യുവാവിനെ കൊന്ന് റോഡിൽ തള്ളിയ സംഭവം: പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടു
പരിയാരം: വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തി റോഡിൽ തള്ളിയ കേസിൽ, ഗൂഡാലോചന കൂടി ഉൾപ്പെടുത്തി പുനരന്വേഷണത്തിന് കോടതി ഉത്തരവ്. തളിപ്പറമ്പ് ബക്കളം പുന്നക്കുളങ്ങരയിലെ മൊട്ടൻ്റകത്ത് അബ്ദുൽ ഖാദറിനെ (38) കൊലപ്പെടുത്തിയ കേസിലാണ് ഈ ഉത്തരവ്. കൊലപാതക ഗൂഢാലോചനയിൽ ഖാദറിൻ്റെ ഭാര്യയുടെ പങ്ക് കൂടി അന്വേഷിക്കണമെന്നാണ് അഡീഷണൽ ജില്ല സെഷൻസ് ജഡ്ജി ഉത്തരവിട്ടത്.
ഈ കേസിൽ ഭാര്യ ഉൾപ്പെടെയുള്ളവരെ പ്രതിചേർത്ത് കുറ്റപത്രം നൽകി, വിചാരണ ആരംഭിക്കാനിരിക്കെയാണ് ഈ നടപടി. പോലിസ് സമർപ്പിച്ച കുറ്റപത്രത്തിലെ പത്താം പ്രതിയായ, അബ്ദുൽ ഖാദറിൻ്റെ ഭാര്യ കെ.ഷെരീഫയ്ക്ക് വധ ഗൂഢാലോചനയിൽ പങ്കുണ്ടെന്നും ഇക്കാര്യം പരിശോധിക്കണമെന്നും കാണിച്ച് പരിയാരം സ്റ്റേഷൻ ഓഫീസർ സമർപ്പിച്ച പരാതി പരിഗണിച്ച പ്രോസിക്യുട്ടർ കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു. ഈ ആവശ്യമുന്നയിച്ച് മാസങ്ങൾക്ക് മുമ്പ് അബ്ദുൽ ഖാദറിൻ്റെ മാതാവ് ഖദീജ, സഹോദരി ആയിഷ എന്നിവർ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇതിൽ നടത്തിയ അന്വേഷണമാണ് ഇത്തരമൊരു വഴിത്തിരിവിലെത്തിച്ചത്.

2017 ജനുവരി 25ന് പുലർച്ചെയാണ് പരിയാരം വായാട്ട് റോഡരുകിൽ അബ്ദുൽ ഖാദറിനെ അവശനിലയിൽ കണ്ടത്. പുലർച്ചെ പള്ളിയിൽ പോകുന്നവരാണ് ആദ്യം കണ്ടത്. അടിവസ്ത്രം മാത്രം ധരിച്ച് ദേഹമാസകലം പരിക്കുകളോടെയാണ് ഉണ്ടായിരുന്നത്. ആരും ആശുപത്രിയിലെത്തിക്കാൻ തയ്യാറാവാത്തതിനെത്തുടർന്ന് പിന്നീട് പോലീസ് എത്തിയപ്പോഴേക്കും അബ്ദുൽ ഖാദർ മരിച്ചു. ശരീരത്തിൽ 45 ഓളം സ്ഥലങ്ങളിൽ മാരകമായ പരിക്കുകളുണ്ടായിരുന്നു. തലേന്ന് അർധരാത്രി ബക്കളത്തെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന അബ്ദുൽ ഖാദറെ ചിലരെത്തി ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റി കൊണ്ടു പോവുകയും അഞ്ച് മണിക്കൂറുകളോളം നീണ്ട മർദ്ദനത്തിൽ മൃതപ്രായനാക്കി വഴിയരികിൽ ഉപേക്ഷിക്കുകയുമായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പരി യാരം പോലീസ്, കോരൻപീടിക സ്വദേശികളായ നൗഷാദ്, നവാസ്, ലത്തീഫ് എന്നിവരടക്കം ആറുപേരെ അറസ്റ്റു ചെയ്യുകയുമുണ്ടായി. കേസിൽ ഖാദറിൻ്റെ ഭാര്യ ഷരീഫയെ പത്താം പ്രതിയാക്കി.
നേരിയ മാനസിക അസ്വാസ്ഥ്യമുള്ള ഖാദർ, ചില മോഷണ കേസുകളിൽ പ്രതിയായിരുന്നു. പോലീസിനേയും ഫയർഫോഴ്സിനേയും ഫോൺ ചെയ്ത് കബളിപ്പിക്കൽ പതിവായിരുന്നു. ഇയാളുടെ ഉപദ്രവം സഹിക്കാനാവാതെ ഭാര്യ ക്വട്ടേഷൻ നൽകിയാണ് മർദ്ദിച്ചതെന്നാണ് വിവരം. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളാണ് പിൻബലം. അന്വേഷണത്തിൻ്റെ ഭാഗമായി ഖാദറിൻ്റെ ഭാര്യ ഷെരീഫയെ ഉടൻ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications