കണ്ണൂരിൽ പോലീസിനെതിരെ സിപിഎം നേതാക്കളും എംഎൽഎയും; ഡിജിപിക്ക് പരാതി നൽകി
കണ്ണൂർ: കണ്ണൂരിൽ തന്നെ അപമാനിച്ച കണ്ണൂർ ടൗൺ എസ്.ഐ ഷമിലിനെതിരെ നിയമ നടപടിയുമായി കല്യാശേരി മണ്ഡലം എം.എൽ.എ എം.വിജിൻ. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർക്കാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയത്. ഇതു കൂടാതെ എസ്.ഐയുടെ പെരുമാറ്റം പൊലീസിന് ചേർന്നതല്ലെന്ന് ചുണ്ടിക്കാട്ടി ഡി.ജി.പിക്ക് പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട്.
കണ്ണൂർ സിവിൽ സ്റ്റേഷൻ വളപ്പിൽ പൊലിസുമായി വാക്കേറ്റത്തിലേർപെട്ട കല്യാശേരി മണ്ഡലം എം.എൽ എ എം.വിജിനെ പൂർണമായും പിന്തുണച്ച് സി.പി.എം നേതൃത്വം രംഗത്തിറങ്ങി. സ്വന്തം സർക്കാരിന്റെ കീഴിലുള്ള മുഖ്യമന്ത്രി ഭരിക്കുന്ന പൊലീസിനെ തള്ളി പറഞ്ഞു കൊണ്ടാണ് സി.പി.എം നേതാക്കൾ രംഗത്തുവന്നത്.

എം. വിജിൻ എം.എൽ എ യോട് അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് എൽ.ഡിഫ് കൺവിന ഇ.പി.ജയരാജൻ പറഞ്ഞു. പൊലീസ് പെരുമാറിയത് വളരെ വളരെ മോശമായാണ് .കണ്ണൂർ കോടതി വളപ്പിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പൊലീസ് എം.എൽ.എയെ പേരു ചോദിച്ചു പരിഹസിക്കുകയാണ് ചെയ്തത്. സമരക്കാരെ തടഞ്ഞത് മന:പൂർവ്വം പ്രകോപനമുണ്ടാക്കി.
സമരക്കാരെ തടഞ്ഞതിലുള്ള വീഴ്ച്ച മറയ്ക്കാൻ മന:പൂർവ്വം പ്രകോപനമുണ്ടാക്കിയെന്നും ഇ.പി ആരോപിച്ചു. എം.എൽ.എയോട് പെരുമാറുന്നതു പോലെയല്ല പൊലീസ് വിജിനോട് പെരുമാറിയത്. വിജിൻ അൽപ്പം ശബ്ദമുയർത്തിയതല്ലാതെ മോശമായി ഒന്നും പ്രതികരിച്ചിട്ടില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു. സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് പൊലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചത്. എം.വിജിനെ പോലെയുള്ള എം.എൽ.എയെ അറിയാത്ത പൊലിസാണ് കണ്ണൂരിലേത്. എം.എൽ എയോട് ആരാണെന്ന് പേരു ചോദിക്കുകയാണ് പൊലീസ് ചെയ്യുന്നത്.
സിവിൽ സ്റ്റേഷനിൽ കയറിയ നഴ്സുമാരെ പുറത്തിറക്കി പരിപാടി നടത്താനാണ് എവിജിൻ ശ്രമിച്ചത്. അദ്ദേഹത്തിനെതിരെ കേസെടുക്കേണ്ട ആവശ്യമില്ല പൊലീസ് അവിടെയില്ലാത്തതിനാലാണ് സമരക്കാർ അകത്തേക്ക് കയറിയത്. സമരം ചെയ്തവരിൽ കൂടുതൽ വനിതകളാണ്. അതുകൊണ്ടു തന്നെ പൊലീസ് കേസെടുത്തത് അനാവശ്യമാണ്. എം. വിജിൻ എം.എൽ.എയോട് അപമര്യാദയായി പെരുമാറിയ പെലിസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നു ആവശ്യപ്പെട്ടതായും ഇ.പി ജയരാജൻ പറഞ്ഞു.
കണ്ണൂർ സിവിൽ സ്റ്റേഷനിൽ സമരക്കാർ അകത്തു കടന്നത് പൊലീസിന്റെ വീഴ്ച്ച കാരണമാണ്. സാധാരണ കലക്ടറേറ്റിലേക്ക് കടക്കുന്ന വഴിയിലൂടെ തന്നെയാണ് സമരക്കാരും അകത്തേക്ക് കടന്നത്. കവാടത്തിൽ സമരക്കാരെ സാധാരണ പൊലിസ് ഗേറ്റ് അടച്ചു തടയാറുണ്ട്. അതു ചെയ്യാത്തതു കാരണമാണ് സമരക്കാർ അകത്തേക്കു കടന്നതെന്നും ഇ.പി.ജയരാജൻ പറഞ്ഞു.












Click it and Unblock the Notifications