കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്ററില്‍ നിന്ന് ഇറങ്ങിപോകൂ, ഇനിയും നിന്നാല്‍ നാണംകെടും; ഇലോണ്‍ മസ്‌കിനോട് ഹോളിവുഡ് നടന്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങിയതിന് പിന്നാലെ ജനപ്രീതി നഷ്ടപ്പെടുന്നു. നിരവധി പേര്‍ ഇതിനോടകം ട്വിറ്ററില്‍ നിന്ന് പുറത്തുപോയിരിക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യം ഉയര്‍ത്തി പിടിക്കണമെന്ന് പറയുന്ന മസ്‌ക് തന്നെ അത് ലംഘിക്കുന്നുവെന്നാണ് വിമര്‍ശനം. എതിരാളികളെ മോശമായി അധിക്ഷേപിക്കുന്ന മസ്‌കിന്റെ രീതിയും പലരെയും ചൊടിപ്പിച്ചിട്ടുണ്ട്.

ഇതിന് പിന്നാലെ മസ്‌കിനെതിരെ കടുത്ത വിമര്‍ശനവുമായി ഹോളിവുഡിലെ പ്രമുഖ നടന്‍ മാര്‍ക്ക് റുഫല്ലോ രംഗത്തെത്തി. ഇതിന് പിന്നാലെ ഇരുവരും തമ്മിലുള്ള വാഗ്വാദവും ട്വിറ്ററില്‍ ആരംഭിച്ചിരിക്കുകയാണ്. നിരവധി പേരാണ് ഇതിനൊപ്പം ചേര്‍ന്നിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

ഇലോണ്‍ മസ്‌കിന്റെ രണ്ട് തീരുമാനങ്ങള്‍ ആഗോള തലത്തില്‍ തന്നെ വിവാദമായിരിക്കുകയാണ്. ഒന്ന് ട്വിറ്റര്‍ ജീവനക്കാരെ 50 ശതമാനമായി കുറയ്ക്കുന്നതാണ്. രണ്ടാമത്തെ കാര്യം ട്വിറ്ററിലെ ബ്ലൂടിക്കിന് എട്ട് ഡോളര്‍ പണം വാങ്ങുന്നതാണ്. ഇതെല്ലാം ആഗോള തലത്തില്‍ വിവാദമായിരിക്കുകയാണ്. അതേസമയം ഇത് രാഷ്ട്രീയ വിവാദമായിരിക്കുകയാണ്. യുഎസ് കോണ്‍ഗ്രസ് അംഗമായ അലക്‌സാന്‍ഡ്രിയ ഒകാസിയോ കോര്‍ട്ടസ് മസ്‌കിനെതിരെ രംഗത്തെത്തി. അതേസമയം മസ്‌കിനെ വിമര്‍ശിച്ച ശേഷം തന്റെ അക്കൗണ്ടിന് പ്രശ്‌നങ്ങള്‍ നേരിട്ടെന്നും ഇവര്‍ കോര്‍ട്ടസ് പറഞ്ഞു.

2

സൂക്ഷിക്കണം, ഈ ഭംഗിയില്‍ വീണുപോകരുത്, ഒരു വിഷസര്‍പ്പം ഇതിലുണ്ട്; 11 സെക്കന്‍ഡില്‍ കണ്ടെത്തണംസൂക്ഷിക്കണം, ഈ ഭംഗിയില്‍ വീണുപോകരുത്, ഒരു വിഷസര്‍പ്പം ഇതിലുണ്ട്; 11 സെക്കന്‍ഡില്‍ കണ്ടെത്തണം

ഇതിന് പിന്നാലെയാണ് ഹോളിവുഡ് നടന്‍ മാര്‍ക്ക് റുഫല്ലോ കടുത്ത പരാമര്‍ശവുമായി മസ്‌കിനെതിരെ രംഗത്തെത്തി. ഇലോണ്‍, ദയവ് ചെയ്ത് ട്വിറ്ററില്‍ നിന്് ഇറങ്ങി പോകൂ. മാന്യതയുടെ പുറത്ത് അത് ചെയ്യണമെന്നും റുഫല്ലോ പറഞ്ഞു. ട്വിറ്ററിന്റെ ചുമതല മറ്റാരെയെങ്കിലും ഏല്‍പ്പിക്കൂ. അതും ആ പണി നല്ല രീതിയില്‍ ചെയ്യുന്ന ആരെയെങ്കിലും ഏല്‍പ്പിക്കൂ. നിങ്ങള്‍ ടെസ്ലയും സ്‌പേസ് എക്‌സും നല്ല രീതിയില്‍ നടത്താന്‍ നോക്കൂ. നിങ്ങളുടെ ക്രെഡിബിളിറ്റി നിങ്ങള്‍ തന്നെ നശിപ്പിക്കുകയാണ്. നല്ലൊരു കാര്യമല്ല അതെന്നും മാര്‍ക്ക് റുഫല്ലോ പറഞ്ഞു.

3

28കാരനുമായി തീവ്രപ്രണയം, പോളണ്ടില്‍ നിന്ന് പാകിസ്താനിലെത്തി 83കാരി; വിവാഹം വൈറല്‍28കാരനുമായി തീവ്രപ്രണയം, പോളണ്ടില്‍ നിന്ന് പാകിസ്താനിലെത്തി 83കാരി; വിവാഹം വൈറല്‍

ഇത് പ്രശസ്തി പിടിച്ച് പറ്റാന്‍ വേണ്ടി നടത്തിയ വിമര്‍ശനമാണെന്ന് മസ്‌ക് തിരിച്ചടിച്ചു. എല്ലാവരും പറയുന്ന കാര്യങ്ങള്‍ കൃത്യമാകണമെന്നില്ലെന്നും മസ്‌ക് പറഞ്ഞു. ഇതിനും റുഫല്ലോ മറുപടിയായി എത്തി. അതുകൊണ്ടായിരിക്കും വ്യാജ വാര്‍ത്തകളുടെ കേന്ദ്രമായി ട്വിറ്റര്‍ മാറിയത്. ട്വിറ്ററിലെ വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പിക്കാന്‍ ഞങ്ങള്‍ക്ക് പഴയ സുരക്ഷാ മാര്‍ഗങ്ങള്‍ വേണം. അല്ലെങ്കില്‍ ഈ ആപ്പിന്റെ ക്രെഡിബിളിറ്റി ഇല്ലാതാവും, അതും നിങ്ങളെ പോലെ. അതോടെ ആളുകള്‍ ട്വിറ്റര്‍ വിട്ട് പോകാന്‍ തുടങ്ങുമെന്നും റുഫല്ലോ പറഞ്ഞു.

4

ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ

അതേസമയം ട്വിറ്ററില്‍ നിന്ന് മാസ്റ്റോഡോണിലേക്ക് പലരും കൊഴിഞ്ഞുപോകുന്നുവെന്നാണ് റിപ്പോര്‍ട്ട്. മാസ്റ്റര്‍ബേറ്റ്ഡണ്‍ എന്ന അധിക്ഷേപ വാക്കാണ് മസ്‌ക് അവര്‍ക്കെതിരെ ഉപയോഗിച്ചത്. എന്നാല്‍ ഇത് നിരവധി പേരെ ചൊടിപ്പിച്ചിരിക്കുകയാണ്. അധികം പുതിയ പ്ലാറ്റ്‌ഫോമല്ല മാസ്‌റ്റോഡോണ്‍. 2019ലെ ഇന്ത്യയില്‍ പ്രശസ്തമാണിത്. സീനിയര്‍ സുപ്രീം കോടതി അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ പലരും മാസ്റ്റഡോണിലേക്ക് മാറിയിരുന്നു. നിങ്ങള്‍ക്ക് ട്വിറ്റര്‍ ഇഷ്ടമല്ലെങ്കില്‍ മാസ്റ്റര്‍ബേറ്റ്ഡണ്‍ എന്ന സൈറ്റിലേക്ക് പോകാമെന്നായിരുന്നു മസ്‌കിന്റെ പരിഹാസം.

English summary
you should get out from twitter actor mark rufallo to elon musk, he calls him attention seeker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X