സാനിറ്ററി ഇൻസ്പെക്ടർ കോഴ്സ് കഴിഞ്ഞവരെ സർക്കാർ അവഗണിക്കുന്നതായി ഉദ്യോഗാർത്ഥികളുടെ പരാതി
കണ്ണൂർ:സർക്കാർ കൊവിഡ് കാലത്ത് ഗ്രാമ- നഗര ഭേദമന്യേ വളൻഡിയർമാരായി നിയോഗിച്ച സാനിറ്ററി കോഴ്സ് കഴിഞ്ഞ ആരോഗ്യ പ്രവർത്തകരെ ആവശ്യം കഴിഞ്ഞപ്പോൾ അവഗണിക്കുന്നതായി പരാതി. ഹെൽത്ത് ഇൻസ്പെക്ടർ ഇന്റർവ്യൂവിൽ നിന്ന് തങ്ങളെ മാറ്റി നിർത്തിയതായാണ് ഇവർ പരാതി ഉന്നയിച്ചിരിക്കുന്നത്.ഇതിൽ പ്രതിഷേധിച്ച് ആരോഗ്യ മന്ത്രി, ജില്ലാ കലക്ടർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു.

കൊവിഡ് കാലത്ത് എൻ.ആർ.എച്ച്.എം പദ്ധതിയിൽ മുന്നണി പോരാളികളായി പ്രവർത്തിച്ച തങ്ങളെ നിർദാക്ഷിണ്യം പിരിച്ചുവിട്ടു കൊണ്ടിരിക്കുകയാണ്.2008 വരെ പൂണെയിൽ നിന്നും ബൽഗാമിൽ നിന്നും കോഴ്സ് കഴിഞ്ഞവരെ ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിലേക്ക് പരിഗണിക്കാറില്ല. കേരളത്തിൽ ജെ.എച്ച്.ഐ കോഴ്സ് തുടങ്ങുന്നതിന് മുൻപ് പുറത്തു പോയി കോഴ്സ് പാസായവരാണ് ആരോഗ്യ വകുപ്പിൽ ഭൂരിഭാഗവും ജോലി ചെയ്യുന്നത് ' എംപ്ളോയ്മെൻ്റ് എക്സ്ചേഞ്ചിൽ പേർ രജിസ്റ്റർ ചെയ്ത തങ്ങളോട് സർക്കാർ കാണിക്കുന്നത് അനീതിയാണെന്നും ഉദ്യോഗാർത്ഥികളുടെ പ്രതിനിധികളായ സുധീർ, രാജേഷ് എന്നിവർ പറഞ്ഞു.
Recommended Video
ഇതാര്... ഭൂമിയിലേക്ക് ഇറങ്ങി വന്ന മാലാഖയോ; അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് വൈറല്‍
കണ്ണൂർ കാസർകോട് ജില്ലകളിൽ നിന്നായി ഏകദേശം അറുപതോളം പേരാണ് കണ്ണൂർ ഡി.എം.ഒ ഓഫിസിൽ ഹെൽത്ത് ഇൻസ്പെക്ടർ ഇൻ്റർവ്യൂവിനെത്തിയത്. എന്നാൽ സർക്കാർ ആശുപത്രികളിലേക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കും ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സിൽ ഡിപ്ളോമ കോഴ്സ് സർട്ടിഫിക്കറ്റുള്ളവരെ മാത്രമാണ് പരിഗണിച്ചതെന്നും സാനിറ്ററി കോഴ്സ് യോഗ്യതയുള്ളവരെ പരിഗണിച്ചിട്ടില്ലെന്നും ഡി.എം.ഒ.ഓഫിസിൽ നിന്നും അറിയിച്ചു. എന്നാൽ ഇക്കാര്യം പരസ്യപ്പെടുത്തിയിട്ടില്ലെന്നും അതിനാലാണ് ഇൻ്റർവ്യുവിനെത്തിയ തെന്നും സാനിറ്ററി കോഴ്സ് പാസായ ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി.












Click it and Unblock the Notifications