കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാലിന്യനീക്കം നിലച്ചു: കണ്ണുരിൽ ഡെങ്കിപ്പനി പിടിമുറുക്കുന്നു

Google Oneindia Malayalam News

തലശേരി:മഴ കനത്തതോടെ ജില്ലയിൽ ഡെങ്കിപ്പനി വ്യാപകമാകുന്നു. ആറുമാസത്തിനിടെ എഴുന്നൂറിൽപ്പരം കേസുകളാണ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌. ഇത്തവണ കാലവർഷം തുടങ്ങുന്നതിന്‌ മുമ്പ്‌ തന്നെ ചില പ്രദേശങ്ങളിൽ പതിവിലും കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട്‌ ചെയ്ത സാഹചര്യത്തിൽ ഊർജിത പ്രതിരോധ നടപടികളാണ്‌ ആരോഗ്യ വകുപ്പ്‌ സ്വീകരിക്കുന്നത്‌.

ഇതുവരെ 711 പേർക്ക്‌ ജില്ലയിൽ ഈ വർഷം ഡെങ്കിയെന്ന്‌ സംശയിക്കുന്ന 711 കേസുകളാണ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌. 46 എണ്ണം സ്ഥിരീകരിച്ചു. മേയിലാണ്‌ ഏറ്റവും കൂടുതൽ പേർക്ക്‌ രോഗബാധയുണ്ടായത്‌. 222 പേർക്ക്‌. ജൂൺ രണ്ടാഴ്‌ച പുർത്തിയാവുമ്പോൾ 219 കേസുകൾ റിപ്പോർട്ട്‌ ചെയ്‌തു.

dengu567-15925681

ആറളം പഞ്ചായത്തിലാണ്‌ ഏറ്റവും കൂടുതൽ രോഗികൾ. മേയിൽ 92ഉം ജൂണിൽ 84 ഉം പേരാണ്‌ രോഗബാധിതരായത്‌. ചെമ്പിലോട്‌ പഞ്ചായത്തിൽ ഇതുവരെ 58 പേരാണ്‌ രോഗബാധിതരായത്‌. ഒരു മരണവുമുണ്ടായി. പുളിങ്ങോം, ചന്ദനക്കാംപാറ, കുറ്റ്യാട്ടൂർ മേഖലകളിലും ഡെങ്കിപ്പനി ബാധിതരുണ്ട്‌. രോഗബാധിതപ്രദേശങ്ങളിൽ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് പ്രതിരോധ പ്രവർത്തനം നടത്തുന്നുണ്ട്‌.

മലയോര പ്രദേശങ്ങൾക്കൊപ്പം നഗരപ്രദേശങ്ങളിലും ഡെങ്കിപ്പനി റിപ്പോർട്ട്‌ ചെയ്‌തുവെന്നതാണ്‌ ഇത്തവണത്ത പ്രത്യേകത. കൊതുകിന്റെ ഉറവിട നശീകരണമല്ലാതെ ഡെങ്കിയെ പ്രതിരോധിക്കാൻ മറ്റ്‌ മാർഗങ്ങളില്ലെന്നാണ്‌ ആരോഗ്യ വകുപ്പ്‌ ഓർമപ്പെടുത്തുന്നത്‌. പരിസരം ശുചിയാക്കുന്നതിനൊപ്പം വീടിനുള്ളിൽ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യവും ഒഴിവാക്കണം. വീടിനകത്തെ ചെടിച്ചട്ടികളിലും ഫ്രിഡ്‌ജിന്റെ ട്രേയിലും കെട്ടിനിൽക്കുന്ന വെള്ളത്തിലും കൊതുകിന്റെ ഉറവിടം കണ്ടെത്തിയിട്ടുണ്ട്‌‌. തദ്ദേശ സ്ഥാപനങ്ങൾ കൊ വിഡ് പ്രതിരോധ യുദ്ധത്തിലായതോടെ കഴിഞ്ഞ ഒരു വർഷമായി കണ്ണുർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മാലിന്യനീക്കം നിലച്ചിരിക്കുകയാണ്.

കോവിഡ് വ്യാപകമാകുന്നതോടൊപ്പം പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യം വർധിച്ച് മലിന ജലം കെട്ടിക്കിടക്കുന്നതിനാൽ ഡെങ്കിപ്പനി ഭീഷണിയിലാണ് മിക്ക പ്രദേശങ്ങളും 'ഇതു കൂടാതെ ചിക്കൻ ഗുനിയയടക്കമുള്ള പകർച്ചാപ്പനികളും പിടിമുറുക്കിയിരിക്കുകയാണ്.
കഴിഞ്ഞ വർഷങ്ങളിൽ മഴക്കാലരോഗങ്ങൾ നിയന്ത്രിക്കുന്നതിൽ മാലിന്യ ശേരഖരണവും സംസ്കരണവും വലിയ പങ്ക് വഹിച്ചിരുന്നു. എന്നാൽ കോവിഡ് വ്യാപനവും രോഗവ്യാപനം തടയാനുള്ള നിയന്ത്രണങ്ങളും മാലിന്യ സംസ്കരണ പ്രവർത്തനത്തെ താളം തെറ്റിക്കുകയായിരുന്നു. പ്ലാസ്റ്റിക് മുക്ത കേരളം എന്ന ആശയത്തിന്‍റെ ഭാഗമായി 2020 ജനുവരി മുതല്‍ നിയമം നിലവില്‍ വന്നതാണ്. നിയമം ലംഘിച്ചാല്‍ പിഴയുമടയ്ക്കണം. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടർന്ന് പരിശോധന കുറഞ്ഞതോടെ പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ അടക്കമുള്ള ഉത്പന്നങ്ങള്‍ വിപണിയില്‍ വീണ്ടും സജീവമായിട്ടുണ്ട്. പുഴകള്‍, ജലാശങ്ങള്‍, തോടുകള്‍, റോഡരിക് തുടങ്ങി എല്ലായിടത്തും പ്ലാസ്റ്റിക മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടുകയാണ്.

കഴിഞ്ഞ പിണറായി സർക്കാർ കേരളത്തിലെ മാലിന്യസംസ്‌കരണ രംഗത്ത് ഉണ്ടാക്കിയ സംവിധാനമായിരുന്നു ഹരിത കർമ സേന. കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഇവരുടെ പ്രവർത്തനം മന്ദീഭവിക്കുകയും നിലയ്ക്കുകയും ചെയ്തു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായുള്ള സംയോജനത്തോടുകൂടി കുടുംബശ്രീയുടെയും ഹരിതകേരളമിഷന്‍റേയും ശുചിത്വമിഷന്‍റെയും ക്ലീൻ കേരള കമ്പനിയുടെയും ഒക്കെ ഭാഗമായാണ് ഹരിത കർമ സേന പ്രവർത്തിക്കുന്നത്. ഹരിതകർമ സേന ടൺ കണക്കിന് മാലിന്യങ്ങളാണ് ഓരോ വർഷവും നീക്കിയിരുന്നത്. മാലിന്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നത് കൂടാതെ 26,000 കുടുംബശ്രീ പ്രവർത്തകർക്ക് മണി ഫ്രം വേസ്റ്റ് പദ്ധതിയിലൂടെ വരുമാനം ലഭിച്ചിരുന്നു. കോവിഡിന് ശേഷം ഇത് നിലച്ചു.

ഇതോടെ ഓരോ വീടുകളിലെയും പ്ലാസ്റ്റിക് കവറുകളും കുപ്പികളും ഗ്ലാസുകളും പ്ലെയ്റ്റുകളും ഡയപ്പറുകളും മറ്റു അവശിഷ്ടങ്ങളും റോഡരികില്‍ തള്ളുന്ന പ്രവണത വർധിച്ചിരിക്കുകയാണ്. ഉപയോഗശേഷം റോഡരികിലും മറ്റും കുടിവെള്ള കുപ്പികളുൾപ്പടെയുള്ള പ്ലാസ്റ്റിക് ബോട്ടിലുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് ഒഴിവാക്കാനായി സ്ഥാപിച്ച പ്ലാസ്റ്റിക് ബോട്ടിൽ ബൂത്തുകളും നിറഞ്ഞു കിടക്കുകയാണ്. പ്ലാസ്റ്റിക് ബോട്ടിലുകൾ ഒരിടത്ത് കേന്ദ്രീകരിച്ച് ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചത്. പൊതുഇടങ്ങളിൽ സ്ഥാപിച്ച ഇത്തരം ബൂത്തുകളിൽ നിന്ന് പ്ലാസ്റ്റിക് ബോട്ടിലുകൾ യഥാസമയം മാറ്റാത്താണ് ഇവ നിറയാൻ കാരണം. മഴ പെയ്തതോടെ ദുർഗന്ധം വമിക്കുകയും ഇവയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ട് പെരുകാനുള്ള സാധ്യതയും കൂടുന്നുണ്ട്.

Recommended Video

cmsvideo
warning of heavy rain in the state | Oneindia Malayalam

ഹോട്ടലില്‍ നിന്ന് പാര്‍സല്‍ വാങ്ങി കഴിച്ച് അതിന്‍റെ അവശിഷ്ടം പ്ലാസ്റ്റിക് കവറില്‍ കെട്ടി വഴിയിടങ്ങളില്‍ വലിച്ചെറിയുന്ന പ്രവണതയാണ് ഇപ്പോൾ കൂടുതലായി കാണുന്നത്. കോവിഡിനെ തുടർന്ന് ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് നിയന്ത്രണവും ലോക് ഡൗൺ വന്നതോടെ ഭക്ഷണം പാര്‍സല്‍ മാത്രമായി നൽകുന്നതും മാലിന്യത്തിന് കാരണമാണ്. ഇതോടെ പാർസൽ നൽകുന്നതിനുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗവും വർധിച്ചു. ഹോട്ടലുകളിലും തട്ടുകടകളില്‍ നിന്നും നേര്‍ത്ത പ്ലാസ്റ്റിക് കവറുകളിലാണ് ഇപ്പോഴും ചൂടുള്ള ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നത്. ഭക്ഷ്യവസ്തുക്കൾ പൊതിഞ്ഞു നൽകുന്നതിന് നിഷ്കർച്ചിട്ടുള്ള പ്ലാസ്റ്റിക് വസ്തുക്കൾ മാത്രമേ ഇതിനായി ഉപയോഗിക്കാവൂ എന്ന നിയമമുണ്ടെങ്കിലും ഇപ്പോൾ ഇതും വ്യാപകമായി ലംഘിക്കപ്പെടുകയാണ്. പരിശോധനയുടെ കുറവും ഇതിന് കാരണമാകുന്നുണ്ട്.

English summary
dengue fever cases increasing in kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X