കെ സുരേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വികെ സനോജ്
കണ്ണൂര്‍: കേരളീയ സ്ത്രീത്വത്തെ അവഹേളിച്ച കെ സുരേന്ദ്രനെതിരെ അതിശക്തമായ നിയമനടപടികള്‍സ്വീകരിക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ഓഫിസായ കണ്ണൂര്‍ യൂത്ത് സെന്ററില്‍ മാധ്യമ പ്രവര്‍ത്തകരോട് അറിയിച്ചു. അതീവ ഗുരുതരമായ തെറ്റാണ് പൊതു സമുഹത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നേതാവ് ബോധപൂര്‍വ്വം ചെയ്തത്.
കേരളത്തിലെ സ്ത്രീകള്‍ക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ നടത്തിയ ഹീനമായ പദപ്രയോഗം അദ്ദേഹത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തെയാണ് വ്യക്തമാക്കുന്നതെന്ന് വി.കെ സനോജ് ചൂണ്ടികാട്ടി. കേരളത്തിലെ സ്ത്രീകള്‍ അഴിമതി നടത്തി തിന്ന് കൊഴുത്ത് പൂതനകളായി നടക്കുകയാണെന്ന പ്രസ്താവന അപലപനീയവും ഒരു രാഷ്ട്രീയ നേതാവിന് യോജിക്കാത്തതുമാണ്.

400 കോടി രൂപയുടെ അഴിമതിയാരോപണത്തിന്റെ പാപഭാരം പേറുന്ന സുരേന്ദ്രന്‍ സ്വന്തം മകനെ പിന്‍വാതിലിലൂടെ നിയമിച്ച അഴിമതിയുടെ ദുഷിച്ച ആള്‍രൂപമാണ്. അങ്ങനെ അഴിമതിയില്‍ മുങ്ങിയ സുരേന്ദ്രന്റെ വാക്കുകള്‍ പൊതുവില്‍ കേരളത്തോടുള്ള ബിജെപിയുടെ അവജ്ഞയില്‍ നിന്നു വന്നതും വിശിഷ്യാ സ്ത്രീകളോടുള്ള അവരുടെ കാഴ്ചപ്പാടിന്റെ കൂടി പ്രതിഫലനമാണ്. കെ സുരേന്ദ്രന്റെ ഇത്തരം സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ തെരുവ് പട്ടിയുടെ കുരയെക്കാള്‍ വലിയ അസ്വസ്ഥതയാണ് ജനങ്ങള്‍ക്കുണ്ടാക്കുന്നത്.
ഇത്രയും നിന്ദ്യമായ വാക്കുകള്‍ സ്ത്രീകള്‍ക്കെതിരെ ഉപയോഗിച്ച സുരേന്ദ്രന്‍ സംസ്‌കാരമില്ലാത്ത ഒരു രാഷ്ട്രീയ മാലിന്യമാണ്. സുരേന്ദ്രന്റെ ഈ സ്ത്രീവിരുദ്ധ പദപ്രയോഗത്തിനെതിരെ ഡിവൈഎഫ്‌ഐ ശക്തമായി പ്രതിഷേധിക്കുന്നുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും വി.കെ സനോജ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കെ.സുരേന്ദ്രന്റെ വിവാദമായ ഫെയ്‌സ്ബുക്ക് പ്രസിദ്ധീകരിച്ചത്. സി.പി.എമ്മിലെ വനിതാ നേതാക്കളെ പ്രതികൂലമായി പരാമര്‍ശിച്ചായിരുന്നു പോസ്റ്റ് ഇതിനെതിരെയാണ് ഡിവൈഎഫ്‌ഐ രംഗത്തുവന്നത്. സംഘടനയുടെ ജില്ലാ നേതാക്കളായ സരിന്‍ ശശി, മുഹമ്മദ് അഫ്‌സല്‍ എന്നിവരും സനോജിനൊപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications