കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദലിത് സ്ത്രീയുടെ ഭൂമി വ്യാജരേഖയുണ്ടാക്കി മറിച്ചുവിറ്റെന്ന് പരാതി: അഭിഭാഷകനും ഗുമസ്തനുമെതിരെ പൊലിസ് അന്വേഷണം തുടങ്ങി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ദളിത് സ്ത്രീയുടെ ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത അഭിഭാഷകനെതിരേ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ഭൂമി യഥാര്‍ഥ ഉടമയ്ക്ക് കൈമാറണമെന്നു കേരള സ്റ്റേറ്റ് പട്ടിക ജനസമാജം. കാട്ടാമ്പള്ളി പട്ടികജാതി കോളനിയിലെ ആരംഭന്‍ വിലാസിനിയുടെ പേരിലുïായിരുന്ന ഒന്‍പതര സെന്റ് ഭൂമി അഭിഭാഷകനും അദ്ദേഹത്തിന്റെ ഗുമസ്തനും ചേര്‍ന്നു വ്യാജ മുക്ത്യാര്‍ നിര്‍മിച്ചു തട്ടിയെടുത്തെന്നാണു പരാതി. സംഭവത്തില്‍ ടൗണ്‍പൊലിസ് കേസെടുത്ത് ഡിവൈഎസ്പിയുടെ അന്വേഷണം തുടരുകയാണ്.

മാണിസാറില്ലാത്ത പാലാ പിടിക്കാന്‍ ഇടതുമുന്നണി; മാണി സി കാപ്പന്‍ നാലാം തവണയും സ്ഥാനാര്‍ത്ഥിയായേക്കുംമാണിസാറില്ലാത്ത പാലാ പിടിക്കാന്‍ ഇടതുമുന്നണി; മാണി സി കാപ്പന്‍ നാലാം തവണയും സ്ഥാനാര്‍ത്ഥിയായേക്കും

കളവു കേസിലെ പ്രതിയായ അഭിഭാഷകന്റെ കക്ഷിക്ക് ജാമ്യത്തിനായി അഭിഭാഷകന്റെ വീട്ടില്‍ ഇടക്കാലത്ത് ജോലിയ്ക്കുായിരുന്ന വിലാസിനിയുടെ വസ്തുവിന്റെ രേഖയും അടിരേഖയും ഭൂനികുതി റസീറ്റും കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ടു രേഖകള്‍ കൈവശപ്പെടുത്തുകയായിരുന്നു. പിന്നീട് വ്യാജരേഖ ചമച്ച് ഉടമസ്ഥനറിയാതെ ആ ഭൂമി മറിച്ചു വിറ്റു.

fraud-156053651

ചിന്മയ എജ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ ട്രസ്റ്റിനു ഭൂമി വില്‍ക്കുകയായിരുന്നു. കാടാച്ചിറ സബ് രജിസ്ട്രാഫീസിലാണു ഭൂമിയുടെ വില്‍പന നടന്നത്. ഇതില്‍ സാമ്പത്തികമായ യാതൊരു നേട്ടവും വിലാസിനിക്കു ലഭിച്ചില്ല. ഭൂമിയുടെ വില്‍പന നടത്തിയെന്ന് അറിയുന്നത് പട്ടിക ജനസമാജം ഇടപ്പെട്ടപ്പോഴാണെന്ന് ആരംഭന്‍ വിലാസിനി, തെക്കന്‍ സുനില്‍കുമാര്‍, എ. സുരേഷ് മരക്കാര്‍കïി, എ.വി അമൃത് രാജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

English summary
dalitPolice investigation against advocte and satff on Land- fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X