നെഞ്ചില്‍ ചവിട്ടിയതിന് കാലെടുക്കണം;ഹരിദാസനെ കൊലപ്പെടുത്താന്‍ ബിജെപി കൗണ്‍സിലര്‍ നേരിട്ടെത്തി, റിപ്പോര്‍ട്ട്
കണ്ണൂര്‍: തലശ്ശേരി പുന്നോലിലെ സി പി ഐ എം പ്രവര്ത്തകന് ഹരിദാസനെ കൊലപ്പെടുത്തിയ അക്രമി സംഘത്തില്‍ ബി ജെ പി മണ്ഡലം പ്രസിഡന്റ് കെ ലിജേഷും. അന്വേഷണസംഘം കോടതിയില്‍ നല്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് അക്രമി സംഘത്തില്‍ ലിജേഷും ഉണ്ടായിരുന്നതായി പറയുന്നത്. കേസില്‍ ഒന്നാം പ്രതിയായ ലിജേഷ് സംഭവത്തില്‍ ഗൂഢാലോചന നടത്തിയതിന് അറസ്റ്റിലായി പൊലീസ് കസ്റ്റഡിയിലാണ്. ലിജേഷ് അടക്കം ആറ് പേര് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. ബി ജെ പി കൊമ്മല്‍ വാര്‍ഡ് കൗണ്‍സിലറാണ് ലിജേഷ്.
ഇനിയും പിടിയിലാകാനുള്ള നിഖില്‍, ദീപു എന്നിവരും ഒമ്പത് മുതല്‍ 11 വരെ പ്രതികളായ പ്രഷീജ് എന്ന പ്രജൂട്ടി, ദിനേശ്, പ്രിതീഷ് എന്ന മള്‍ട്ടി പ്രജി എന്നിവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതായാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫെബ്രുവരി എട്ടിന് രാത്രി കൂലോത്ത് അമ്പലത്തില്‍ അമല്‍, വിമിന്‍, അര്ജുന്, ദീപക് എന്നിവരെ ഹരിദാസനും സഹോദരന് സുരനും ചേര്‍ന്ന് അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. അന്ന് രാത്രി തന്നെ അമല്‍, വിമിന്‍, അര്ജുന്, ദീപക് എന്നിവര്‍ക്കൊപ്പം ലിജേഷ്, അശ്വന്ത്, അഭിമന്യു എന്നിവര്‍ ചേര്‍ന്ന് ഹരിദാസനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തി.

രാത്രി 12 മണിയോടെ ചെള്ളത്ത് മഠപ്പുര പരിസരത്ത് വെച്ചാണ് ഗൂഢാലോചന നടത്തിയത്. വിമിനെ ഹരിദാസന് അടിച്ച് താഴെയിട്ട് കാലുകൊണ്ട് ചവിട്ടിയിരുന്നു. അതിന്റെ വൈരാഗ്യത്തിലാണ് ഹരിദാസന്റെ കാല് വെട്ടിയെടുത്ത് കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ഹരിദാസന്റെ ഇടതുകാല് മുട്ടിന് താഴെ വെട്ടി മാറ്റിയാണ് കൊലപ്പെടുത്തിയിരുന്നത്. വലതുകാലിന് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗൂഢാലോചനയ്ക്ക് ശേഷം ഹരിദാസനെ കൊലപ്പെടുത്താന്‍ പ്രതികള്‍ നിരന്തരം ശ്രമിച്ചു.

കൊലപാതകത്തിനായി ലിജേഷും പ്രജൂട്ടിയും ലിജേഷിന്റെ സ്കൂട്ടറില്‍ ഏഴ് വടിവാള്‍ ചെള്ളത്ത് മഠപ്പുരയില്‍ എത്തിച്ചു. എട്ടാം തിയതി തന്നെ ഹരിദാസനെ കൊലപ്പെടുത്താന്‍ തയ്യാറായി നിന്നെങ്കിലും അന്ന് നടന്നില്ല. ഹരിദാസന് ക്ഷേത്ര പരിസരത്ത് ഉണ്ടോയെന്ന് നിരീക്ഷിക്കാന്‍ ദിനേശനെ ചുമതലപ്പെടുത്തി. എന്നാല്‍ ഹരിദാസന് അവിടെയില്ലായിരുന്നു. ഫെബ്രുവരി 11-ന് ആറ് പ്രതികള്‍ ആയുധങ്ങളുമായി പുന്നോലിലുള്ള സി പി ഐ എം ഓഫീസ് പരിസരത്ത് ഹരിദാസന് ഉണ്ടോയെന്ന് പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. സമീപത്തുണ്ടായിരുന്ന സ്ത്രീ കണ്ടതിനാല്‍ അന്നത്തെ ദിവസം കൃത്യം നടപ്പിലായില്ല. തുടര്‍ന്ന് ഫെബ്രുവരി 14-ന് രാത്രി 10.30-ന് ഹരിദാസനെ അന്വേഷിച്ചിറങ്ങുകയും കൊല നടത്താന്‍ സംഘത്തെ തയ്യാറാക്കി നിര്‍ത്തുകയും ചെയ്തു.
Recommended Video


20-ന് ഹരിദാസന് കടല്‍പ്പണിക്ക് പോയ വിവരം മൂന്നാം പ്രതിയില്‍നിന്ന് ലിജേഷ് മനസിലാക്കി. ഇതോടെ ഒന്നാം പ്രതി ലിജേഷ്, ഒന്‍പത്, 10, 11 പ്രതികളായ പ്രഷീജ്, ദിനേശ്, പ്രിതീഷ് എന്നിവരെ വിവരം അറിയിച്ചു. ലിജേഷ്, ഒന്‍പത്, 11 പ്രതികള്‍, ദീപു, നിഖില്‍ എന്നിവര്‍ രണ്ട് സ്കൂട്ടറില്‍ 21-ന് വൈകുന്നേരം മൂന്നിന് പുന്നോല്‍ സരിഗമ ഷെഡിലെത്തി. ഇവിടെ നിന്ന് ലിജേഷ്, പ്രിതീഷ്, നിഖില്‍, ദീപു എന്നിവര്‍ വാളുമായും പ്രഷിജ്, ദിനേശ് എന്നിവര്‍ ഇരുമ്പ് പൈപ്പുകളുമായി രാത്രി 1.20-ന് ഹരിദാസന്റെ വീട്ട് പറമ്പിലെത്തി. വീടിന്റെ കിഴക്ക് ഭാഗത്ത് ചെടികള്‍ പടര്‍ന്ന ഭാഗത്തും കിണറിന്റെ ഭാഗത്തും പതുങ്ങിയിരുന്ന് ജോലി കഴിഞ്ഞെത്തിയ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അക്രമിസംഘത്തില്‍പ്പെട്ട ദീപു, നിഖില്‍ എന്നിവരെ അറസ്റ്റ് ചെയ്യാനുണ്ട്. കുറ്റകൃത്യത്തിനുപയോഗിച്ച വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ആയുധങ്ങള്‍ കണ്ടെത്തുകയും വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. കണ്ണൂര്‍ സിറ്റി അഡീഷണല്‍ പോലീസ് സൂപ്രണ്ട് പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. മത്സ്യത്തൊഴിലാളിയായ ഹരിദാസന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ കഴിഞ്ഞ ആഴ്ച പുലര്‍ച്ചെ ഒന്നരയോടെ ന്യൂമാഹിക്ക് സമീപം പുന്നോലില്‍ വീടിന് മുന്നില്‍ വെച്ച് ഒരു സംഘം ആക്രമിക്കുകയായിരുന്നു.

ബഹളം കേട്ട് സ്ഥലത്തെത്തിയ അയല്‍വാസികള്‍ ഹരിദാസനെ തലശ്ശേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. ഹരിദാസന്റെ ശരീരത്തില്‍ 20 ലധികം മുറിവുകളുണ്ടെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. വാള് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും ആഴത്തിലുള്ള മുറിവുകളാണ് മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications