Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈഫ് ഗാർഡുമാരെ സ്ഥിരപ്പെടുത്താതെ സർക്കാർ വഞ്ചിച്ചു: പ്രതിഷേധവുമായി സിഐടിയു നേതാവ്

കണ്ണൂർ: ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന ലൈഫ് ഗാർഡുമാർക്ക് സ്ഥിരം നിയമനം നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധവുമായി സിഐടിയു നേതാവ് കെപി സഹദേവൻ ജീവൻ പണയം വെച്ചു വിനോദ സഞ്ചാര മേഖലയിൽ ജോലി ചെയ്യുന്ന ലൈഫ് ഗാർഡുമാരെ സ്ഥിരപ്പെടുത്താനുള്ള നിവേദനം സർക്കാർ തള്ളിയത് മനുഷ്യത്വരഹിതമാണെന്ന് സഹദേവൻ ആരോപിച്ചു.

കഴിഞ്ഞ 35 വർഷമായി ഈ മേഖലയിൽ ജോലി ചെയ്യുന്ന ലൈഫ് ഗാർഡർമാരെ സർക്കാർ നിരന്തരം അവഗണിക്കുകയാണ്. ദിവസക്കൂലിക്കാരായ ലൈഫ് ഗാർഡുമാരെ സ്ഥിരപ്പെടുത്താൻ ഇനിയെങ്കിലും സർക്കാർ തയ്യാറാകണമെന്നും സഹദേവൻ ആവശ്യപ്പെട്ടു. ടുറിസം വകുപ്പ് ലൈഫ് ഗാർഡു മാർക്കായി 2017 ൽ സമർപ്പിച്ച പാക്കേജ് നടപ്പിലാക്കണം. 35 വർഷമായി തുടർന്നു വന്നിരുന്ന ഡ്യൂട്ടി മാറ്റിയതു കാരണം ഹോംഗാർഡുമാരുടെ ആരോഗ്യം തകർന്നിരിക്കുകയാണ്. പുതിയ ഡ്യൂട്ടി ക്രമം മാറ്റാൻ സർക്കാർ തയ്യാറാകണം.

 kannur-map-18-1

ടൂറിസം മേഖല ശക്തമായ കേരളത്തിൽ കോവളം മുതൽ കാസർകോട് വരെയുള്ള തീരദേശത്തെ ടൂറിസം ബീച്ചുകളിൽ ജീവൻ പണയം വെച്ചു ജോലി ചെയ്യുന്ന ലൈഫ് ഗാർഡുമാരുടെ ജീവിതം അരക്ഷിതാവസ്ഥയിലായിട്ട് കാലം കുറെയായിട്ടും സർക്കാർ ചെറുവിരലനക്കാൻ തയ്യാറാവുന്നില്ലെന്നും സഹദേവൻ ആരോപിച്ചു.

21 ബീച്ചുകളിൽ കഴിഞ്ഞ 35 വർഷമായി സ്വജീവൻ പണയപ്പെടുത്തി ദിവസക്കൂലി അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ലൈഫ് ഗാർഡുകളുടെ തൊഴിലിനും ജീവനും യാതൊരു സുരക്ഷിതത്വവുമില്ലെന്നതാണ് ഏറെ ദയനീയം കടലിൽ ഉല്ലസിക്കുന്ന വിനോദ സഞ്ചാരികൾക്ക് സുരക്ഷ നൽകുന്നത് ലൈഫ് ഗാർഡുമാരാണ്.

സംസ്ഥാന തല നീന്തൽ മത്സരങ്ങളിൽ പങ്കെടുത്തവർ ന്നും മത്സ്യ തൊഴിലാളികൾക്കും എക്സ് നേവി വിഭാഗത്തിൽപ്പെട്ടവർക്കു മാത്രമേ ഈ ജോലിക്ക് അപേക്ഷിക്കാൻ അർഹതയുണ്ടായിരുന്നുള്ളു. കഠിനമായ പരിശീലനത്തിനു ശേഷം മാത്രമേ ആളുകളെ ലൈഫ് ഗാർഡുകളായി തെരഞ്ഞെടുത്തിരു നുള്ളു.

ബിച്ചുകളിൽ അപകടങ്ങൾ നിത്യസംഭവമായപ്പോൾ 1986 മുതലാണ് ടുറിസം വകുപ്പിന്റെ കീഴിൽ ലൈഫ് ഗാർഡുകളെ നിയമിച്ചത്. അന്നുമുതൽ ഇന്നേവരെ തുച്ഛമായ ദിവസവേതനമില്ലാതെ ശമ്പളമോ മറ്റു നിയമപരമായ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. പത്തു വർഷമായി സ്ഥിരപ്പെടുത്തുന്ന താൽകാലിക ജീവനക്കാരിൽ ലൈഫ് ഗാർഡുമാരെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ടൂറിസം മന്ത്രിയെയും ഡയറക്ടറെയും സന്ദർശിച്ച് നിവേദനം നൽകിയെങ്കിലും അംഗീകരിച്ചില്ല ഇതിൽ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുന്നതെന്ന് കേരള ടുറിസം ലൈഫ് ഗാർഡ് എംപ്ളോയിസ് യുനിയൻ പ്രസിഡന്റു കൂടിയായകെ.പി സഹദേവൻ, ജനറൽ സെക്രട്ടറി പി. ചാൾസണും വാർത്താ സമ്മേളനത്തിൽ ചുണ്ടികാട്ടി.

എംപ്ളോയിസ് യുനിയൻ സിപിഎം അനുകൂല സംഘടനയാണ്. അതുകൊണ്ടു തന്നെ ഇടതു സർക്കാരിനെതിരെ പോഷക സംഘടനയായ സി.ഐ.ടി.യുവും ലൈഫ് ഗാർഡ് എം പ് ളോയിസ് യുനിയനും രംഗത്തെത്തിയത് വിവാദമായിട്ടുണ്ട്. ഇടതു സർക്കാർ അധികാരത്തിലെത്തിയതു മുതൽ തങ്ങൾ ഈ ആവശ്യം ഉന്നയിക്കുകയാണെന്നും എന്നാൽ നടപടിയെടുക്കാതെ സർക്കാർ ഒളിച്ചു കളിക്കുകയാണെന്ന് സഹദേവൻ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+