് സംഭവിച്ചത്

അന്ന് സംഭവിച്ചത്

മാഷിന് ഉച്ചയ്ക്ക് 1.30ഓടെയാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായതെന്ന് ഭര്‍ത്താവ് റോഹന്‍ പറയുന്നു. ശരീരത്തിലെ താപനില കുറയാന്‍ തുടങ്ങി. ബോധം നഷ്ടപ്പെട്ടു. പിന്നീട് ഹൃദയമിടിപ്പ് നിലയ്ക്കുകയും ചെയ്തു. റോഹന്‍ ലൊക്കേഷന്‍ ഫോട്ടോ അയച്ചുകൊടുത്തത് പ്രകാരം തിരച്ചില്‍ നടത്തിയ അഗ്നിശമന സേനാ വിഭാഗവും രക്ഷാപ്രവര്‍ത്തകരും 3.40നാണ് ഇവരെ കാണുന്നത്.

വൃക്കയുടെ പ്രവര്‍ത്തനവും നിലച്ചു

വൃക്കയുടെ പ്രവര്‍ത്തനവും നിലച്ചു

ഈ വേളയില്‍ മാഷിന്റെ ശരീര ഊഷ്മാവ് 18 സെല്‍ഷ്യസായിരുന്നു. സാധാരണ ശരീരത്തിന്റെ താപനില 37 ഡിഗ്രി സെല്‍ഷ്യസാണ്. ഹെലികോപ്റ്ററിലാണ് ഇവരെ ബാഴ്‌സലോണയിലെ ആശുപത്രിയില്‍ എത്തിച്ചത്. ഈ വേളയില്‍ വൃക്കയും ശ്വാസ കോശവും പ്രവര്‍ത്തിച്ചിരുന്നില്ല.

ഡോക്ടര്‍മാരുടെ ശ്രമം

ഡോക്ടര്‍മാരുടെ ശ്രമം

ഹൃദയ പേശികള്‍ക്ക് രക്തം നല്‍കുന്ന ധമനിലെ ചൂടുപിടിപ്പിക്കാനാണ് ഡോക്ടര്‍മാര്‍ ശ്രമിച്ചത്. ചില ഡോക്ടര്‍മാര്‍ രക്ഷയില്ലെന്ന് വിധിയെഴുതി. എന്നാല്‍ അവസാന ശ്രമം നടത്താമെന്ന് മറ്റു ചില ഡോക്ടര്‍മാര്‍ പറഞ്ഞു. ശരീരത്തിന് യന്ത്രങ്ങളുടെ സഹായത്തോടെ ചൂടുപിടിപ്പിച്ച് രക്തത്തിലെ ചൂട് 30 ഡിഗ്രി സെല്‍ഷ്യസിലെത്തിച്ചു.

തലച്ചോറിന് തകരാറില്ല

തലച്ചോറിന് തകരാറില്ല

ഹൃദയം വീണ്ടും പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമം നടത്തി. ആദ്യം പരാജയപ്പെട്ടു. രാത്രി 9.46ന് ഡോക്ടര്‍മാര്‍ വീണ്ടും ശ്രമിച്ചു. അതിന് മുമ്പായി തന്നെ ഹൃദയമിടിപ്പ് പുനരാരംഭിക്കുകയായിരുന്നു. ഏറെ നേരം ഹൃദയം നിലച്ചതിനാല്‍ തലച്ചോറിന് തകരാര്‍ സംഭവിച്ചിട്ടുണ്ടോ എന്നറിയാന്‍ ഡോക്ടര്‍മാര്‍ സ്‌കാന്‍ ചെയ്തു. മൂന്ന് ദിവസത്തിന് ശേഷമാണ് ശരീരം പൂര്‍വസ്ഥിതിയിലെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+