സര്‍ക്കാര്‍ വിലക്ക് മറികടന്ന് കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് പന്നിക്കടത്ത്; പിടികൂടി തിരിച്ചയച്ചു
കണ്ണൂര്‍: കേരളത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള പന്നി, പന്നിയിറച്ചി ഇറക്കുമതി വിലക്ക് നിലനില്‍ക്കെ കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ പന്നിയിറച്ചി കൂട്ടുപുഴയില്‍ പിടികൂടി.
പിഗ് ഫാര്‍മേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പന്നിയിറച്ചി പിടികൂടിയത്. പിടികൂടിയ പന്നിയിറച്ചി മൃഗസംരക്ഷണ വകുപ്പിനു കൈമാറിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നു പിന്നീട് പന്നി ഇറച്ചി കര്‍ണാടകയിലേക്ക് തന്നെ തിരിച്ചയച്ചിരിക്കുകയാണ്.

ഇന്ത്യയുടെ വടക്ക് - കിഴക്കന്‍ സംസ്ഥാനങ്ങളിലും ബിഹാറിലും ഉള്‍പ്പെടെ വളര്‍ത്ത് പന്നികളില്‍ ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ എന്ന വൈറസ് രോഗം സ്ഥിരീകരിച്ചിരുന്നു. അതിനിടയിലാണ് ഇന്ന് വയനാട്ടിലും രോഗം സ്ഥിരീകരിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ നേരത്തെ തന്നെ കേരളത്തില്‍ നിന്ന് പുറത്തേക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കും പന്നി ഇറച്ചി കൊണ്ടുവരുന്നത് സര്‍ക്കാര്‍ തടഞ്ഞിരുന്നു. ഒരു മാസത്തേക്കാണ് വിലക്ക്. ഈ വിലക്ക് ലംഘിച്ച് കൊണ്ടാണ് കര്‍ണാടകയില്‍ നിന്ന് ഇറച്ചി കൊണ്ടുവന്നത്.
കൂട്ടുപുഴയിലെ ഒരു കടയില്‍ പന്നി ഇറച്ചി ഇറക്കുന്നതിനിടെയാണ് കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഇവര്‍ ഉടന്‍ തന്നെ മൃഗസംരക്ഷണ വകുപ്പ് ചെക്‌പോസ്റ്റ് അധികൃതരെ ഏല്‍പിക്കുകയായിരുന്നു.
പിഗ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി എം ജോഷി, ജില്ലാ പ്രസിഡന്റ് ജോസ് മാത്യു, സംസ്ഥാന നിര്‍വാഹക സമിതി അംഗം സജിത, ജില്ലാ സെക്രട്ടറി സനില്‍ സേവ്യര്‍, ഇ.എസ്.വിനോദ്, ബിനോയ് ജോസഫ്, രാജു കേളകം എന്നിവരുടെ നേതൃത്വത്തിലാണ് പന്നി ഇറച്ചിയുമായി എത്തിയ വാഹനം തടഞ്ഞത്.
ഷംന...എത്ര സന്തോഷവതിയാണെന്ന് ഈ ചിരിയിലുണ്ട്..; വൈറല്‍ ചിത്രങ്ങള്‍
സംസ്ഥാനത്ത് കൂടി രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ദിവസവും അസോസിയേഷന്‍ ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ അനധികൃത പന്നി കടത്ത് തടയാന്‍ പരിശോധന നടത്തും എന്ന് ഭാരവാഹികള്‍ അറിയിച്ചു. കിളിയന്തറയിലെ മൃഗസംരക്ഷണ വകുപ്പ് ചെക്‌പോസ്റ്റില്‍ ഏല്‍പിച്ച വാഹനത്തില്‍ 75 കിലോ ഇറച്ചിയാണ് ഉണ്ടായിരുന്നത്.
ഭക്ഷ്യ സുരക്ഷ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇതിന് ശേഷം ഇവിടെ സംസ്‌കരിക്കുന്നതിനുള്ള പരിമിതികള്‍ കണക്കിലെടുത്താണ് കൊണ്ടുവന്ന സ്ഥലത്തേക്കു തിരിച്ചയ്ക്കാന്‍ തീരുമാനം എടുത്തത് എന്ന് മൃഗസംരക്ഷണ വിഭാഗം അറിയിച്ചു. ഇരിട്ടി പൊലീസും സ്ഥലത്തെത്തിയിരുന്നു.












Click it and Unblock the Notifications