'സംസ്ഥാനത്ത് ഗർഭാശയ കാൻസർ ഗണ്യമായി കുറഞ്ഞു, സ്‌തനാർബുദം കൂടാൻ കാരണം ജീവിതശൈലി'; ഡോ. എം.വി പിള്ള
കണ്ണൂര്‍: സംസ്ഥാനത്ത് കഴിഞ്ഞ ഏഴ് വര്‍ഷ കാലയളവില്‍ ഗര്‍ഭാശയ കാന്‍സര്‍ ഗണ്യമായി കുറഞ്ഞുവെന്ന് ലോക പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. എം.വി പിള്ള . കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം സ്തനാര്‍ബുദം സംസ്ഥാനത്ത് കൂടാന്‍ കാരണം ജീവിത ശൈലിരോഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കാന്‍സര്‍ ചികിത്സയല്ല പരിരക്ഷയാണ് ആവശ്യം. ആദ്യ ഘട്ടത്തില്‍ തന്നെ കാന്‍സര്‍ കണ്ടെത്താന്‍ സൗകര്യങ്ങള്‍ ഉണ്ടാവണം. വുമണ്‍ പാപ്പിലോമ വൈറസാണ് പ്രധാനമായും ഗര്‍ഭാശയ ഗള നാള കാന്‍സറിന് കാരണമാകുന്നത്. വാക്‌സിനേഷനിലൂടെ ഒരു പരിധിവരെ തടയാന്‍ സാധിക്കുമെന്ന കണ്ടെത്തലും ഉയര്‍ന്ന ആരോഗ്യ അവബോധവും കൂടെകൂടെയുളള പരിശോധനകളും ക്വാണ്ടത്തിന്റെ ഉപയോഗത്തിലുണ്ടായ വര്‍ദ്ധനവും ഗളാശയ കാന്‍സര്‍ കുറയാന്‍ കാരണമായതായി അദ്ദേഹം പറഞ്ഞു.

വായിലെ കാന്‍സറിലും വളരെ കുറവുണ്ടായിട്ടുണ്ട്. കാരണം പുകവലിയും മുറുക്കാന്‍ ഉപയോഗിച്ചുളള ചവ പോലുളള ശീലങ്ങളും സമൂഹത്തില്‍ ഒരു പരിധിവരെ കുറഞ്ഞു. ഇത് വായിലെ കാന്‍സര്‍ ഉണ്ടാകുന്നതിനുളള സാധ്യതകളെ ഇല്ലാതാക്കിയിട്ടുണ്ട്. എന്നാല്‍ ഫാസ്റ്റ്ഫുഡ് ഉപയോഗം ഉള്‍പ്പെടെ ജീവിത ശൈലിയിലുണ്ടായ മാറ്റം സ്തനാര്‍ബുദം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നതായി അദ്ദേഹം പറഞ്ഞു. കരള്‍ കാന്‍സറും വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും ഇത് തടയുന്നതിനായുളള വാക്‌സിനേഷന്‍ എത്തുന്നുവെന്നത് ആശ്വാസം തരുന്നതാണ്.
ജീവിത ശൈലിയുടെ ഭാഗമായി ശാരീരിക അളവും തൂക്കവും തമ്മിലുളള വലിയ അന്തരം സ്തനാര്‍ബുദത്തിനും കരള്‍ കാന്‍സറിനും കാരണമാവുകയാണ്. ശരീരത്തിന്റെ ഉയരത്തിനനുസരിച്ചുളള തൂക്കം നിലനിര്‍ത്തുകയെന്നത് കാന്‍സര്‍ തടയുന്നതിന് അഭികാമ്യമാണ്. മദ്യപാനമുളള എല്ലാവര്‍ക്കും രോഗമില്ലല്ലൊ എന്ന ചോദ്യത്തിനുത്തരം ഒരോ വ്യക്തിയുടേയും ജീനുകള്‍ വ്യത്യസ്തമാണ് എന്നതാണ്. മദ്യപാന ശീലം ഉണ്ടെങ്കിലും ജീനുകള്‍ ചിലരെ സംരക്ഷിച്ചേക്കാം. ഒരു പക്ഷേ രോഗം വരാതിരിക്കാമെങ്കിലും പരിധി കഴിഞ്ഞാല്‍ രോഗം ബാധിക്കാം.
ശ്വാസ നാള കാന്‍സറാണ് ഏറ്റവും വലിയ കൊലയാളിയായി നിലനില്‍ക്കുന്നത്. പുകവലി ഒഴിവാക്കിയാല്‍ നിരക്ക് കുറയ്ക്കാമെങ്കിലും പുകവലിക്കാത്തവരില്‍ കാണപ്പെടുന്ന അഡിനോകാര്‍സിനോമ എന്ന ശ്വാസനാള കാന്‍സര്‍ വര്‍ധിച്ചത് ആശങ്കയുണ്ടാക്കുന്നതാണ്.
ഏത് കാന്‍സറും തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ മുളയിലെ നുള്ളിക്കളയാം. കേരളത്തിലെ മിക്ക ആശുപത്രികളിലും കാന്‍സര്‍ ചികിത്സയ്‌ക്കെത്തുന്നവര്‍ മൂന്നും നാലും സ്റ്റേജ് പിന്നിട്ടവരാണെന്നതാണ് നിര്‍ഭാഗ്യകരം. മികച്ച കാന്‍സര്‍ കെയര്‍ സ്ഥാപനങ്ങളും മികച്ച ഡോക്ടര്‍മാരുടെ ടീമുമാണ് കേരളത്തില്‍ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സിജിഉലഹന്നാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിജേഷ് സ്വാഗതവും വൈസ് പ്രസിഡണ്ട് സബിന നന്ദിയും പറഞ്ഞു.












Click it and Unblock the Notifications