തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്ന് സക്കീര്‍ നായിക്
റിയാദ്: തനിക്കെതിരായ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും തീവ്രവാദത്തെ പിന്തുണച്ചിട്ടില്ലെന്നും വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്. ഇപ്പോള്‍ നടക്കുന്നത് മാധ്യമ വിചാരണയാണ്. തന്റെ പ്രസംഗങ്ങള്‍ വളച്ചൊടിച്ചാണ് തീവ്രവാദ ആരോപണം ഉന്നയിക്കുന്നത്. തനിക്കെതിരെ ഏത് അന്വേഷണവും നടത്താമെന്നും സാക്കിര്‍ നായിക്ക് പറഞ്ഞു.
ഒരു ഇന്ത്യന്‍ ഏജന്‍സിയും അന്വേഷണവുമായി ബന്ധപ്പെട്ട് എന്നെ ഔദ്യോഗികമായി ബന്ധപ്പെട്ടിട്ടില്ല. ഒരു തരത്തിലുള്ള അക്രമത്തെയും താന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ആക്രമണം നടത്തുന്നതിനായി പ്രസ്താവനകളെ വളച്ചൊടിക്കുന്നതിനെ ഞാന്‍ പൂര്‍ണമായും അപലപിക്കുന്നെന്നും സക്കിര്‍ നായിക് പ്രസ്താവനയില്‍ പറഞ്ഞു.

ധാക്കയില്‍ അടുത്തിടെ റസ്‌റ്റോറന്റില്‍ ഉണ്ടായ ഭീകരാക്രമണം നടത്തിയ തീവ്രവാദികളില്‍ രണ്ടുപേര്‍ക്ക് പ്രചോദനമായത് സാക്കിര്‍ നായിക്കിന്റ പ്രഭാഷണങ്ങളാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ ഇക്കാര്യം ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സക്കിര്‍ നായികിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.
അതേസമയം, ധാക്കയിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണയാണെന്ന് സക്കിര്‍ നായിക് പറഞ്ഞു. ഇക്കാര്യം തന്നെ ഞെട്ടിച്ചു. ഏതാനും ദിവസത്തിനകം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും സാകിര്‍ നായിക് പറഞ്ഞു. ഇപ്പോള്‍ സൗദിയിലുള്ള സാക്കിര്‍ നായിക്ക് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത് നീട്ടിയിരിക്കുകയാണ്.












Click it and Unblock the Notifications