Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റുമായി കർണാടകയിലേക്ക് കടക്കാൻ ശ്രമം: ദമ്പതികൾ പിടിയിൽ

കൂട്ടുപുഴ: വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുമായി കുടകിലേക്ക് എത്തിയെന്ന പേരില്‍ കാസര്‍കോട് സ്വദേശികളായ ദമ്പതികളെ വീരാജ്‌പേട്ട റൂറല്‍ പോലിസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സ്വദേശി സയ്യിദ് മുഹമ്മദ് (32) ഇദ്ദേഹത്തിന്റെ ഭാര്യ കുടക് എരുമാട് സ്വദേശിനി ബിഎം അയിഷത്ത് റഹ്‌മാന്‍ (22) എന്നിവരാണ് വീരാജ്‌പേട്ടയ്ക്ക് സമീപം അമ്മത്തിയിലെ ആരോഗ്യ വകുപ്പിന്റെ കോവിഡ് പരിശോധന ചെക്ക്‌പോസ്റ്റില്‍ വച്ച് പിടിയിലായത്. മഞ്ചേശ്വരത്ത് വച്ച് കോവിഡ് സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചാണ് സിംപാജെ ചെക്ക്‌പോസ്റ്റ് വഴി എരുമാട് എത്തിയതെന്ന് സയ്യിദ് മുഹമ്മദ് പോലിസിനോട് സമ്മതിച്ചിട്ടുണ്ട്.

ഇതേ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇവിടെ നിന്ന് സിദ്ധാപുരത്തെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴിയാണ് പരിശോധനയില്‍ കുടുങ്ങിയത്. ഇവര്‍ സഞ്ചരിച്ച കാറും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് ഇവർക്ക് വ്യാജ സർട്ടിഫിക്കറ്റ് എങ്ങനെയാണ് ലഭിച്ചതെന്ന കാര്യം കേരളാ പൊലിസ് അന്വേഷിച്ചുവരികയാണ്. ഇതിനിടെ കണ്ണൂർ ജില്ലയിൽ നിന്നും കർണാടകയിലേക്ക് ഇരിട്ടി മാക്കൂട്ടം ചുരം വഴിയുള്ള യാത്രയിൽ കർശന നിബന്ധനയുമായി കണ്ണൂർ ജില്ലാ ഭരണകൂടം രംഗത്തെത്തിയിട്ടുണ്ട്.

karnataka-16


കണ്ണൂർ ജില്ലക്കാർ കർണാടക യാത്ര അത്യാവശ്യമല്ലെങ്കിൽ ഒഴിവാക്കണമെന്ന് കണ്ണൂർ കലക്ടർ ടി.വി സുഭാഷ് അറിയിച്ചു. അതിർത്തിയിൽ കർണാടക സർക്കാർ പ്രഖ്യാപിച്ച വാരാന്ത്യ ലോക്ഡൗൺ ഈ ആഴ്ചയും തുടരുന്നതിനാൽ പൊതുജനങ്ങൾ യാത്ര ഒഴിവാക്കുന്നതാണ് ഉചിതമെന്ന് ജില്ലാ കലക്ടർ ടി വി സുഭാഷ് വാർത്താകുറിപ്പിൽ അറിയിച്ചു. ചികിത്സ ആവശ്യങ്ങൾക്കുള്ള അടിയന്തര യാത്രകൾക്ക് മാത്രമായിരിക്കും അതിർത്തി കടക്കാൻ അനുവാദം നൽകുക

ഈ വിഷയത്തിൽതലശ്ശേരി സബ് കലക്ടർ കുടക് ജില്ലാ അധികൃതരുമായി ആശയ വിനിമയം നടത്തിയിരുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അതിർത്തിയിലെ വരാന്ത്യ ലോക്ഡൗൺ തുടരും. കേരളത്തിൽ രോഗികളുടെ എണ്ണത്തിലെ വർധനയും ആശങ്കയുമാണ് കർണാടകയെ കടുത്ത യാത്രാ നിരോധനത്തിലേക്ക് തള്ളിവിട്ടത്. ഒരു വർഷം മുമ്പ് രോഗ ഭീതി തുടങ്ങിയപ്പോൾ തന്നെ കർണാടക അതിർത്തി മണ്ണിടിച്ചത് വിവാദമായിരുന്നു. പ്രശ്നത്തിൽ സുപ്രീം കോടതി അടക്കം ഇടപെട്ടിരുന്നു. കേരളത്തിൽ കോവിസ് രോഗികളുടെ എണ്ണം ദിനംപ്രതി 20000 ലേറെയാണ്. ഇതാണ് കർണാടക കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ കാരണമെന്നാണ് സൂചനയെന്നയറിയുന്നു കേരളത്തിൽ നിന്നുമെത്തുന്നവരിൽ കൊ വിഡ് വ്യാപനം കൂടുതലാണെന്ന് നേരത്തെ കർണാടക സർക്കാർ ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+