കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രചരണ ബോര്‍ഡുകള്‍ക്ക് നിയന്ത്രണം: ക്‌ളീന്‍ സിറ്റി പദ്ധതിയുമായി തലശേരി നഗരസഭ

Google Oneindia Malayalam News
clean city

തലശ്ശേരി: ക്‌ളീന്‍ സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ തലശേരി നഗരസഭ. ഇതിന്റെ ഭാഗമായി തലശേരി നഗരസഭയില്‍ പൊതുസ്ഥലങ്ങളില്‍ പ്രചരണ ബോര്‍ഡുകളും, തോരണങ്ങളും കെട്ടുന്നത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി. അനുവദനീയമായ സ്ഥലങ്ങളില്‍ വെക്കുന്ന പ്രചരണസാമഗ്രികള്‍ പരിപാടി കഴിഞ്ഞു പരമാവധി 2 ദിവസത്തിനുള്ളില്‍ സ്വമേധയാ നീക്കം ചെയ്യണം. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ പരസ്യ ബോര്‍ഡ് വയ്ക്കുന്നതിനു മുന്‍കൂട്ടി നഗരസഭയുടെ അനുവാദം വാങ്ങിക്കണം. ലോകകപ്പ് പ്രചരണാ ര്‍ത്തം സ്ഥാപിച്ച പ്രചരണ സാമഗ്രികള്‍ ബന്ധപ്പെട്ടവര്‍ തന്നെ ഉടന്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ മാറ്റണം അല്ലാത്ത പക്ഷം പോലീസ് കേസുള്‍പ്പടെ നിയമനടപടി നേരിടേണ്ടി വരുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.

മുന്‍ തീരുമാനപ്രകാരം പ്രചരണ സാമഗ്രികള്‍ വെക്കുന്നത് നിരോധിച്ച പഴയ ബസ്റ്റാന്റ് എം ജി റോഡ്, ബി ഇ എം പി സ്‌കൂള്‍ പരിസരം, പഞ്ചാര കിണര്‍, ഹോസ്പിറ്റല്‍ റോഡ്, പുതിയ ബസ്റ്റാന്റ് ക്ലോക്ക് ടവര്‍ പരിസരം, പാട്യം ഗോപാലന്‍ സി സി ഉസ്മാന്‍ റോഡ്, ഹൈ മാസ്സ് -ലോ മാസ്സ് ലൈറ്റുകള്‍ളുടെ തൂണുകള്‍ എന്നിവിടങ്ങളില്‍ പ്രചരണ ബോര്‍ഡ വെച്ചാല്‍ കര്‍ശന നിയമ നടപടി സ്വീകരിക്കും.

ട്രാഫിക്കിന് തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കരുത്. ഇക്കാര്യങ്ങളിലെല്ലാം മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ വേണമെന്ന് നഗരസഭാധ്യക്ഷ കെ എം ജനുമാറാണി ടീച്ചര്‍ പറഞ്ഞു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം നഗരസഭ ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി, എന്നിവരുടെ നേതൃത്വത്തില്‍ ഇതിനായുള്ള മോണിറ്ററിങ് കമ്മിറ്റി രൂപികരിച്ചിട്ടുണ്ട്.

ഇതിനിടെതലശേരി നഗരസഭാ ക്‌ളീന്‍ സിറ്റി പദ്ധതി പ്രകാരം ടൂറിസം കേന്ദ്രങ്ങള്‍ ശുചീകരിക്കുന്നതിന്റെ ഭാഗമായി ജനുവരി 28 ന് തലശേരി കടല്‍പ്പാലം, ജവഹര്‍ ഘട്ട്, തലശേരി കോട്ട എന്നിവടങ്ങളില്‍ വിദ്യാര്‍ത്ഥികളും വിവിധ സന്നദ്ധ സംഘടനകളും ശുചീകരണം നടത്തുമെന്ന് സബ് കലക്ടര്‍ സന്ദീപകുമാര്‍ തലശേരി കലക്ടര്‍ ഓഫിസില്‍ അറിയിച്ചു.

ഇതിനോടൊപ്പം ഇവിടങ്ങളില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുകയും ചെയ്തു . ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് തലശേരി നഗരസഭയുടെ സഹകരണത്തോടെ സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ നേതൃത്വത്തില്‍ പദ്ധതി നടത്തുന്നതെന്നും സബ് കലക്ടര്‍ അറിയിച്ചു.

English summary
as part of clean city corporation flex boards have a restriction in public places
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X