Get Updates
Get notified of breaking news, exclusive insights, and must-see stories!

ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ വന്‍ തീപിടുത്തം; അട്ടിമറി ആരോപണത്തില്‍ പൊലീസ് അന്വേഷണം

ചക്കരക്കല്‍: കണ്ണൂര്‍ കോര്‍പ്പറേഷനിലെ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലുണ്ടായ വന്‍ തീപിടുത്തത്തില്‍ അട്ടിമറി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണമാരംഭിച്ചു. തീപിടിത്തമുണ്ടായ ട്രഞ്ചിംഗ് ഗ്രൗണ്ട് മേയര്‍ ടിഒ മോഹനന്‍ സന്ദര്‍ശിച്ചു. മേയറുടെ നിര്‍ദേശപ്രകാരം തലശേരി, ഇരിട്ടി, മട്ടന്നൂര്‍ എന്നിവടങ്ങളില്‍ നിന്നും കൂടുതല്‍ ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്.

ഏകദേശം പത്ത് മണിക്കൂറോളമെടുത്താണ് ഫയര്‍ഫോഴ്‌സ് തീയണച്ചത്. അതേസമയം ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ തുടര്‍ച്ചയായി തീ പിടിത്തമുണ്ടാകുന്നുവെന്ന കോര്‍പ്പറേഷന്‍ അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് ചക്കരക്കല്‍ പൊലിസ് അന്വേഷണമാരംഭിച്ചത്. ബ്രഹ്‌മപുരത്തിന് ശേഷം മാലിന്യ കൂമ്പാരത്തിന് തീ പിടിക്കുന്ന രണ്ടാമത്തെ കോര്‍പ്പറേഷനാണ് കണ്ണൂര്‍. കിലോമീറ്ററോളം ദൂരത്തില്‍ ആണ് തീ പിടിത്തത്തെ തുടര്‍ന്ന് വിഷപുക പരന്നത്.

FIRE

ചേലോറയിലെ നൂറോളം വീട്ടുകാര്‍ക്ക് ഞായറാഴ്ച്ച പുലര്‍ച്ചെ മുതല്‍ വിഷപുക ശ്വസിക്കേണ്ടി വന്നു. ബ്രഹ്‌മപുരത്തിന് സമാനമായി ടണ്‍ കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് ഇവിടേയും കത്തിയത്. ഏക്കറുകളോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ തന്നെയാണ് കോര്‍പ്പറേഷന്‍ മാലിന്യ സംസ്‌കരണ പ്‌ളാന്റുമുള്ളത്. ഞായറാഴ്ച്ച പുലര്‍ച്ചെ മൂന്നര മണിക്കാണ് തീപിടുത്തം ശ്രദ്ധയില്‍പ്പെടുന്നത്.

തീ ആളി പടരുന്നത് കണ്ട് പ്രദേശവാസികളാണ് കോര്‍പ്പറേഷന്‍ അധികൃതരെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചത്. ഉടന്‍ കണ്ണൂരില്‍ നിന്നും മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി തീയണക്കല്‍ തുടങ്ങി. മാനംമുട്ടെ പടര്‍ന്നു പിടിച്ച തീ മണിക്കൂറുകളോളം ശ്രമഫലത്തിനൊടുവിലാണ് നിയന്ത്രണ വിധേയമാക്കിയത്. അഗ്നിശമന സേനാ വിഭാഗം കണ്ണൂര്‍ റീജിനല്‍ ഓഫീസര്‍ പി രഞ്ജിത്ത് അസി. ഫയര്‍ ഓഫിസര്‍മാരായ വേണുഗോപാല്‍, രാജീവന്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+