തലശേരിയിലെ ക്ഷീണം തീർക്കാൻ ധർമ്മടത്തേക്ക് ജെപി നദ്ദ: എൻഡിഎ റോഡ് ഷോയിൽ പങ്കെടുക്കും

തലശേരി: എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ 27 ന് കണ്ണൂരിലെത്തും. ധർമ്മടം നിയോജക മണ്ഡലത്തിൽ 27 ന് രാവിലെ 9.30ന് നടക്കുന്ന റോഡ് ഷോയിൽ ജെ പി നദ്ദ പങ്കെടുക്കുമെന്ന് സികെ പദ്മനാഭൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ധർമ്മടം മണ്ഡലത്തിലെ നാലാം പീടിക മുതൽ ചക്കരക്കല്ല് വരെയാണ് റോഡ് ഷോ നടക്കുക. തുടർന്ന് അദ്ദേഹം തൃശ്ശൂരിലേക്ക് പേകും. ധർമ്മടം മണ്ഡലത്തിന് പ്രത്യേക പരിഗണന ദേശീയ നേതൃത്വം നൽകുന്നുണ്ടെന്നും സി.കെ. പദ്മനാഭൻ പറഞ്ഞു. ഇതിനിടെ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എ​ൻ. ഹ​രി​ദാ​സി​ന്‍റെ പ​ത്രി​ക ത​ള്ളി​യ​തു​സം​ബ​ന്ധി​ച്ച് ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വം റി​പ്പോ​ർ​ട്ട് തേ​ടി.

കേ​ര​ള​ത്തി​ൽ പ്ര​ധാ​ന​പ്പെ​ട്ട മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നും ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റു​ത​ന്നെ മ​ത്സ​രി​ക്കു​ക​യും ചെ​യ്യു​ന്ന മ​ണ്ഡ​ല​ത്തി​ലെ പ​ത്രി​ക ത​ള്ളി​യ​ത് അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കേ​ന്ദ്ര​നേ​തൃ​ത്വം നോ​ക്കി​ക്കാ​ണു​ന്ന​ത്. എ​ൻ. ഹ​രി​ദാ​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ 25 ന് ​ത​ല​ശേ​രി​യി​ൽ എ​ത്താ​നി​രി​ക്കെ​യാ​ണ് പാ​ർ​ട്ടി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി പ​ത്രി​ക ത​ള്ളി​പ്പോ​യ​ത്. പ​ത്രി​ക ത​ള്ളി​യ​തി​നെ​തി​രേ സ്ഥാ​നാ​ർ​ഥി ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​നെ സ​മീ​പി​ച്ചെ​ങ്കി​ലും അ​നു​കൂ​ല​വി​ധി ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​നി ഡി​വി​ഷ​ൻ ബെ​ഞ്ചി​നെ സ​മീ​പി​ക്കാ​നാ​ണ് തീ​രു​മാ​നം. ഡി​വി​ഷ​ൻ ബെ​ഞ്ചി​ൽ​നി​ന്ന് അ​നു​കൂ​ല വി​ധി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ബി​ജെ​പി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

mit-shah-15808

അ​തേ​സ​മ​യം, കേ​ന്ദ്ര​മ​ന്ത്രി അ​മി​ത്ഷാ​യു​ടെ ത​ല​ശേ​രി​യി​ലെ പ​രി​പാ​ടി റ​ദ്ദാ​ക്കി​യ​താ​യി സൂ​ച​ന​യു​ണ്ട്. കോ​ട​തി​ക​ളി​ൽ​നി​ന്ന് അ​നു​കൂ​ല​വി​ധി​യു​ണ്ടാ​യാ​ൽ മാ​ത്ര​മേ അ​മി​ത്ഷാ​യു​ടെ ത​ല​ശേ​രി സ​ന്ദ​ർ​ശ​നം പു​ന​രാ​ലോ​ചി​ക്കൂ​വെ​ന്നാ​ണ് ബി​ജെ​പി കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​വ​രം. പ​ത്രി​ക ത​ള്ളാ​നി​ട​യാ​ക്കി​യ​തി​ൽ സം​ഘ്പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ ക​ടു​ത്ത അ​തൃ​പ്തി​യും അ​മ​ർ​ഷ​വു​മു​ണ്ട്. പാ​ർ​ട്ടി​യു​ടെ പ്ര​സ്റ്റീ​ജ് മ​ണ്ഡ​ല​മാ​യ ത​ല​ശേ​രി​യി​ലു​ണ്ടാ​യ ഈ ​സാ​ഹ​ച​ര്യം നേ​തൃ​ത്വ​ത്തി​ന്‍റെ പി​ടി​പ്പു​കേ​ടാ​ണെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ക്കു​ന്നു. കോ​ട​തി​വി​ധി​ക​ൾ അ​നു​കൂ​ല​മ​ല്ലെ​ങ്കി​ൽ മ​നഃ​സാ​ക്ഷി വോ​ട്ടെ​ന്ന പ്ര​ഖ്യാ​പ​ന​മാ​ണോ നേ​തൃ​ത്വ​ത്തി​ൽ​നി​ന്നു​ണ്ടാ​കു​ക എ​ന്ന ചോ​ദ്യ​വും ഇ​വ​ർ​ക്കി​ട​യി​ൽ​നി​ന്ന് ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ണ്ട്.

വി​ധി അ​നു​കൂ​ല​മ​ല്ലെ​ങ്കി​ൽ സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി​യാ​യ സി.​ഒ.​ടി. ന​സീ​റി​നെ എ​ൻ​ഡി​എ പി​ന്തു​ണ​യ്ക്കു​മെ​ന്ന പ്ര​ചാ​ര​ണ​മു​ണ്ട്. ഇ​തേ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ളോ​ട് "ചി​ന്തി​ക്കു​ന്നു' എ​ന്ന മ​റു​പ​ടി​യാ​ണ് സി​ഒ.ടി ന​സീ​ർ ന​ൽ​കി​യ​ത്. സി​പി​എ​മ്മി​ന്‍റെ മു​ൻ പ്രാ​ദേ​ശി​ക​നേ​താ​വും മു​ൻ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​റു​മാ​യ സി.​ഒ.​ടി. ന​സീ​റി​നെ പി​ന്തു​ണ​യ്ക്കു​ന്ന​ത് രാ​ഷ്ട്രീ​യ​നേ​ട്ട​മു​ണ്ടാ​ക്കു​മെ​ന്ന് എ​ൻ​ഡി​എ​യി​ലെ ഒ​രു​വി​ഭാ​ഗം പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ സം​ഘ്പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ ത​യാ​റ​ല്ല. മ​നഃ​സാ​ക്ഷി വോ​ട്ടി​ന് ആ​ഹ്വാ​നം ന​ൽ​കി​യാ​ൽ പ്ര​വ​ർ​ത്ത​ക​രു​ടെ വോ​ട്ട് ആ​ർ​ക്കു ല​ഭി​ക്കു​മെ​ന്ന​തും ച​ർ​ച്ച​യാ​ണ്. ത​ല​ശേ​രി​യി​ൽ ഏ​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ജ​യി​ച്ചാ​ലും ബി​ജെ​പി​യു​ടെ വോ​ട്ട് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ വ​രും​ദി​ന​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ​കേ​ര​ള​ത്തി​ൽ ച​ർ​ച്ച​യാ​യി മാ​റു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

ഇ​പ്പോ​ൾ​ത്ത​ന്നെ ബി​ജെ​പി ഡീൽ സം​ബ​ന്ധി​ച്ചു​ള്ള ആ​രോ​പ​ണ​ങ്ങ​ളു​മാ​യാ​ണ് മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്. എന്നാൽ ബി.ജെ.പി ഈ വാദം തള്ളിക്കളഞ്ഞിട്ടുണ്ട്. ക്ലറിക്കൽ മിസ് റ്റേക്ക് മാത്രമാണ് എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പത്രിക തള്ളാൻ കാരണമെന്നാണ് ബി.ജെ.പി നേതാക്കളുടെ വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+