കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തെരഞ്ഞെടുപ്പിൽ ജയിക്കാൻ സി.പി.എം കള്ളപ്പണമൊഴുക്കിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

Google Oneindia Malayalam News

കണ്ണൂർ: കുഴൽപ്പണവും കോഴപ്പണവും ആരോപിച്ച് ബി.ജെ.പി നേതാക്കളെ പിണറായി സർക്കാർ കള്ളക്കേസിൽ കുടുക്കുന്നുവെന്നാരോപിച്ച് ബി.ജെ.പി സംസ്ഥാന വ്യാപകമായി സംസ്ഥാന സർക്കാർ ഓഫിസുകൾക്കു മുൻപിൽ പ്രതിഷേധ ജ്വാല നടത്തി.

സംസ്ഥാനത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായി കള്ളപ്പണമൊഴിവാക്കിയത് സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനുമാണെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി ആരോപിച്ചു. ബി.ജെ.പി.സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെയും.പാർട്ടി നേതാക്കളെയും കള്ളക്കേസിൽ കുടുക്കുന്നതിൽ പ്രതിഷേധിച്ച് കണ്ണുർ കലക്ടറേറ്റിന് മുൻപിൽ ബി.ജെ.പി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ജ്വാല സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

kannur

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുന്ന് കോടി രൂപ വീതമാണ് പിണറായി കളളപ്പണമായി ഒഴുകിയത്.ഈ പണത്തിൻ്റെ ഉറവിടം എവിടെയാണെന്ന് അന്വേഷിക്കണം' കിറ്റുകൊടുത്തും പെൻഷൻ കൊടുത്തു മല്ലപിണറായി വീണ്ടും അധികാരത്തിൽ വന്നത്.കൊലപാതക രാഷ്ട്രീയ കൊണ്ട് സംഘപരിവാർ പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ കുഴൽപണ കേസിൽ ബി.ജെ.പി നേതാക്കളെ കുടുക്കാൻ ശ്രമിക്കുന്നത്.

കഴിഞ്ഞ ഭരണത്തിൽ പിണറായിയും അദ്ദേഹത്തിൻ്റെ കൂട്ടാളികളും നടത്തിയ സ്വർണക്കടത്ത് കേസിലെ കള്ളക്കളികൾ പുറത്തു കൊണ്ടുവന്നതിനാണ് കെ.സുരേന്ദ്രനെ വേട്ടയാടുന്നത്.കൊടകരയിൽ നടന്നത് കവർച്ചയാണെന്നും അതിൽ സി.പി.എമ്മുമായി ബന്ധമുള്ളവരും പങ്കാളികളാണെന്നും അബ്' ദുള്ളക്കുട്ടി പറഞ്ഞു. സമരത്തിൽ ജില്ല പ്രസിഡൻ്റ് എൻ.ഹരിദാസ് അധ്യക്ഷനായി.കൊടകരയിൽ നടന്നത് വെറും കവർച്ചയാണെന്നും അതു മറയാക്കി കൊണ്ട് ബി.ജെ.പി നേതാക്കളെ സി.പി.എം പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിക്കുകയാണെന്നും എൻ.ഹരിദാസ് ആരോപിച്ചു.

കള്ളപ്പണ ആരോപണമുയർത്തി ബി.ജെ.പി നേതാക്കളെ വേട്ടയാടാനുള്ള ശ്രമത്തെ ചെറുക്കും' വാളയാർ പീഢനക്കേസിൽ 'പ്രതികളെ രക്ഷിച്ച കളങ്കിതനായ ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുന്നത്.ഭരണകക്ഷിയിലെ ചില ഉന്നത നേതാക്കൾക്കു വേണ്ടി കേസ് അട്ടിമറിക്കാനാണ് ശ്രമം. ധർമരാജൻ തികച്ചും ബിസിനസ് ആവശ്യത്തിന് വേണ്ടിയാണ് പണം കൊണ്ടുവന്നതെന്ന് വ്യക്തമായിരിക്കെ കേസ് അന്വേഷണം ബി.ജെ.പിയിലേക്ക് വഴി തിരിച്ചുവിടാൻ ശ്രമിക്കുകയാണ്.കൊടകര കുഴൽപണ കേസിൽ പിടിയിലായവരിൽ ബി.ജെ.പി പ്രവർത്തകനെ വധിച്ച കേസിലെ പ്രതിയായ സി.പി.എം പ്രവർത്തകനടക്കമുണ്ടെന്നും ഹരിദാസ് ആരോപിച്ചു.സമരത്തിൽ ബി.ജെ.പി നേതാക്കളായ

ബിജു ഏള കുഴി, ഭാഗ്യശീലൻ ചാലാട് 1 സലീന, യു.ടി ജയന്തൻ, കെ.കെ വിനോദ്കുമാർ അരുൺ കൈതപ്രം ,അഡ്വ.രഞ്ചിത്ത്, അർജുൻ മാവില കണ്ടി എന്നിവരും പങ്കെടുത്തു

Recommended Video

cmsvideo
AP abdullakutty against prithviraj on his lakshadweep campaign post

English summary
AP Abdullakutty says the CPM used black money to win the elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X