Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരക്കുലോറി ഡി.വൈഡറിലിടിച്ചു കയറി: വാഹന അപകടങ്ങള്‍ക്കു അറുതിയാകാതെ കണ്ണൂര്‍ നഗരം

കണ്ണൂര്‍: ഗതാഗതപരിഷ്‌കരണമേര്‍പ്പെടുത്തിയെങ്കിലും കണ്ണൂര്‍ നഗരത്തില്‍ വാഹനാപകടങ്ങള്‍ കുറയുന്നില്ല. കണ്ണൂര്‍ നഗരത്തിലെ സ്ഥിരം അപകടമേഖല മേഖലയായ താവക്കരയില്‍ വീണ്ടും വാഹനാപകടം രണ്ടു മാസം മുന്‍പ് കാറിടിച്ചു ബൈക്ക് യാത്രക്കാരായ ഹോട്ടല്‍ സ്‌കൈപാലസ് ജീവനക്കാരായിരുന്ന അങ്കമാലി സ്വദേശികളായ രണ്ടുയുവാക്കള്‍ കൊല്ലപ്പെട്ട താവക്കര വണ്‍വേ റോഡിലാണ് തിങ്കളാഴ്ച്ച പകലും അപകടമുണ്ടായത്.

kannur

ഇതിലൂടെ കടന്നു വന്ന ചരക്ക് ലോറി ഡിവൈഡറില്‍ ഇടിച്ചാണ് അപകടം.ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട ലോറി സൈഡിലെ ഭിത്തിയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ലോറിക്കുള്ളില്‍ കുടുങ്ങിയ കുടുങ്ങിയ ഡ്രൈവറെ പോലീസും ഫയര്‍ഫോഴ്‌സും ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്തു .ആലപ്പുഴ ഹരിപ്പാട് സ്വദേശി ഡ്രൈവര്‍ സുരേഷിനാണ് പരിക്കേറ്റ ത്. രക്ഷാപ്രവര്‍ത്തിനിടെ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കെ.പ്രീയേഷിനും പരുക്കേറ്റു. ഇദ്ദേഹത്തിന്റെ കണ്ണിനാണ് പരിക്കേറ്റത്. ഇയാളെയും ഡ്രൈവറെയും ജില്ലാ ആശുപതിയിലേക്ക് കൊണ്ടു പോയി. ഡ്രൈവര്‍ക്ക് കാലിന് സാരമായി പരിക്കേഒിട്ടുണ്ട്.

ഡ്രൈവറുടെ സഹായിയും പത്തനംതിട്ട സ്വദേശിയുമായ ക്‌ളീനര്‍ സതീഷ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.ഡല്‍ഹിയില്‍ നിന്ന് കോട്ടക്കലിലേക്ക് പോവുകയായിരുന്ന ചരക്കു ലോറിയാണ് അപകടത്തില്‍പ്പെട്ടത് അപകടത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ വാഹഗതാഗതം മുടങ്ങി.കണ്ണൂര്‍ നഗരത്തില്‍ നേരത്തെ ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി പൊലിസ് വലിയ വാഹനങ്ങളെ നഗരത്തില്‍ തിരക്കേറിയ രാവിലെയും വൈകുന്നേരവുും പ്രവേശിക്കുന്നത് വിലക്കിയിരുന്നുവെങ്കിലും ഇതു ഫലം ചെയ്തിട്ടില്ലെന്നാണ് നഗരവാസികളുടെ അഭിപ്രായം. കണ്ണൂര്‍ നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നാണ് താവക്കര-പ്‌ളാസ റോഡ്. ഇവിടെ അപകടങ്ങള്‍ നിത്യസംഭവമായി മാറുകയാണ്. ഗതാഗതനിയമങ്ങള്‍ ലംഘിച്ചുകൊണ്ടു ഓടുന്ന വാഹനങ്ങളെനിയന്ത്രിക്കുമെന്ന് ട്രാഫിക്ക് പൊലിസ് അറിയിച്ചു.

Recommended Video

cmsvideo
    ഒമിക്രോണ്‍ പാരയാകും മൂന്നാം ഡോസ് വാക്‌സിന്‍ അടിയന്തരമായി നല്‍കും | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+