കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചക്കരക്കൽ പ്രജീഷ് വധം: മുഖ്യപ്രതികൾ മംഗളുരുവിലേക്ക് മുങ്ങിയതായി അന്വേഷണ സംഘം

  • By Desk
Google Oneindia Malayalam News

ചക്കരക്കൽ: നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും നാലു ലക്ഷം രൂപ വിലവരുന്ന തേക്കുമര. ഉരുപ്പിടികൾ കവർച്ച ചെയ്ത കേസിൽ സാക്ഷിമൊഴി നൽകിയ യുവാവിനെ കൊന്ന് കനാലിൽ തള്ളിയ കേസിൽ മുഖ്യ പ്രതികൾക്കായി പോലീസ് അന്വേഷണം ശക്തമാക്കി. ചക്കരക്കല്ലിൽ കൊല്ലപ്പെട്ട പ്രശാന്തിയിൽ ഇപ്രജീഷിൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പോലീസിന് ലഭിച്ചു. കൊല നടത്തുകയെന്ന ആസൂത്രണത്തോടെ യുവാവിനെ വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിൽ നിന്നും വ്യക്തമായിട്ടുള്ളത്.

ഉമ്മന്‍ചാണ്ടിയെ വീഴ്ത്തി തിരുവഞ്ചൂര്‍?: കോട്ടയത്ത് ഡിസിസി അധ്യക്ഷനാവാന്‍ ഈ നേതാവ്ഉമ്മന്‍ചാണ്ടിയെ വീഴ്ത്തി തിരുവഞ്ചൂര്‍?: കോട്ടയത്ത് ഡിസിസി അധ്യക്ഷനാവാന്‍ ഈ നേതാവ്

കൊല്ലപ്പെട്ടയുവാവിൻ്റെ തലയിൽ പത്തോളം മുറിവുകളുണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. തലയ്ക്ക്മാരാകായുധം കൊണ്ട് അടിയേറ്റ. ആഴത്തിലുള്ള മുറിവുകളാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു. ഈ കേസിൽ കഴിഞ്ഞദിവസം ചക്കരക്കൽ പോലീസ്‌ കസ്‌റ്റഡിയിലെടുത്ത മുഴപ്പാല പള്ളിച്ചാൽ ഹൗസിലെ ചങ്ങംപൊയിൽ പ്രശാന്തിനെ,(40) തലശേരി സിജെഎം കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ്‌ ചെയ്തിട്ടുണ്ട്.

kannur-16299218

ചക്കരക്കൽ മിടാവിലോട്ടെ 'പ്രശാന്തി’ നിവാസിൽ ഇ പ്രജീഷിനെ(33)യാണ്‌ കൊലപ്പെടുത്തി കനാലിൽ തള്ളിയത്‌. കൊലപാതകത്തിൽ പ്രശാന്തന്‌ വ്യക്തമായ പങ്കുണ്ടെന്ന് ചോദ്യംചെയ്യലിൽ ബോധ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. മറ്റു പ്രതികളായ മിടാവിലോട്ട് കൊല്ലറോത്ത് ഹൗസിൽ അബ്ദുൾ ഷുക്കൂർ(43), പൊതുവാച്ചേരി മാകുന്നത്ത് വീട്ടിൽ എ റിയാസ്(36) എന്നിവർ ഒളിവിലാണ്. ഇവരെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇരുവരും മംഗളൂരുവിൽ ഒളിവിൽ കഴിയുകയാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൊബൈൽ ടവർ ലൊക്കെഷൻ നീരീക്ഷച്ചതനുസരിച്ചാണ് ഈ വിവരം ലഭിച്ചത്. പ്രതികളെ പിടികൂടുന്നതിനായി അന്വേഷണ സംഘം ശ്രമങ്ങൾ നടത്തിവരികയാണ്.

താഴെ മൗവ്വഞ്ചേരിയിലെ നിർമാണത്തിലുള്ള വീട്ടിൽനിന്ന് കഴിഞ്ഞ മാസം അബ്ദുൾ ഷുക്കൂറും റിയാസും നാലുലക്ഷം രൂപ വിലവരുന്ന മര ഉരുപ്പടികൾ മോഷ്ടിച്ചിരുന്നു. ഈ മാസം ഒമ്പതിന്‌ ഇരുവരും അറസ്‌റ്റിലായിരുന്നു. സുഹൃത്തായ പ്രജീഷ്‌ തങ്ങളെ ഒറ്റിയതിലുള്ള പ്രതികാരമാണ് കൊലപാതകത്തിനു പിന്നിലെന്ന്‌ പോലീസ്‌ പറഞ്ഞു. കാണാതായ 19ന്‌ പ്രശാന്തൻ മറ്റുപ്രതികളുടെ നിർദേശപ്രകാരം പ്രജീഷിനെ കൂട്ടി മദ്യപിക്കാനായി കുട്ടിക്കുന്നുമ്മലിലെത്തുകയായിരുന്നു. സംഘം ചേർന്ന് മദ്യപിക്കുന്നതിനിടെ താനാണ് വിവരം പോലീസിനോട്‌ പറഞ്ഞതെന്ന്‌ പ്രജീഷ് സമ്മതിച്ചുവെന്നാണ് വിവരം. ഇതിനെ തുടർന്നാണ് പ്രജീഷിനെ പ്രതികൾ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി മൃതദേഹം പൊളിത്തീൻ കവറിൽ പൊതിഞ്ഞ് പൊതുവാച്ചേരി മണിക്കീൽ അമ്പലം റോഡിലെ കരുണൻ പീടികയ്ക്കു സമീപത്തെ കനാലിൽ തള്ളിയത്‌.

കൊല നടന്ന ചക്കരക്കൽ കുട്ടി കുന്നുമ്മൽ സ്ഥലത്തുനിന്ന്‌ പ്രജീഷിന്റെ ചെരുപ്പും ഷർട്ടും പൊലീസിന് ലഭിച്ചിരുന്നു. മോഷണക്കേസിൽ ചോദ്യം ചെയ്ത് വിട്ടയച്ചയാളാണ് അറസ്റ്റിലായ പ്രശാന്തൻ. ഇയാളിൽനിന്നും പ്രതികളിലൊരാളുടെ ഭാര്യയിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ മൃതദേഹം തള്ളിയ കനാൽ ഭാഗത്തു നിന്നും പോലീസ് കണ്ടെത്തിയത്. ആസൂത്രിത കൊലപാതകമാണെന്നാണ്‌ നിഗമനം. പ്രജീഷിന്റെ ശരീരത്തിൽ ആയുധംകൊണ്ടുള്ള പത്തിലധികം മുറിവുള്ളതായി പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞത് കൊലയ്ക്കു പിന്നിലെ ആസൂത്രിത ഗൂഢാലോചനയിലേക്ക് വിരൽ ചൂണ്ടുന്നതായി പോലീസ് പറഞ്ഞു.

Recommended Video

cmsvideo
India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam

കണ്ണൂർ സിറ്റി പോലീസ്‌ കമീഷണർ ആർ ഇളങ്കോ, എസിപി പി പി സദാനന്ദൻ എന്നിവർ ചക്കരക്കൽ സ്റ്റേഷനിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. ചക്കരക്കൽ സി ഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. കേസിലെ മുഖ്യപ്രതികളെ ഉടൻ പിടികൂടുന്നതിനായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ കേസിൽ റിമാൻഡിലായ പ്രതി പ്രശാന്തിനെ ചോദ്യം ചെയ്യാനും തെളിവെടുക്കാനുമായി കോടതിയിൽ അപേക്ഷ നൽകി കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

English summary
Chakkarakkal Prajeesh murder case: Police have doubts on main accused escapes to Mangaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X