കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെ റെയിലിനെതിരെ നടക്കുന്നത് മാവോയിസ്റ്റ് മോഡല്‍ സമരം: എംവി ജയരാജന്‍

Google Oneindia Malayalam News

കണ്ണൂര്‍: കെ റെയിലിന് എതിരെ സംസ്ഥാനത്ത് നടക്കുന്നത് മാവോയിസ്റ്റ് മോഡല്‍ സമരം ആണെന്ന് സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. പ്രതിഷേധത്തിന് പിന്നില്‍ കേരളത്തില്‍ വീണ്ടും എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമോ എന്ന ഉത്കണ്ഠയാണെന്നും എം വി ജയരാജന്‍ പറഞ്ഞു. 2016 ല്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ പ്രകടന പത്രികയില്‍ ഉണ്ടായിരുന്ന ദേശീയ പാത, ജലപാത, ഗെയില്‍ പൈപ്പ്‌ലൈന്‍ വികസന പദ്ധതികള്‍ക്ക് ജനങ്ങള്‍ അംഗീകാരം നല്‍കിയെന്നും 2016 ല്‍ എല്‍ഡിഎഫ് അധികാരത്തിലെത്തുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

അതില്‍ അസാധ്യമെന്ന് കണ്ട പലതും എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കി. അതിനാല്‍ കെ റെയില്‍ പദ്ധതിയും നടപ്പാക്കാനുള്ള ജനകീയ പിന്തുണ എല്‍ ഡി എഫ് സര്‍ക്കാരിനുണ്ട് എന്നും എം വി ജയരാജന്‍ അവകാശപ്പെട്ടു. ഈ പദ്ധതികളെല്ലാം നടപ്പിലാക്കി കഴിഞ്ഞാല്‍ വരാനിരിക്കുന്ന 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും എല്‍ ഡി എഫ് അധികാരത്തിലേക്ക് വന്നേക്കും എന്നാണ് പ്രതിപക്ഷത്തിന്റെ ആശങ്കയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

mv

ഈ ആശങ്കയില്‍ നിന്നാണ് യു ഡി എഫിനേയും ബി ജെ പിയേയും എസ് ഡി പി ഐയേയും ജമാഅത്ത് ഇസ്ലാമിയേയും ഇത്തരം ഒരു അക്രമ സമരത്തിന് പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമരം നടത്തിക്കൊട്ടേ. എന്നാല്‍ കല്ല് പിഴുതെടുക്കലും ഉദ്യോഗസ്ഥനെ മര്‍ദിക്കുന്നത് ഉള്‍പ്പെടെയുള്ള അക്രമ സമരങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഗാന്ധിയന്‍ സമരം നടത്തണം എന്നാണ് നേരത്തെ ഇവര്‍ പറഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

 'മാഡം ധൈര്യമായിരിക്കൂ.. നമ്മള്‍ വിജയിക്കും,ഒരുപാട് തെളിവുകളുണ്ട്'; പൊലീസ് ആത്മവിശ്വാസത്തിലാണെന്ന് ഭാഗ്യലക്ഷ്മി 'മാഡം ധൈര്യമായിരിക്കൂ.. നമ്മള്‍ വിജയിക്കും,ഒരുപാട് തെളിവുകളുണ്ട്'; പൊലീസ് ആത്മവിശ്വാസത്തിലാണെന്ന് ഭാഗ്യലക്ഷ്മി

Recommended Video

cmsvideo
കണ്ണൂര്‍; കെ റെയില്‍;മാവോയിസ്റ്റ് മോഡല്‍ സമരം നടക്കുന്നതായി എം വി ജയരാജന്‍

എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത് മുഴുവന്‍ മാവോയിസ്റ്റ് മോഡല്‍ സമരമാണെന്നും ജയരാജന്‍ ആരോപിച്ചു. കെ റെയിലിനായ ഭൂമി വിട്ട് കൊടുക്കുന്ന ഭൂ ഉടമകളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം കൊടുക്കണം. ആ നഷ്ടപരിഹാരത്തില്‍ ഭൂ ഉടമകളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതുണ്ടെങ്കില്‍ പരിഹരിക്കണം.

അതിന് സര്‍ക്കാര്‍ സന്നദ്ധമാണ് എന്ന് അറിയിച്ചിട്ടുണ്ടെന്നും എം വി ജയരാജന്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ സര്‍വേ മാത്രമാണ് നടക്കുന്നത് എന്നും എന്നാല്‍ ഭൂമി എടുത്തു എന്ന് തെറ്റിദ്ധരിപ്പിച്ച് കല്ല് പറിക്കുകയാണ് സമരക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹലാമതി ഹബീബോ... കലക്കന്‍ ചിത്രങ്ങളുമായി മാളവിക

English summary
anti k rail protest is Maoist model agitation says CPIM Kannur district secretary MV Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X