മധ്യവയസ്‌കയെ വെട്ടിപരുക്കേല്‍പ്പിച്ച കേസില്‍ സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍
കാക്കയങ്ങാട്: കുടുംബവഴക്കിനെ തുടര്‍ന്ന് ഇരിട്ടി ആറളത്ത് തനിച്ചു താമസിക്കുന്ന മധ്യവയസ്‌കയെ വെട്ടിപരുക്കേല്‍പ്പിച്ച കേസില്‍ സഹോദരിയുടെ ഭര്‍ത്താവിനെ പൊലിസ് അറസ്റ്റു ചെയ്തു. ആറളം ഏച്ചിലത്തെ കുന്നുമ്മല്‍ രാധ(58)യെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രാധയുടെ സഹോദരി ഭര്‍ത്താവ് വിളക്കോട് ചാക്കാട് സ്വദേശി പാലക്കല്‍ പെരുടി സജീവനാ(50)ണ് അറസ്റ്റിലായത്. കുടുംബവഴക്കിനെ തുടര്‍ന്ന് വീട്ടമ്മയോടുള്ള മുന്‍വൈരാഗ്യമാണ് അക്രമം നടത്താന്‍ കാരണമെന്ന് പ്രതി മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.
ജൂലൈ 18ന് രാത്രി ഒന്‍പതോടെയാണ് സംഭവം. ഏറെക്കാലമായി തനിച്ചു താമസിക്കുകയായിരുന്നു കുന്നുമ്മല്‍ രാധയെന്ന മധ്യവയസ്‌ക. അക്രമത്തില്‍ ചെവിക്ക് വെട്ടേറ്റ് മുറിഞ്ഞ് തൂങ്ങിയ നിലയിലായിരുന്നു. താടിയെല്ലിന് ഇരുഭാഗത്തും ക്ഷതമേറ്റിരുന്നു. കാലിന് ആഴത്തിലുള്ള മുറിവേറ്റു. ഗുരുതര പരിക്കേറ്റ രാധയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ്ആശുപത്രിയിലെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആക്രമത്തിനിരയായ മധ്യവയസ്‌കയുടെ മൊഴികളിലെ വൈരുധ്യം കേസില്‍ ദുരൂഹത വര്‍ധിപ്പിച്ചു. അക്രമത്തിനു പിന്നില്‍ മോഷണമല്ലെന്നു പ്രാഥമിക അന്വേഷണത്തില്‍ നിന്നും പൊലിസിന് വ്യക്തമായിരുന്നു.അക്രമിക്കപ്പെട്ട സ്ത്രീയുടെ മൊഴികളിലെ വൈരുധ്യമാണ് പൊലിസിനെ വിശദമായ അന്വേഷണത്തിന് പ്രേരിപ്പിച്ചത്.

താന്‍ വീണ് പരിക്കേറ്റതാണെന്നാണ് രാധ സമീപവാസികളോട് പറഞ്ഞത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആറളം പോലിസിനോട് മോഷ്ടാവാണ് അക്രമിച്ചതെന്നും കഴുത്തിലും കാതിലുമുള്ള സ്വര്‍ണാഭരണങ്ങള്‍ കവരുന്നത് ചെറുക്കുമ്പോഴാണ് ആക്രമിച്ചതെന്നുമാണ് പിന്നീട് ഇവര്‍ മൊഴി നല്‍കിയത്. മോഷണശ്രമം നടന്നതായി കണ്ടെത്താന്‍ സാധിക്കാത്തതും പോലിസ് അന്വേഷണ സംഘത്തിന് പിടിവള്ളിയായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയുടെ മൊഴിയെടുക്കാന്‍ പോലിസ് പലവട്ടം ശ്രമിച്ചിട്ടും അന്വേഷണവുമായി സഹകരിക്കുന്നതിനോ വ്യക്തമായ മൊഴി നല്‍കുന്നതിനോ ഇവര്‍ തയ്യാറായിരുന്നില്ല. നേരത്തെയും പലക്രിമിനല്‍ കേസിലുംകുറ്റാരോപതിനായാളാണ് പിടിയിലായ പ്രതി സജീവന്‍.
സംഭവ ദിവസം സജീവന്‍ കൂട്ടക്കളത്തുണ്ടായതായ വിവരത്തെ തുടര്‍ന്ന് പോലിസ് ഉദ്യോഗസ്ഥര്‍ ഇയാളെ ആദ്യദിനം ചോദ്യം ചെയ്‌തെങ്കിലും താന്‍ കൂട്ടക്കളത്തുണ്ടായിരുന്നില്ലെന്ന മൊഴിയാണ് നല്‍കിയത്. ഇതോടെ അന്വേഷണം ഇയാളെ കേന്ദ്രീകരിച്ച് നീങ്ങി. പിടിച്ചുപറിയുള്‍പ്പെടെ പതിനഞ്ചോളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് പിടിയിലായ സജീവനെന്നു പൊലിസ് പറഞ്ഞു.
ഇരിട്ടി ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാമാന്റെ മേല്‍നോട്ടത്തില്‍ ആറളം പോലീസ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ദാസ്, പ്രിന്‍സിപ്പല്‍ എസ്.ഐ ശ്രീജേഷ്, അഡി. എസ്ഐ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് കേസന്വേഷിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ രാധ ഏറെക്കാലമായി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലായിരുന്നു.












Click it and Unblock the Notifications