Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണ വൈറസ് ബാധ: കണ്ണൂർ വിമാനത്താവളത്തിൽ ആരോഗ്യ സുരക്ഷ ശക്തമാക്കി!!

കൊറോണ വൈറസ് ബാധ: കണ്ണൂർ വിമാനത്താവളത്തിൽ ആരോഗ്യ സുരക്ഷ ശക്തമാക്കി!!

കണ്ണൂര്‍: ചൈനയിൽ തുടരുന്നകൊറോണ വൈറസ് ബാധ മരണങ്ങളുടെപശ്ചാത്തലത്തില്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിരീക്ഷണം ശക്തമാക്കി. യാത്രക്കാര്‍ക്കാരെ മൂന്നു ഘട്ടങ്ങളിലായി പരിശോധനയ്ക്ക് വിധേയമാക്കും. ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) എന്നിവയുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

 24 മണിക്കൂര്‍ പരിശോധന

24 മണിക്കൂര്‍ പരിശോധന

വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനല്‍, അന്താരാഷ്ട്ര ടെര്‍മിനല്‍ എന്നിവിടങ്ങളില്‍ രണ്ട് ഹെല്‍പ്പ് ഡെസ്‌ക്കുകളിലായി യാത്രക്കാരെ 24 മണിക്കൂറും സ്‌ക്രീന്‍ ചെയ്യും. ഇതിനായി ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവരടങ്ങിയ രണ്ട് മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ യാത്രാവിവരം, യാത്ര ചെയ്ത രാജ്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനായി യാത്രക്കാരില്‍ നിന്ന് സെല്‍ഫ് ഡിസ്‌ക്ലോസിംഗ് പ്രൊഫോര്‍മയില്‍ വിവരങ്ങള്‍ ശേഖരിക്കുകയും ഇക്കാര്യങ്ങള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ പരിശോധിക്കുകയും ചെയ്യും.

തെര്‍മല്‍ സ്കാനിംഗ്

തെര്‍മല്‍ സ്കാനിംഗ്

രോഗബാധിത പ്രദേശങ്ങളില്‍ യാത്ര ചെയ്തവരെ രണ്ടാംഘട്ട സ്‌ക്രീനിംഗിന് വിധേയമാക്കുകയും മറ്റുള്ളവര്‍ക്ക് വീടുകളിലേക്ക് പോകുന്നതിനുള്ള അനുവാദം നല്‍കുകയും ചെയ്യും. രണ്ടാം ഘട്ടത്തില്‍ രോഗബാധിത പ്രദേശങ്ങളില്‍ യാത്ര ചെയ്തവരെ 'തെര്‍മ്മല്‍ സ്‌കാനിംഗ്' സംവിധാനം ഉപയോഗിച്ച് പരിശോധിക്കുകയും രോഗലക്ഷണമില്ലാത്തവര്‍ക്ക് ത്രീ ലെയര്‍ മാസ്‌ക് നല്‍കുകയും സ്വകാര്യ വാഹനത്തില്‍ യാത്ര ചെയ്യാനും 28 ദിവസം ഹോം ക്വാറന്റൈനില്‍ കഴിയാനുള്ള നിര്‍ദ്ദേശം നല്‍കുകയും ചെയ്യും. രണ്ടാംഘട്ട പരിശോധനയില്‍ രോഗലക്ഷണമുള്ളവരെ കണ്ടെത്തുകയാണെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. ഇവരെ ഡോക്ടര്‍ പരിശോധിക്കുകയും എന്‍ 95 മാസ്‌ക് നല്‍കി ആരോഗ്യ വകുപ്പിന്റെ 'കനിവ് 108' ആംബുലന്‍സില്‍ ജില്ലയില്‍ തയ്യാറാക്കിയിട്ടുള്ള ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റാനുമാണ് തീരുമാനം.

പരിശോധന ഹെല്‍പ്പ് ഡെസ്കിന് കീഴില്‍

പരിശോധന ഹെല്‍പ്പ് ഡെസ്കിന് കീഴില്‍

വിമാനത്താവളത്തിലെ രണ്ട് ഹെല്‍പ്പ് ഡസ്‌ക്കുകളിലായി ഇതുവരെ 5200 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കി. കൂടാളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സോനു ബി. നായരാണ് ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ചുമതല വഹിക്കുന്നത്. യാത്രക്കാരില്‍ കൊറോണയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന് വിമാനത്താവളത്തില്‍ ഏഴ് പ്രദര്‍ശന ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്.

Recommended Video

cmsvideo
    WHO Announce An Health Emergency World Wide | Oneindia Malayalam
    പ്രത്യേക സൗകര്യങ്ങള്‍

    പ്രത്യേക സൗകര്യങ്ങള്‍

    കിയാലിന്റെ നേതൃത്വത്തില്‍ ടെയ്ക്ക് ഓഫ്, ലാന്റിംഗ് സമയങ്ങളില്‍ ഫ്ളൈറ്റ് അനൗണ്‍സ്മെന്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ നിര്‍ദ്ദേശപ്രകാരം അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിഷ് റഷീദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക്, ജില്ലാ സര്‍വെയ്ലന്‍സ് ഓഫീസറും ഡെപ്യൂട്ടി ഡി.എം.ഒയുമായ ഡോ. എം.കെ ഷാജ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.വി ലതീഷ് എന്നിവര്‍ വിമാനത്താവളം സന്ദര്‍ശിച്ച ശേഷം കിയാല്‍ എം.ഡി വി. തുളസീദാസ്, കിയാല്‍ ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ താരിഖ് ഹുസൈന്‍ ഭട്ട് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സൗകര്യങ്ങള്‍ ഒരുക്കിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+