കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീങ്ങളെ ആരും ഒറ്റപ്പെടുത്തേണ്ട, മുസ്ലീം സമുദായത്തിനൊപ്പമാണ് താനെന്ന് സുക്കര്‍ബര്‍ഗ്

  • By Sruthi K M
Google Oneindia Malayalam News

വാഷിങ്ടണ്‍: തീവ്രവാദി ആക്രമണങ്ങള്‍ തുടരവെ മുസ്ലീങ്ങള്‍ അനുഭവിക്കുന്ന വിവേചനത്തിനെതിരെ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ് രംഗത്ത്. ഫേസ്ബുക്കില്‍ ഒരിക്കലും മുസ്ലീങ്ങള്‍ക്ക് തീണ്ടലില്ലെന്ന് സുക്കര്‍ബര്‍ഗ് പറയുന്നു. മുസ്ലീം സമുദായത്തിന്റെ ആശങ്കയ്‌ക്കൊപ്പമാണ് താനെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലീം സമൂഹം ഒന്നടങ്കം പ്രതികൂട്ടില്‍ നില്‍ക്കുന്ന അവസ്ഥയാണുള്ളത്.

മുസ്ലീങ്ങള്‍ക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ കൂടിവരുമ്പോള്‍ മുസ്ലീങ്ങളെ ആരും ഒറ്റപ്പെടുത്തേണ്ടതില്ലെന്നാണ് സുക്കര്‍ബര്‍ഗ് പറയുന്നത്. ലോകത്തുള്ള എല്ലാ മുസ്ലീങ്ങള്‍ക്കും താന്‍ പിന്തുണ അറിയിക്കുന്നുവെന്നും സുക്കര്‍ബര്‍ഗ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

മുസ്ലീങ്ങളെ ആരും ഒറ്റപ്പെടുത്തേണ്ട

മുസ്ലീങ്ങളെ ആരും ഒറ്റപ്പെടുത്തേണ്ട ആവശ്യമില്ല. ഫേസ്ബുക്കില്‍ ഒരിക്കലും മുസ്ലീങ്ങള്‍ക്ക് തീണ്ടലില്ലെന്ന് സുക്കര്‍ബര്‍ഗ് പറയുന്നു.

മുസ്ലീങ്ങളെ പിന്തുണയ്ക്കുന്നു

മുസ്ലീങ്ങളെ പിന്തുണയ്ക്കുന്നു

മുസ്ലീം സമുദായത്തിന്റെ ആശങ്കയ്‌ക്കൊപ്പമാണ് താനെന്നു സുക്കര്‍ബര്‍ഗ് വ്യക്തമാക്കുന്നു. തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലീം സമൂഹം ഒന്നടങ്കം പ്രതികൂട്ടില്‍ നില്‍ക്കുന്ന അവസ്ഥയാണുള്ളത്.

മുസ്ലീങ്ങളുടെ അവകാശങ്ങള്‍

മുസ്ലീങ്ങളുടെ അവകാശങ്ങള്‍

മുസ്ലീങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും സുക്കര്‍ബര്‍ഗ് പറയുന്നു. എല്ലാവരും ഒന്നിച്ചു നിന്നാല്‍ എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാക്കാമെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീങ്ങള്‍ക്ക് അമേരിക്കയില്‍ പ്രവേശനമില്ല!

മുസ്ലീങ്ങള്‍ക്ക് അമേരിക്കയില്‍ പ്രവേശനമില്ല!

മുസ്ലീങ്ങള്‍ക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം പൂര്‍ണമായി തടയണമെന്ന് യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സുക്കര്‍ബര്‍ഗ് പ്രതികരിച്ചത്.

സ്വാതന്ത്ര്യത്തിനുമേല്‍

സ്വാതന്ത്ര്യത്തിനുമേല്‍

സ്വാതന്ത്ര്യത്തിനുമേലുള്ള ആക്രമണങ്ങള്‍ എല്ലാവരെയും മുറിപ്പെടുത്തുന്നതാണെന്ന് സുക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ കുറിച്ചു.

തീവ്രവാദി ഭീഷണി

തീവ്രവാദി ഭീഷണി

സുക്കര്‍ബര്‍ഗും തീവ്രവാദി ഭീഷണി നേരിട്ട ഒരാളാണ്. മുഹമ്മദ് നബിയെ വിമര്‍ശിക്കുന്ന പോസ്റ്റ് ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സുക്കര്‍ബര്‍ഗിന് വധഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
facebook founder and CEO Mark Zuckerberg came out with a strong statement today 'in support of Muslims in our community and around the world.'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X