കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാജീവ് ഗാന്ധി വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളെ പ്രതിരോധിച്ച നേതാവ്: മാര്‍ട്ടിന്‍ ജോര്‍ജ്ജ്‌

Google Oneindia Malayalam News

കണ്ണൂര്‍: വെറുപ്പിന്റേയും, വിഭാഗീയതയുടേയും പ്രത്യയശാസ്ത്രങ്ങളെ വളരാനനുവദിക്കാതെ പ്രതിരോധിച്ച നേതാവായിരുന്നു രാജീവ് ഗാന്ധിയെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഡി.സി.സിയില്‍ നടന്ന പുഷ്പാര്‍ച്ചനയ്ക്കു ശേഷം അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസങ്ങളെ ചൂഷണം ചെയ്തല്ല, വികസന പദ്ധതികളില്‍ വിശ്വാസമര്‍പ്പിച്ചാണ് അദ്ദേഹം രാജ്യത്തെ മുന്നോട്ടു നയിച്ചത്. ഏറ്റവും ചെറിയ ഒരു ഭരണ കാലയളവില്‍ ഇന്ത്യയെ ആധുനികതയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയര്‍ത്തുകയും ശാസ്ത്ര വളര്‍ച്ചയ്ക്ക് ഗതിവേഗം നല്‍കുകയും ചെയ്ത രാജീവ് ഗാന്ധിയുടെ ഓര്‍മകള്‍ എല്ലാ കാലത്തും സ്മരിക്കപ്പെടുക തന്നെ ചെയ്യുമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

KANNUR1

രാജ്യത്തിനു വേണ്ടി ജീവന്‍ കൊടുത്ത ഒരു കുടുംബ പരമ്പരയിലെ കണ്ണിയായിരുന്നു രാജീവ് ഗാന്ധി. രാഷ്ട്രീയത്തില്‍ അവിചാരിതമായിറങ്ങി തന്റെ യുവത്വം ഇന്ത്യയുടെ വികസനരംഗത്തെ കുതിച്ചുചാട്ടത്തിനു സമര്‍പ്പിക്കുകയായിരുന്നു രാജീവ്ഗാന്ധി.

പതിറ്റാണ്ടുകള്‍ക്കപ്പുറമുള്ള ലക്ഷ്യങ്ങളെയാണ് അദ്ദേഹം മുന്നില്‍ കണ്ടത്. ലോകത്തിലെ എല്ലാ നേതാക്കന്മാരുമായും വ്യക്തിപരമായ സൗഹൃദം സൂക്ഷിച്ച അദ്ദേഹത്തിന് ഇന്ത്യയുടെ വിദേശനയം ഏറ്റവും നന്നായി മുന്നോട്ടു കൊണ്ട് പോകാനും സാധിച്ചു.

കിടിലന്‍ മേക്കോവറില്‍ വീണ്ടും ഞെട്ടിച്ച് പ്രയാഗ; വൈറല്‍ ചിത്രങ്ങള്‍

ഇന്ത്യയുടെ ഇന്നു കാണുന്ന വികസനത്തിന് രാജീവ് ഗാന്ധിയുടെ സംഭാവനകള്‍ ഏറെ വലുതാണ്. രാജീവ് ഗാന്ധി ഉയര്‍ത്തിയ അതേ മാനവികതയും നന്മയും അദ്ദേഹത്തിന്റെ കുടുംബത്തിലെ പിന്‍തലമുറയും പിന്തുടരുകയാണ്. രാജീവ്ഗാന്ധിയുടെ മരണത്തിന് കാരണക്കാരായവര്‍ക്കു കൂടി മാപ്പു നല്‍കുന്നതിലേക്ക് ഉയരുന്ന ആ മാനവികത തന്നെയാണ് വര്‍ത്തമാനകാലത്ത് വെറുപ്പിന്റെ രാഷ്ട്രീയം വളര്‍ത്തുന്നവര്‍ക്കുള്ള ഏറ്റവും വലിയ ഉത്തരമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

4 രാജ്യങ്ങള്‍ പിന്നിട്ട് ജോര്‍ജിയയിലെത്തിയത് റോഡുമാര്‍ഗം? വിജയ് ബാബുവിന് അധോലോക സഹായമെന്ന് സംശയം4 രാജ്യങ്ങള്‍ പിന്നിട്ട് ജോര്‍ജിയയിലെത്തിയത് റോഡുമാര്‍ഗം? വിജയ് ബാബുവിന് അധോലോക സഹായമെന്ന് സംശയം

അനുസ്മരണ പരിപാടിയില്‍ മേയര്‍ അഡ്വ . ടി ഒ മോഹനന്‍, പ്രൊഫ: എ ഡി മുസ്തഫ , എന്‍ പി ശ്രീധരന്‍ ,കെ പ്രമോദ് ,സുരേഷ് ബാബു എളയാവൂര്‍ ,എം പി വേലായുധന്‍ , പി മാധവന്‍ , സി.വി സന്തോഷ്, അഡ്വ .റഷീദ് കവ്വായി ,കൂക്കിരി രാജേഷ് , ,സി ടി ഗിരിജ, ഡോ : ജോസ് ജോര്‍ജ് പ്ലാന്തോട്ടം , കല്ലിക്കോടന്‍ രാഗേഷ് ,അമൃത രാമകൃഷ്ണന്‍ ,വി പി അബ്ദുല്‍ റഷീദ് , റോബര്‍ട്ട് വെള്ളാംവള്ളി പങ്കെടുത്തു.

English summary
Adv. Martin George said Rajiv Gandhi was a leader who resisted the ideology of hatred and sectarianism.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X