
ഇങ്ങനൊരു ജോലി മഷിയിട്ടാല്‍ പോലും കിട്ടില്ല, മാലിദ്വീപില്‍ ഒരു വര്‍ഷം... ചെയ്യേണ്ടത് ഇത്ര മാത്രം!!
മാലി: ഒരു ജോലി എന്നത് ഇന്നത്തെ കാലത്ത് എല്ലാവരുടെയും വലിയ ആഗ്രഹമാണ്. അത് ഏറ്റവും അടിച്ചുപൊളി മൂഡിലാണെങ്കിലോ? സ്വര്‍ഗം കിട്ടിയത് പോലെയുണ്ടാവുമല്ലേ. ചുറ്റും പ്രകൃതി ഭംഗിയാല്‍ ചുറ്റപ്പെട്ട സമുദ്രവും, താമസം ദ്വീപിലെ വലിയൊരു റിസോര്‍ട്ടിലുമാണെങ്കിലോ? ഇതേ സ്ഥലത്ത് ജോലി കൂടി കിട്ടിയാലോ? അതും അഞ്ച് പൈസ പോലും ചെലവില്ലാതെ.
കേട്ടിട്ട് കൊതിയാകുന്നു അല്ലേ. എന്തൊരു നടക്കാത്ത സ്വപ്‌നമെന്ന് നിങ്ങള്‍ പറയാന്‍ തുടങ്ങുന്നുണ്ടാവും അല്ലേ. എന്നാല്‍ ഇങ്ങനൊരു സ്വപ്‌നം നിങ്ങള്‍ മനസ്സ് വെച്ചാല്‍ നടക്കും. പറഞ്ഞ് വരുന്നത് ലോകത്തിലെ ഏറ്റവും മനോഹരമായ ജോലിയെ കുറിച്ചാണ്. വിശദമായി അക്കാര്യത്തെ കുറിച്ചറിയാം.....
ലവ് ഇന്‍ ബാഴ്‌സലോണ, വിക്കിക്കൊപ്പം നയന്‍താരയുടെ റൊമാന്റിക് സെല്‍ഫി, പുതിയ ചിത്രങ്ങള്‍ വൈറല്‍

COURTESY:barefootbooksellers
ഈ പറഞ്ഞ ജോലി സോനേവ ഫുഷി എന്ന റിസോര്‍ട്ടിലാണ്. വെറും റിസോര്‍ട്ടല്ല ആഢംബര റിസോര്‍ട്ടാണ്. ഇവിടെ ജോലിക്കായി ഒരു ഒഴിവുണ്ട്. വെള്ളത്തിലുള്ള വില്ലകള്‍ കൊണ്ട് പ്രശസ്തമാണ് ഈ റിസോര്‍ട്ട്. സൊനേവ ഫുഷിയെന്ന ലോകപ്രശസ്തമായ റിസോര്‍ട്ട് ഇപ്പോള്‍ നല്‍കിയ ഒരു പരസ്യമാണ് വൈറലായിരിക്കുന്നത്. ഇവര്‍ ഒരു വില്‍പ്പനക്കാരനായ സ്റ്റാഫിനെ ആവശ്യമാണ്. ബേര്‍ഫൂട്ട് ബുക്ക്‌സെല്ലര്‍ എന്നാണ് അതിന്റെ ഈ പോസ്റ്റിന്റെ പേര്. 2018 മുതല്‍ കമ്പനി ആരംഭിച്ച പുതിയ സ്റ്റാഫുകളുടെ പോസ്റ്റാണിത്.

COURTESY:barefootbooksellers
ഇവരുടെ ഷോപ്പ് 12 മാസത്തേക്ക് നോക്കി നടത്തുകയാണ് ജോലി. ഈ ഷോപ്പില്‍ വരുന്ന കസ്റ്റമേഴ്‌സിന് ബുക്കുകളുടെ വിവരങ്ങളും, അതിന്റെ വില്‍പ്പനയും ഇവരുടെ ഉത്തരവാദിത്തമായിരിക്കും. ക്രിയേറ്റീവ് ക്ലാസുകളും ഇവര്‍ നല്‍കേണ്ടി വരും. ലോകത്തിലെ ഏറ്റവും മികച്ച ജോലിയായി ഇതിനെ പലരും വാഴ്ത്തുന്നുണ്ട്. ഇത്തരമൊരു ജോലി ഏതൊരു ആഗ്രഹിക്കും. ആഢംബര റിസോര്‍ട്ടില്‍ ഒറ്റ രൂപ പോലും നല്‍കാതെ താമസിക്കുകയും, അതിന് പുറമേ ജോലി ലഭിക്കുകയും ചെയ്യുന്നത് വമ്പന്‍ കാര്യമാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

COURTESY:barefootbooksellers
സൂര്യന് ഇല്ലാതാവുമോ? ആയുസ്സ് ഇത്ര മാത്രം; ഭൂമിയും സുരക്ഷിതയല്ല, ലോകാവസാനം വരും, കാരണം ഇതാണ്!!
നിങ്ങളൊരു പുസ്തകപ്രേമിയാണെങ്കില്‍ തീര്‍ച്ചയായും ഈ ജോലിക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ കരാറിലാണ് ഈ ജോലി. ഒക്ടോബറിലാണ് ആരംഭിക്കുക. വിദൂര ദിക്കിലുള്ള കുന്‍ഫുനാദൂ എന്ന ദ്വീപിലാണ് പുസ്തകശാല ഇരിക്കുന്നത്. ബെയര്‍ഫൂട്ട് ബുക്ക്‌സെല്ലര്‍ എന്ന് ഇതിന് പേര് വീഴാന്‍ കാരണമുണ്ട്. ഈ ഷോപ്പില്‍ ചെരുപ്പ് അനുവദനീയമല്ല. കാലില്‍ പാദരക്ഷകളൊന്നുമില്ലാതെ വേണം പുസ്തകങ്ങള്‍ വില്‍ക്കാന്‍. ഈ ദ്വീപില്‍ തന്നെ ഷൂസ് ധരിക്കാന്‍ അനുവാദമില്ല. ഈ ലൈബ്രറി ബ്രിട്ടീഷ് കമ്പനിയായ അള്‍ട്ടിമേറ്റ് ലൈബ്രറിയുടേതാണ്.

COURTESY:barefootbooksellers
ഒരു മാസം 750 ഡോളറാണ് നിങ്ങള്‍ക്കുള്ള ശമ്പളം. ഇന്ത്യയിലാണെങ്കില്‍ 60000 രൂപയോളം വരും. തിരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് ഇവിടെയുള്ള വില്ലയില്‍ സൗജന്യമായി താമസിക്കാം. ഭക്ഷണവും താമസവും സൗജന്യമായി കമ്പനി നല്‍കും. ഒരു ജീവനക്കാരന്‍ മാത്രമാണ് ഉണ്ടാവുക. ജിംനേഷ്യം, സ്പാ, വാട്ടര്‍സ്‌പോര്‍ട്‌സ് എന്നിവയും ഇവര്‍ക്ക് ഉപയോഗിക്കാം. ഇവിടേക്ക് ഷൂസോ, വാര്‍ത്തകളോ എത്തില്ല. അവിടെയുള്ള സാഹചര്യവുമായി അതിഥികളെ പൂര്‍ണമായും ബന്ധിപ്പിക്കുന്നതാണ് രീതിയെന്ന് അള്‍ട്ടിമേറ്റ് ലൈബ്രറിയുടെ വക്താവ് അലക്‌സ് മക് ക്വീന്‍ പറഞ്ഞു.

സോനേവ ഫുഷിയുടെ പ്രകൃതിയാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശത്തെയും ആഢംബരത്തെയും സഞ്ചാരികള്‍ക്കായി കാണിക്കാനാണ് ഈ ബുക്ക് സ്റ്റോര്‍ ആരംഭിച്ചിരിക്കുന്നത്. ഇവിടെയുള്ള സ്റ്റാഫ് അതുകൊണ്ട് വളരെ ആവശ്യമുള്ള കാര്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നയാള്‍ വര്‍ക്ക് ഷോപ്പുകള്‍, പോപ്പ് അപ്പ് ഇവന്റുകള്‍, ക്രിയേറ്റീവ് റൈറ്റിംഗ് കോഴ്‌സുകള്‍ എന്നിവ അതിഥികള്‍ക്കായി നടത്തേണ്ടി വരും. പുസ്തകങ്ങളുടെ കൈകാര്യവും, വില്‍പ്പനയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യലും, ഈ ഷോപ്പിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്യുകയും വേണം. ഇംഗ്ലീഷില്‍ നല്ല പ്രാവീണ്യം എഴുതാനും വായിക്കാനും വേണം. ബ്ലോഗുകളും എഴുത്തുകളും വായിക്കുന്നയാളോ എഴുത്തുന്നയാളോ ആയിരിക്കണം.
രണ്ട് വയസ്സുകാരിയെ പാമ്പ് കടിച്ചു; നിലവിളി കേട്ട് വന്ന മാതാപിതാക്കള്‍ കണ്ടത് അമ്പരപ്പിക്കും കാഴ്ച്ച